Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കോടതി ഉത്തരവിന് പിന്നാലെ വീട് ഇടിച്ചുനിരത്തി; ചിതറയിൽ രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: ചിതറയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വാടകവീട് ഇടിച്ചുപൊളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വസ്തു ഉടമയുടെ സഹോദരന്മാരായ അൻവറിനും ദിൽബറിനുമെതിരെയാണ് ചിതറ പൊലീസ് കേസെടുത്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വീട് പൊളിക്കാൻ ഉപയോഗിച്ച മണ്ണുമാന്തിയന്ത്രവും പൊലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുൾ വഹാബും ഭാര്യ സുഹറയും താമസിച്ചിരുന്ന വാടകവീടാണ് കഴിഞ്ഞ ദിവസം ഉടമകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. ഉടമകളും വാടകക്കാരും തമ്മിൽ ഏറെക്കാലമായി തർക്കം നിലനിന്നിരുന്നു. വീട് ഒഴിയണമെന്ന് ഉടമകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും വിഷയം കോടതിയിലെത്തുകയായിരുന്നു. തുടർന്ന് […]
Read more

ഡിസംബർ വരെ ജനീഷിന് തുടരാം; പുതിയ അധ്യക്ഷനെ പിന്നീട് തെരഞ്ഞെടുക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഒ.ജെ. ജനീഷ് തുടരും. നിലവിലെ കമ്മിറ്റിയുടെ കാലാവധി പൂർത്തിയാകുന്ന ഡിസംബർ വരെ തുടരാൻ കേന്ദ്ര നേതൃത്വം അനുമതി നൽകി. പുതിയ അധ്യക്ഷനെ ഡിസംബറിന് ശേഷമാകും തെരഞ്ഞെടുക്കുക. യൂത്ത് കോൺഗ്രസിന് പുതിയ ആസ്ഥാനം നിർമ്മിക്കുമെന്ന് ദേശീയ നേതൃത്വത്തിന് ജനീഷ് ഉറപ്പ് നൽകി. കെപിസിസി അധ്യക്ഷനൊപ്പം പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെയും ഉടൻ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിലവിലെ കമ്മിറ്റിയുടെ കാലാവധി വരെ ജനീഷ് തുടരട്ടെയെന്ന തീരുമാനം നേതൃത്വം കൈക്കൊണ്ടത്.
Read more

മെസ്സി വിവാദം; കായിക വകുപ്പ് അന്വേഷണത്തിൽ ഗുരുതര വീഴ്ചകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെസ്സി വിവാദവുമായി ബന്ധപ്പെട്ട് കായിക വകുപ്പ് നടത്തിയ അന്വേഷണത്തിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ് നടന്നതായി മുൻ സർക്കാർ തന്നെ കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ഏഴ് മാസമായി അന്വേഷണം മരവിച്ച നിലയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിലെ അനാസ്ഥ പ്രത്യേകം പരിശോധിക്കുമെന്നും സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ സ്പോൺസർമാരെ തീരുമാനിച്ചതിലും ക്രമക്കേട് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. താൽപര്യപത്രം ക്ഷണിക്കാതെയാണ് സ്പോൺസർമാരെ […]
Read more

വിഴിഞ്ഞം റെയിൽ തുരങ്കപാത; ടെൻഡറിലേക്ക് കടക്കാൻ സർക്കാർ, ആശങ്കയിൽ തീരവാസികൾ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ വികസനത്തിൽ അതിവേഗം പൂർത്തിയാക്കേണ്ട പ്രധാന പദ്ധതികളിലൊന്നാണ് തുറമുഖത്തെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത. പദ്ധതി രൂപരേഖയും പാരിസ്ഥിതിക അനുമതിയും ലഭിച്ചെങ്കിലും ടെൻഡർ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. 2028ന് മുമ്പ് പദ്ധതി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ നിരവധി വെല്ലുവിളികളാണ് സർക്കാരിന് മുന്നിലുള്ളത്. തുറമുഖ വികസനത്തിന്റെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരവാസികൾക്കിടയിൽ പുതിയ റെയിൽപാതയെച്ചൊല്ലിയും ആശങ്ക നിലനിൽക്കുകയാണ്. തുരങ്കപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്നാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ […]
Read more

ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം നീട്ടാം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുന്നതുവരെ യുദ്ധം മനഃപൂർവം നീട്ടിക്കൊണ്ടുപോകാൻ ഇറാന് കഴിയുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) വ്യക്തമാക്കി. സംഘർഷം ദീർഘിപ്പിച്ച് എതിരാളിയെ തളർത്തുന്നതിലൂടെ ഭാവിയിലെ ആക്രമണങ്ങൾ തടയാനാകുമെന്നാണ് ഐ.ആർ.ജി.സി. കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവ് മുഹമ്മദ് റസാ നഖ്ദിയുടെ പ്രതികരണം. അടുത്ത യു.എസ്. പ്രസിഡന്റ് കാലാവധി ആരംഭിക്കുന്നതുവരെ യുദ്ധം നീട്ടുകയും അമേരിക്കയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്യുക എന്നത് ഇറാന്റെ മുന്നിലുള്ള സാധ്യതകളിലൊന്നാണെന്ന് നഖ്ദി പറഞ്ഞു. ഇറാനെ ആക്രമിക്കാൻ ശ്രമിക്കുന്ന […]
Read more

സവർക്കർ വിവാദം; സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ

കൊച്ചി: ഫ്രീഡം ക്വിസിലെ സവർക്കർ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരായ സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂൾ അധ്യാപകൻ ഗുരുപ്രസാദ് ഹൈക്കോടതിയെ സമീപിച്ചു. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും തുടർ അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. 2026 ഓഗസ്റ്റ് ആറിന് നടന്ന ഫ്രീഡം ക്വിസിൽ ‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?’ എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്നായിരുന്നു ഉത്തരം നൽകിയിരുന്നത്. കുമ്പള, കാസർകോട്, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകൾക്കായി സംഘടിപ്പിച്ച […]
Read more

പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട്: പൊന്നങ്കോട് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കണിവീട്ടിൽ റഷീദ്-സാബിറ ദമ്പതിമാരുടെ മകൾ റിദ ഫാത്തിമ (16) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് വീടിനോട് ചേർന്നുള്ള പുറത്തെ കുളിമുറിയിൽ റിദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുളിക്കാൻ കയറിയ റിദ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തച്ചമ്പാറ ദേശബന്ധു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് റിദ ഫാത്തിമ. […]
Read more

പുത്തൂർ മൂഴിക്കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അയൽവാസി അറസ്റ്റിൽ

കൊല്ലം: പുത്തൂർ മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read more

ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ സസ്പെൻഡ് ചെയ്ത് കേന്ദ്രം

ന്യൂഡൽഹി: ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടതും താരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താതിരുന്നതുമാണ് നടപടിക്ക് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫെഡറേഷന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിയന്ത്രിക്കുന്നതിനായി അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് കായിക മന്ത്രാലയം നിർദേശിച്ചു. കായിക ഫെഡറേഷനുകളിൽ സുതാര്യതയും ജനാധിപത്യപരമായ പ്രവർത്തനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. മുൻപും കോടതി ഇടപെടലിനെ തുടർന്ന് ഫെഡറേഷൻ സസ്പെൻഷൻ നേരിട്ടിട്ടുണ്ട്. […]
Read more

ബെംഗളൂരുവിൽ നിന്ന് കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിൽ കണ്ടെത്തി

മലപ്പുറം: ബെംഗളൂരുവിൽ നിന്ന് കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ കണ്ടെത്തി. താനൂർ പൊലീസിന്റെ ഇടപെടലിനെ തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. നഴ്‌സിങ് പഠനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് ഇംതിയാസ് ബെംഗളൂരുവിലെത്തിയത്. ഇതിനിടെയാണ് യുവാവിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാഗ്പൂരിൽ നിന്ന് കണ്ടെത്തിയത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix