Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മോഷണശ്രമം തടയുന്നതിനിടെ യുവാവിന്റെ തള്ളവിരൽ കടിച്ചുമുറിച്ചു

കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ യുവാവിന്റെ തള്ളവിരൽ മോഷ്ടാവ് കടിച്ചുമുറിച്ചു. പാതാളം സ്വദേശി സലീമിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. സലീമിന്റെ മകന്റെ ഭാര്യയുടെ സ്വർണമാല മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് സംഭവം. വ്യാഴാഴ്ച രാത്രി വെള്ളം ശേഖരിക്കുന്നതിനായി പൊതുപൈപ്പിന് സമീപത്തെത്തിയപ്പോഴായിരുന്നു മോഷണശ്രമം. സലീമിന്റെ മകന്റെ ഭാര്യയുടെ കഴുത്തിൽനിന്ന് സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ബഹളംവെച്ചു. ശബ്ദം കേട്ട് സലീം ഓടിയെത്തുകയായിരുന്നു. മോഷണശ്രമം തടയുന്നതിനിടെ സലീമും പ്രതിയും തമ്മിൽ പിടിവലി ഉണ്ടായി. ഇതിനിടെയാണ് പ്രതി സലീമിന്റെ തള്ളവിരൽ കടിച്ചുമുറിച്ചത്. സംഭവത്തിന് പിന്നാലെ […]
Read more

തമിഴ്നാടിന് പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം; 1,200 കോടി രൂപ ചെലവ്

ചെന്നൈ: തമിഴ്നാടിന് പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ 1,200 കോടി രൂപ ചെലവഴിച്ചായിരിക്കും പുതിയ സമുച്ചയം നിർമിക്കുക. വ്യാഴാഴ്ച നിയമസഭയിൽ ചട്ടം 110 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. എല്ലാ സർക്കാർ വകുപ്പുകളെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും സമുച്ചയം ഒരുക്കുകയെന്ന് വിജയ് പറഞ്ഞു. ഭരണനിർവഹണവും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും കൂടുതൽ കാര്യക്ഷമമാക്കുന്ന രീതിയിലായിരിക്കും കെട്ടിടങ്ങളുടെ രൂപകൽപ്പന. […]
Read more

‘റീ ഇമേജിംഗ് കേരള’യ്ക്ക് തുടക്കം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേതൃത്വ പരിശീലനം

കോഴിക്കോട്: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന പരിപാടിയായ ‘റീ ഇമേജിംഗ് കേരള’യ്ക്ക് തുടക്കമായി. ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയിൽ കേരളത്തിന്റെ വികസന സാധ്യതകൾ, ഭാവിയിലെ വെല്ലുവിളികൾ, ഭരണരംഗത്തെ പുതിയ സമീപനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. ആദ്യ ക്ലാസ് ആരംഭിക്കുന്ന സമയത്ത് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും കൃത്യസമയത്ത് ക്ലാസ് മുറിയിലെത്തി. ഐഐഎമ്മിലെ അധ്യാപകർക്ക് പുറമെ രാജ്യാന്തര തലത്തിലുള്ള വിദഗ്ധരും വിവിധ സെഷനുകൾക്ക് നേതൃത്വം […]
Read more

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം; പൈലറ്റിന്റെ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഫുക്കെറ്റ്–ഡൽഹി എയർബസ് എ320 വിമാനം 36,000 അടി ഉയരത്തിൽനിന്ന് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ്-ഇൻ-കമാൻഡിന്റെ ശരീരത്തിൽ ലഹരിവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവം ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (ഡിജിസിഎ) ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിമാനം 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ നിമിഷങ്ങൾക്കുള്ളിൽ പച്ച, നീല, മഞ്ഞ എന്നീ മൂന്ന് […]
Read more

ഡൽഹിയിൽ വീണ്ടും സി.ജെ.പി പ്രതിഷേധം; പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും സി.ജെ.പി പ്രതിഷേധം. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകൻ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്. അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റം പരസ്യമായി സമ്മതിക്കുന്ന സാഹചര്യത്തിലും ബി.ജെ.പിയുടെ നിർദേശപ്രകാരം ഡൽഹി പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് […]
Read more

“അനന്തൻ കാട്”ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നു, സന്തോഷം പങ്കിട്ട് അപ്പാനി ശരത്

കൊച്ചി: മലയാളികളുടെ പ്രിയതാരം അപ്പാനി ശരത് മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം‘അനന്തൻ കാട്’ ഒ.ടി.ടിയിൽ റിലീസായി. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങുന്ന താരമാണ് അപ്പാനി ശരത്. ജാക്സൺ എന്ന കഥാപാത്രമായിട്ടാണ് അനന്തൻ കാടിലെത്തിയത്.മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ താരം, കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് മലയാളികളുടെ പ്രായതാരയായി മാറിയത്. ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം നടനും എഴുതുകാരനുമായമുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് അനന്തൻ കാട്ജിയെൻ കൃഷ്ണകുമാർ ചിത്രം സംവിധാനം ചെയ്യുന്നത് നിഖില വിമലാണ് നായിക.ആര്യ നായകനായെത്തുന്നു. […]
Read more

സ്കൂൾ വാനിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സ്കൂൾ വാനിനുള്ളിൽ മൂന്ന് വയസ്സുകാരിക്ക് ലൈംഗികാതിക്രമം നേരിട്ടതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് 30-കാരനായ സ്കൂൾ വാൻ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി സ്കൂൾ അധികൃതർ വാടകയ്ക്ക് എടുത്ത സ്വകാര്യ വാഹനത്തിലെ ഡ്രൈവറാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. സ്കൂൾ വിട്ടശേഷം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അതിക്രമം. മറ്റ് കുട്ടികളെ വിവിധ സ്ഥലങ്ങളിൽ ഇറക്കിയശേഷം വാനിൽ കുട്ടി മാത്രമായിരുന്ന സമയത്താണ് പ്രതി അതിക്രമം […]
Read more

കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ്; വിദ്യാർഥികൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷന്റെ (എസ്.ഡി.ഇ) പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്‌സൈറ്റിനെതിരെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സർവകലാശാലയുടെ മുന്നറിയിപ്പ്. വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള വ്യാജ പ്രവേശന വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റ് വിദ്യാർഥികളിൽനിന്ന് രജിസ്‌ട്രേഷനും ഓൺലൈൻ പേയ്‌മെന്റും സ്വീകരിക്കുന്നതായി സർവകലാശാല അറിയിച്ചു. വ്യാജ വെബ്‌സൈറ്റിലൂടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ വിദ്യാർഥികളോടും അപേക്ഷകരോടും […]
Read more

പണയസ്വർണം തിരിമറി നടത്തി കോടികളുടെ തട്ടിപ്പ്; ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ

ആലപ്പുഴ: ചുനക്കര കോമല്ലൂരിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പൊതുജനങ്ങളിൽനിന്ന് പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയും ശ്രീലകം ഫിനാൻസ് ഉടമയുമായ ഭരണിക്കാവ് വില്ലേജിലെ മഞ്ചാടിത്തറ മുറിയിൽ മൂന്നാം വാർഡിൽ വലിയവീട്ടിൽ രാധാകൃഷ്ണ പിള്ള (58) ആണ് അറസ്റ്റിലായത്. രാധാകൃഷ്ണ പിള്ള, സ്ഥാപനത്തിലെ ജീവനക്കാരനായ ടിനു തമ്പാൻ, പൊതുപ്രവർത്തകനായ രാഹുൽ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഉപഭോക്താക്കൾ പണയംവെച്ച സ്വർണാഭരണങ്ങളിൽ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തെന്നാണ് […]
Read more

KSRTC ബസ് തകരാറിലായി; സ്ത്രീകളെ സ്വകാര്യ ബസിൽ കയറ്റിയില്ലെന്ന് പരാതി

കാസർകോട്: കെ.എസ്.ആർ.ടി.സി. ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ ശ്രമിച്ച സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് മോട്ടോർ വാഹനവകുപ്പിനും ആർ.ടി.ഒയ്ക്കും പരാതി ലഭിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ഓടെ കാനത്തൂർ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. എൺപതോളം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് തകരാറിലായതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. ബസിൽ സ്‌കൂൾ വിദ്യാർഥികൾക്കും ദീർഘദൂര യാത്രക്കാരായ നിരവധി സ്ത്രീകൾക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix