രാജ്ഭവനിൽ മാംസാഹാരം നിരോധിച്ചെന്ന റിപ്പോർട്ട്; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കേരള രാജ്ഭവനിൽ മാംസാഹാരവും മത്സ്യവും പാചകം ചെയ്യുന്നത് നിരോധിച്ചെന്ന റിപ്പോർട്ടുകളിൽ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂർ അധികാരമേൽക്കുന്നതിന് മുമ്പുതന്നെ ഇത്തരമൊരു നിർദേശം നൽകിയത് കേരളത്തിന്റെ സാമൂഹിക സാഹചര്യം മനസ്സിലാക്കാതെയുള്ള നടപടിയാണെന്ന് അദ്ദേഹം വിമർശിച്ചു. സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. സമ്മിശ്രമായ ഭക്ഷണസംസ്കാരമുള്ള നാടാണ് കേരളമെന്നും തീരദേശ സംസ്ഥാനമായ ഇവിടെ മത്സ്യസമ്പത്ത് ധാരാളമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെജിറ്റേറിയനായും നോൺ […]
Read more