Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

തോക്കുചൂണ്ടി മൊബൈൽ ഫോൺ കവർന്നു; സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന ശേഷം ഫോണിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പരിയാപുരം മൂസാന്റെ പുരക്കൽ സാദിഖ് (32), പട്ടരുപറമ്പ് കെ. പുരം പാലേരി വീട്ടിൽ ഫാസിൽ (32) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 10നാണ് കേസിനാസ്പദമായ സംഭവം. ആലത്തിയൂരിലെ ക്ലബിൽ ഇരിക്കുകയായിരുന്ന യുവാവിനോട് സുഹൃത്തിനെ വിളിച്ചുവരുത്താൻ പ്രതികൾ ആവശ്യപ്പെട്ടു. യുവാവ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും സുഹൃത്തിനെ ലഭിക്കാതിരുന്നതോടെ പ്രതികൾ തോക്കുചൂണ്ടി മൊബൈൽ […]
Read more

വാടക തർക്കം; വാടകക്കാർ പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ വീടും കടയും ഇടിച്ചുനിരത്തി

കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തതായി പരാതി. വാടകക്കാരായ ദമ്പതികൾ പരാതി നൽകുന്നതിനായി പൊലീസ് സ്റ്റേഷനിലെത്തിയ സമയത്താണ് വീടും കടയും പൂർണമായി ഇടിച്ചുനിരത്തിയത്. അബ്ദുൽ വാഹിദും ഭാര്യ സുഹറാ ബീവിയും വർഷങ്ങളായി താമസിച്ചുവന്ന കടയോട് ചേർന്ന വീടാണ് തകർത്തത്. വാടകക്കാരും ഉടമകളും തമ്മിലുള്ള തർക്കം സംബന്ധിച്ച് കോടതിയിൽ കേസ് നിലവിലുണ്ടെന്നും ദമ്പതികൾ പറഞ്ഞു. തങ്ങൾ പരാതി നൽകുന്നതിനായി പൊലീസ് സ്റ്റേഷനിൽ പോയ സമയത്താണ് ഉടമകളുടെ […]
Read more

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയിൽ തീപിടിത്തം; വാഹനം പൂർണമായും കത്തി നശിച്ചു

പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയിൽ തീപിടിത്തം. പോത്തുപ്പാറയിലെ പാറ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡുമായി മടങ്ങുന്നതിനിടെയാണ് ലോറിയിൽ തീപിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് ലോറിയിലുണ്ടായിരുന്നത്. എതിരെ വാഹനത്തിൽ എത്തിയവർ ലോറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുത്തി ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ മൂന്ന് പേരും വാഹനത്തിൽ നിന്ന് ചാടി ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് കോന്നി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എന്നാൽ […]
Read more

ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത പണം; ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് സമിതി

ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ കണക്കിൽപ്പെടാത്ത നിലയിൽ വൻതോതിൽ പണം കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് അന്വേഷണസമിതി. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി തയ്യാറാക്കിയ റിപ്പോർട്ട് ലോക്സഭയിൽ വച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ജസ്റ്റിസ് വർമയുടെ ആരോപണവും സമിതി തള്ളി. 2025 മാർച്ച് 14, 15 തീയതികളിലെ രാത്രിയിൽ ന്യൂഡൽഹിയിലെ 30, തുഗ്ലക് ക്രസന്റിലുള്ള ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ […]
Read more

റിയാദിൽ സോഫ നിർമാണശാലയിൽ തീപിടിത്തം; നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഹരാജിന് സമീപം മൂസ സനാഇയയിലെ സോഫ നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിയാദിലെ ബംഗ്ലാദേശ് എംബസി സ്ഥിരീകരിച്ചു. മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ബംഗ്ലാദേശ് സ്വദേശികളായ 17 തൊഴിലാളികളാണ് നിർമാണശാലയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ അപകടസമയത്ത് പുറത്തുപോയിരുന്നതിനാൽ രക്ഷപ്പെട്ടു. ബാക്കിയുള്ളവർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായാണ് വിവരം. ഫാക്ടറിയുടെ മുൻവശത്താണ് […]
Read more

ബിജെപി കാസർകോട് ജില്ലാ ഓഫീസിൽ ദേശീയപതാകയോട് അനാദരവെന്ന് ആരോപണം

കാസർകോട്: ബിജെപി കാസർകോട് ജില്ലാ ഓഫീസിൽ ദേശീയപതാകയോട് അനാദരവ് കാട്ടിയെന്ന ആരോപണം. ഓഫീസിന്റെ ഒരു ഭാഗത്ത് ദേശീയപതാകകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരംഗ യാത്ര കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. യാത്രയ്ക്ക് ശേഷം ജില്ലാ ഓഫീസിലേക്ക് എത്തിച്ച ദേശീയപതാകകളാണ് അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് ആവശ്യം […]
Read more

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർപ്പാക്കും; 30 കോടി കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക പൂർണമായും തീർപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 30 കോടി രൂപ കൂടി അധികമായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതായി പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി അറിയിച്ചു. ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്ന 310 കോടി രൂപയുടെ കുടിശ്ശികയാണ് ഇതോടെ പൂർണമായും തീർപ്പാക്കുന്നത്. നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെയാണ് ഇപ്പോൾ 30 […]
Read more

‘ദുരന്തബാധിതരോട് സർക്കാർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല’; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിലും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിലും സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്. കാലവർഷക്കെടുതിയിൽ ഇതുവരെ 33 പേർ മരിക്കുകയും മൂന്ന് പേരെ കടലിൽ കാണാതാവുകയും ചെയ്തിട്ടും സർക്കാർ വേണ്ടത്ര ഗൗരവത്തോടെ ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെയും മറ്റ് ദുരന്തബാധിതരുടെയും കുടുംബങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേഷിന്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകണമെന്നും കടബാധ്യതകൾ തീർക്കാൻ സഹായം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെ […]
Read more

ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിലാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. ബാസിലിനൊപ്പം തോണിയിലുണ്ടായിരുന്ന സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് തോണി മറിഞ്ഞ അതേ സ്ഥലത്തുനിന്ന് ബാസിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

ശബരിമല നെയ്യ് ക്രമക്കേട്; സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രിക്ക് കത്ത്

തിരുവനന്തപുരം: ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി കെ. മുരളീധരന് കത്ത് നൽകി ദേവസ്വം മന്ത്രി. ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസിന്റെ പ്രത്യേക സംഘം നിലവിൽ അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമെ വിജിലൻസ് അന്വേഷണത്തിൽ ഉൾപ്പെടാത്ത വിഷയങ്ങൾ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പരിശോധിക്കണമെന്നാണ് ദേവസ്വം മന്ത്രിയുടെ ആവശ്യം. ദേവസ്വം വിജിലൻസ് എസ്.പിയും സെക്രട്ടറിയും നടത്തിയ പരിശോധനയിൽ ഗുരുതരവും ഞെട്ടിക്കുന്നതുമായ ക്രമക്കേടുകൾ കണ്ടെത്തിയതായി മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് കരിമ്പട്ടികയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix