നേപ്പാളിലെ മിന്നൽ പ്രളയം; 9 ദിവസത്തിന് ശേഷം രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി
കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ നിർണായക വഴിത്തിരിവ്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഒമ്പത് ദിവസത്തിന് ശേഷം രണ്ട് തൊഴിലാളികളെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു. തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം കേട്ടതിനെ തുടർന്നാണ് രക്ഷാപ്രവർത്തകർ ഇവരുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുരങ്കത്തിനുള്ളിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദങ്ങൾ കേൾക്കാനും കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനും കഴിഞ്ഞത് രക്ഷാദൗത്യത്തിലെ നിർണായക മുന്നേറ്റമായി. […]
Read more