Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്; കണ്ണൂരിൽ സൗകര്യമില്ലെന്ന് കായികമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട് നടത്താൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ നിലവിലുള്ളതിനാലാണ് വേദി മാറ്റിയതെന്നും കണ്ണൂർ ജില്ലയെ ബോധപൂർവം ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. ഒരു സർക്കാർ എടുത്ത തീരുമാനം മറ്റൊരു സർക്കാർ മാറ്റാൻ പാടില്ലെന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സൗകര്യങ്ങളും മേള നടത്തിപ്പിനുള്ള പ്രായോഗിക സാധ്യതകളും പരിഗണിച്ചാണ് […]
Read more

ചിറയിൻകീഴിലെ കോൺഗ്രസ് തമ്മിലടി; KPCC അന്വേഷണത്തിന്

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി അന്വേഷണത്തിന്. കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും പരാതികൾ കേട്ട് വസ്തുതകൾ പരിശോധിക്കാനാണ് തീരുമാനം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. പാർട്ടി നേതാക്കൾ തമ്മിലുള്ള പരസ്യമായ സംഘർഷം നാണക്കേടാണെന്ന വിലയിരുത്തലും കെപിസിസിക്കുണ്ട്. അതേസമയം, സംഭവത്തിൽ ഇരുവിഭാഗവും നൽകിയ പരാതികളിൽ പൊലീസ് കേസെടുത്തു. എംഎൽഎ നൽകിയ പരാതിയിൽ ഏഴുപേർക്കെതിരെയാണ് കേസ്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് […]
Read more

കൊച്ചിയിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം; KSRTC ബസ് തടഞ്ഞുനിർത്തി

കൊച്ചി: കൊച്ചി നഗരത്തിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയ യുവാവ് ജീവനക്കാരെയും യാത്രക്കാരെയും അധിക്ഷേപിക്കുകയും തടയാൻ ശ്രമിച്ചവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ ഇടക്കൊച്ചി സ്വദേശി അലക്‌സാണ്ടറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. രാത്രി 10 മണിയോടെയാണ് നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി യുവാവ് പ്രശ്‌നമുണ്ടാക്കിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ ബസിലെ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സംഭവം കണ്ട് സ്ഥലത്തെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ യുവാവിനെ പിടിച്ചുമാറ്റാൻ […]
Read more

മമ്മൂട്ടിയുടെ ജന്മദിനാഘോഷം; 40,000 യൂണിറ്റ് രക്തദാന ക്യാമ്പെയിനിന് എംജിഎം ഗ്രൂപ്പിന്റെ പിന്തുണ

തിരുവനന്തപുരം: നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന 40,000 യൂണിറ്റ് രക്തദാന ക്യാമ്പെയിനിന് പിന്തുണയുമായി എംജിഎം ഗ്രൂപ്പ്. കേരളത്തിലെ വിവിധ ജില്ലകളിലായി 30 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയാണ് എംജിഎം ഗ്രൂപ്പ്. എംജിഎമ്മിന് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, പി.ടി.എ പ്രതിനിധികൾ, നാട്ടുകാർ എന്നിവരടങ്ങുന്ന വിപുലമായ കൂട്ടായ്മയാണ് രക്തദാന ക്യാമ്പെയിനിൽ പങ്കാളികളാകുന്നത്. സ്ഥാപനങ്ങളിൽ പ്രത്യേകം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളിലൂടെയാണ് ജീവകാരുണ്യ പ്രവർത്തനം നടപ്പാക്കുന്നത്. അതത് സ്ഥാപനങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുകൾ […]
Read more

ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്തെന്ന പരാതി; ‘ലേഡി അഘോരി’ അറസ്റ്റിൽ

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ചെന്ന പരാതിയിൽ ‘ലേഡി അഘോരി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കാളി നന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കത്തുന്ന ചിതയിൽനിന്ന് വാൾ ഉപയോഗിച്ച് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ കാളി നന്ദ് ഗിരി തന്നെയാണ് പകർത്തിയതെന്നാണ് പൊലീസ് പറയുന്നത്. ശ്മശാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഷ്ണു മഹാരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശ്മശാനത്തിൽ അതിക്രമിച്ച് കയറിയത്, സംസ്കാരച്ചടങ്ങുകൾ തടസ്സപ്പെടുത്തിയതും മൃതദേഹത്തെ അപമാനിച്ചതും ഉൾപ്പെടെയുള്ള […]
Read more

പശ്ചിമ ബംഗാളിൽ ഒരു വർഷത്തിനുള്ളിൽ വിദ്യാഭാരതിയുടെ 1,000 സ്കൂളുകൾ; സുവേന്ദു അധികാരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ഒരു വർഷത്തിനുള്ളിൽ ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി നടത്തുന്ന 1,000 സ്കൂളുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സ്കൂളുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭാരതിയുടെ 74-ാം വാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘ദേശീയതയിലൂന്നിയ പഠനം’ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സുവേന്ദു അധികാരി പറഞ്ഞു. മുൻ തൃണമൂൽ കോൺഗ്രസ് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിച്ചെന്നും വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തം വിദ്യാഭാരതി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. […]
Read more

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം തിരുത്തണം; വിമർശനവുമായി ഐഎസ്എം

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശം തിരുത്തണമെന്ന് മുജാഹിദ് വിദ്യാർഥി സംഘടനയായ ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്‌ലാം പറയുന്നില്ലെന്നും കാന്തപുരം വിഭാഗം പുലർത്തുന്ന സങ്കുചിത നിലപാടുകളുടെ തുടർച്ചയാണ് പ്രസ്താവനയെന്നും അദ്ദേഹം ആരോപിച്ചു. സംഘടന നേരിടുന്ന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു. ആദ്യ പ്രസംഗത്തിലെ നിലപാട് കാന്തപുരം ഇതുവരെ തിരുത്തിയിട്ടില്ല. നിലപാട് തിരുത്താതെ സ്ത്രീകളെ പരിഗണിക്കുന്നുവെന്ന് പറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം […]
Read more

ഏറ്റുമാനൂർ–എറണാകുളം റൂട്ടിൽ ബസപകടം; വിദ്യാർഥികൾക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂർ–എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടൂറിസ്റ്റ് ബസിലേക്ക് എതിർദിശയിൽനിന്ന് നിയന്ത്രണം വിട്ടെത്തിയ മിനി ടൂറിസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. അമിത വേഗതയിൽ എത്തിയ മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്നാട് ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി. ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റു. ഇവരെ […]
Read more

ശ്രീകൃഷ്ണജയന്തി ഘോഷയാത്ര RSS ന്റെ രാഷ്ട്രീയ പദ്ധതിയെന്ന് പി. ജയരാജൻ

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയായ ‘മോട്ടോർസൈക്കിൾ ഡയറീസി’ലായിരുന്നു പി. ജയരാജന്റെ പ്രതികരണം. കേരളത്തിന്റെ തെരുവുകളിൽ നേരത്തെ ചതയദിന ഘോഷയാത്രകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണനിലുള്ള വിശ്വാസം കേരളത്തിൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ടെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പിന്നാക്ക ജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്ന് പി. ജയരാജൻ […]
Read more

വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കാന്തപുരത്തിന്റെ സന്ദേശം; പ്രകോപനങ്ങൾക്ക് വശംവദരാകരുതെന്ന് നിർദേശം

കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതിന് പിന്നാലെ അനുയായികൾക്ക് സന്ദേശവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. നിക്ഷിപ്ത താത്പര്യങ്ങൾ തിരിച്ചറിയണമെന്നും പ്രകോപനങ്ങൾക്ക് വശംവദരാകരുതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കാന്തപുരം മുന്നറിയിപ്പ് നൽകി. സ്ത്രീകൾ പൊതുരംഗത്ത് സജീവമാകുന്നതിനെ വിമർശിച്ചുകൊണ്ടുള്ള കാന്തപുരത്തിന്റെ നേരത്തെയുള്ള പ്രസ്താവനയാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണമെന്ന് കാന്തപുരം പറഞ്ഞു. ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix