Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്; നിക്ഷേപമായി വാങ്ങിയ 100 പവൻ സ്വർണം വിറ്റതായി കണ്ടെത്തൽ

കോഴിക്കോട്: കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ റെനീഷ് നിക്ഷേപമായി സ്വീകരിച്ച 100 പവൻ സ്വർണം വിറ്റതായി കണ്ടെത്തൽ. 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് സ്വർണം നിക്ഷേപമായി സ്വീകരിച്ചത്. ആദ്യം പണയം വെച്ച സ്വർണം പിന്നീട് വിൽക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഒരു കുടുംബത്തിലെ നിരവധി പേരിൽ നിന്നായി സ്വീകരിച്ച 100 പവൻ സ്വർണം സഹകരണ സംഘത്തിന്റെ അക്കൗണ്ടിൽ എത്തിച്ചില്ല. പകരം റെനീഷ് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി പണയം വെക്കുകയായിരുന്നു. പിന്നീട് […]
Read more

ബ്രിട്ടാസിനെ ‘ലുങ്കീവാലാ’ എന്ന് വിളിച്ചു; സുഷ്മിതാ ദേവിനെതിരെ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: സി.പി.എം. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെതിരെ ബി.ജെ.പി. എം.പി. സുഷ്മിതാ ദേവ് നടത്തിയ ‘ലുങ്കീവാലാ’ പരാമർശത്തെച്ചൊല്ലി രാജ്യസഭയിൽ ബഹളം. സംഭവത്തിൽ സുഷ്മിതാ ദേവിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അവകാശലംഘന നോട്ടീസ് നൽകി. പരാമർശത്തെ തുടർന്ന് ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി. ബഹളം ശക്തമായതോടെ സഭാനടപടികൾ തടസ്സപ്പെട്ടു. തുടർന്ന് അധ്യക്ഷൻ ഇടപെട്ട് സഹപ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ സംസാരിക്കരുതെന്ന് അംഗങ്ങൾക്ക് നിർദേശം നൽകി. ഇന്ത്യയുടെ സംസ്കാരം വിവിധ പ്രാദേശിക സ്വത്വങ്ങളെയും പാരമ്പര്യങ്ങളെയും ഉൾക്കൊള്ളുന്നതാണെന്നും […]
Read more

‘എൻ.എസ്.എസിൽ ജനാധിപത്യമില്ലെങ്കിൽ കോടതിയിൽ പോകട്ടെ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരൻ നായർ

കോട്ടയം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസിൽ ജനാധിപത്യമില്ലെന്നാണ് പരാതിയെങ്കിൽ ഗണേഷ് കുമാർ കോടതിയെ സമീപിക്കട്ടെയെന്ന് സുകുമാരൻ നായർ പറഞ്ഞു. സ്വന്തം പിതാവിനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചയാളാണ് ഗണേഷ് കുമാറെന്നും അതിനാൽ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.എസ്.എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഗണേഷ് കുമാർ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും സുകുമാരൻ നായർ ആരോപിച്ചു. ഇവരെ […]
Read more

ചോർന്നൊലിച്ച് കെട്ടിടങ്ങൾ, കുടിവെള്ളവും ശുചിമുറിയും ഇല്ല; അലഹബാദ് സർവകലാശാലയിൽ പ്രതിഷേധം

അലഹബാദ്: ഉത്തർപ്രദേശിലെ അലഹബാദ് സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. ക്യാമ്പസിലെ കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണെന്നും മതിയായ ശുചിമുറികളും കുടിവെള്ള സൗകര്യങ്ങളും ലഭ്യമല്ലെന്നും ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. പെൺകുട്ടികളുടെ ഹോസ്റ്റൽ ഉൾപ്പെടെയുള്ള പ്രധാന കെട്ടിടങ്ങളുടെ സ്ഥിതിയും ശോചനീയമാണെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. മഴ പെയ്യുമ്പോൾ ക്ലാസ് മുറികളിലും ഹോസ്റ്റലുകളിലും വെള്ളം കയറുന്ന സാഹചര്യമാണുള്ളതെന്ന് വിദ്യാർഥികൾ പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2017 മുതൽ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് […]
Read more

നോയിഡ വിമാനത്താവളത്തിൽ വെള്ളക്കെട്ട്; യോഗി സർക്കാരിനെ പരിഹസിച്ച് അഖിലേഷ്

ലഖ്നൗ: കനത്ത മഴയെ തുടർന്ന് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിമാനത്താവളത്തിൽ ഇനി ബോട്ടുകളും ഓടുമോയെന്നായിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം. ബിജെപി സർക്കാർ അധികാരത്തിലുള്ളിടങ്ങളിലെല്ലാം വൻ അഴിമതിയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വിമാനത്താവളത്തിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനായി വിമാനത്താവള ജീവനക്കാർ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ അരമണിക്കൂറിനകം വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞതായി വിമാനത്താവള […]
Read more

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് 13 വയസ്സുകാരി മരിച്ചു

പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് 13 വയസ്സുകാരി മരിച്ചു. ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും എരുത്തേമ്പതി വണ്ണാമട സ്വദേശിനിയുമായ അശ്വിനിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി ബാധിച്ചത്. തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. പനി ഗുരുതരമായതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും മാറ്റി. തൃശൂരിലെ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് […]
Read more

ഡെങ്കിപ്പനി വ്യാപനം; രണ്ടാഴ്ചയ്ക്കിടെ 12 മരണം

തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം ആശങ്കയുയർത്തുന്നു. രണ്ടാഴ്ചയ്ക്കിടെ മുന്നൂറോളം പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. രോഗലക്ഷണങ്ങളുമായി നൂറോളം പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇക്കാലയളവിൽ 39 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 22 പേർ വട്ടിയൂർക്കാവ് മേഖലയിലുള്ളവരാണ്. ഇതേ കാലയളവിൽ 30 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വിവിധ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ 12 പേർ മരിച്ചതായാണ് റിപ്പോർട്ട്. വെൺപകൽ, നന്തൻകോട്, നേമം, ആറ്റിങ്ങൽ, വാമനപുരം, കീഴാറ്റിങ്ങൽ, നെടുമങ്ങാട്, വെമ്പായം, പുല്ലമ്പാറ, പാങ്ങപ്പാറ, കരകുളം, […]
Read more

മെസ്സിയുടെ കേരള സന്ദർശനം; മന്ത്രിക്കുവേണ്ടി ഇ-മെയിലുകൾ തയ്യാറാക്കിയത് താനെന്ന് അമീറ

മലപ്പുറം: മുൻമന്ത്രി വി. അബ്ദുറഹിമാനുവേണ്ടി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ആശയവിനിമയം നടത്തിയിരുന്നത് താനായിരുന്നുവെന്ന് പൊന്നാനി എം.ഇ.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അമീറ ഐഷാ ബീഗം. മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അസോസിയേഷന് അയച്ച ഇ-മെയിലുകളുടെ പകർപ്പ് പുറത്തുവന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് അമീറ ഐഷാ വിശദീകരണം നൽകിയത്. മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇന്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ്, മാർക്കറ്റിങ് ഹെഡ് ലിയാൻഡ്രോ പീറ്റേഴ്‌സൺ എന്നിവരുമായി താൻ ആശയവിനിമയം നടത്തിയിരുന്നുവെന്ന് […]
Read more

പാൻമസാല പാക്കേജിങ്ങിൽ പ്ലാസ്റ്റിക്കിന് വിലക്ക്; പുതിയ ചട്ടവുമായി FSSAI

ന്യൂഡൽഹി: പാൻമസാല പാക്കേജിങ്ങിന് പ്ലാസ്റ്റിക് രഹിത വസ്തുക്കൾ നിർബന്ധമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.). പ്ലാസ്റ്റിക്, അലുമിനിയം ഫോയിൽ, മെറ്റലൈസ്ഡ് ലെയറുകൾ എന്നിവ ഇനി പാൻമസാല പാക്ക് ചെയ്യാൻ ഉപയോഗിക്കാനാകില്ല. ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് (പാക്കേജിങ്) ഭേദഗതി റെഗുലേഷൻസ് 2026’ ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. 2018ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് (പാക്കേജിങ്) ചട്ടങ്ങളിലെ ഷെഡ്യൂൾ 4ൽ പാൻമസാലയെ പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തിയാണ് ഭേദഗതി. പുതിയ […]
Read more

ജയിൽ മുറിയിൽ മിന്നൽ പരിശോധന; പ്രജ്വൽ രേവണ്ണയുടെ പക്കൽ മൊബൈൽ ഫോൺ

ബംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും തിരിച്ചടി. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിൽ രേവണ്ണയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ചാർജറും പിടികൂടി. കർണാടക ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ പരപ്പന അഗ്രഹാര പൊലീസ് പ്രജ്വൽ രേവണ്ണയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ രേവണ്ണയെ ഒന്നാം പ്രതിയായും സഹതടവുകാരനെ രണ്ടാം പ്രതിയായുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix