വാക്കേറ്റത്തിനിടെ പിതാവിനെ തവികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ
മലപ്പുറം: മദ്യപിച്ചെത്തിയ മകൻ പാത്രം കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. മലപ്പുറം തിരൂരിനടുത്ത് സൗത്ത് അന്നാര ചിറ്റിപ്പാടം കോടേരിമന റോഡിലെ കുഴിപ്പയിൽ വേലായുധൻ (64) ആണ് മകൻ ഉണ്ണികൃഷ്ണന്റെ (34) മർദനമേറ്റ് മരിച്ചത്. സംഭവത്തിൽ ഉണ്ണികൃഷ്ണനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കുശേഷം മദ്യപിച്ച് വീട്ടിലെത്തിയ ഉണ്ണികൃഷ്ണനെ വേലായുധൻ ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതിനിടെ പ്രകോപിതനായ ഉണ്ണികൃഷ്ണൻ വീട്ടിലുണ്ടായിരുന്ന ചോറുവിളമ്പുന്ന തവികൊണ്ട് വേലായുധന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ […]
Read more