Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ പ്രവീൺ എന്ന് വിളിക്കുന്ന തോമസ് (37) ആണ് മരിച്ചത്. താഴംപള്ളി ലേലഹാളിന് സമീപത്തെ കായലിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഫിഷറീസ് വാർഡൻമാർ മൃതദേഹം കരയ്ക്കെത്തിച്ച ശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. താഴംപള്ളി ലേലഹാളിന് സമീപം മത്സ്യവിൽപനയ്ക്ക് ശേഷം വള്ളം വൃത്തിയാക്കുന്നതിനായി പോയപ്പോഴാണ് തോമസ് കായലിൽ വീണത്. അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് […]
Read more

നീറ്റ് പേപ്പർ ചോർച്ച; പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികൾ സമർപ്പിച്ച നുണപരിശോധനാ ഹർജി കോടതി തള്ളി. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനകൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികൾ നൽകിയ ഹർജിയാണ് ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതി തള്ളിയത്. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) ആഭ്യന്തര സംവിധാനങ്ങളിൽ വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എൻടിഎയിലെ മുതിർന്ന കെമിസ്ട്രി വിഷയ വിദഗ്ധൻ സ്വകാര്യ കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നതായും വ്യക്തമായി. ഇക്കാര്യം താൻ അന്വേഷിച്ചിരുന്നതായി എൻടിഎ നീറ്റ് […]
Read more

പൗര സംതൃപ്തിയിൽ ചരിത്രനേട്ടം; നാല് ഐഎസ്ഒ അംഗീകാരങ്ങളുമായി പത്തനംതിട്ട പൊലീസ്

പത്തനംതിട്ട: മികച്ച സേവന നിലവാരവും ജനസൗഹൃദ പ്രവർത്തനങ്ങളും മുൻനിർത്തി രാജ്യത്തെ പൊലീസ് സംവിധാനങ്ങൾക്ക് മാതൃകയായി പത്തനംതിട്ട ജില്ലാ പൊലീസ് ഓഫീസ്. ഗുണനിലവാര മാനേജ്മെന്റ്, പരിസ്ഥിതി സംരക്ഷണം, തൊഴിൽ സുരക്ഷ, പൗര സംതൃപ്തി എന്നിവ ഉറപ്പാക്കുന്നതിനായി നാല് പ്രമുഖ അന്താരാഷ്ട്ര ഐഎസ്ഒ സർട്ടിഫിക്കേഷനുകളാണ് ജില്ലാ പൊലീസ് ഓഫീസ് സ്വന്തമാക്കിയത്. പൗരന്മാരുടെ സംതൃപ്തി നിരീക്ഷിക്കുകയും അളക്കുകയും ചെയ്യുന്നതിനുള്ള ISO 10004:2018 അംഗീകാരം നേടുന്ന ഇന്ത്യയിലെ ആദ്യ പൊലീസ് ഓഫീസ് എന്ന നേട്ടവും പത്തനംതിട്ട സ്വന്തമാക്കി. നാല് ഐഎസ്ഒ അംഗീകാരങ്ങൾ ISO […]
Read more

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രളയദുരന്തത്തിനിടെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടയിൽ മരിച്ച രാജേഷിന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബത്തിന് ആവശ്യമായ എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജേഷിന്റെ കുടുംബം അനാഥമാകുന്ന സാഹചര്യമുണ്ടാകരുതെന്നും മുൻകാലങ്ങളിൽ ലഭിച്ച സഹായത്തേക്കാൾ കൂടുതൽ പിന്തുണ കുടുംബത്തിന് നൽകണമെന്നും പിണറായി വിജയൻ പറഞ്ഞു. രാജേഷിന്റെ പേരിലുള്ള ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാൻ സർക്കാർ സഹായം നൽകണം. ഭാര്യയ്ക്ക് ജോലി നൽകുന്നതിനുള്ള നടപടി വൈകിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജേഷിന്റെ ഭാര്യയ്ക്ക് ജോലി ലഭിക്കുന്നത് കുടുംബത്തിന് വലിയ […]
Read more

വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ടി.ജി. മോഹൻദാസിന് ജാമ്യം

തിരുവനന്തപുരം: ദില്ലിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് കോടതി നടപടി. തെളിവുകൾ ശേഖരിക്കുന്നതിന് പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പൊലീസ് വീട്ടിലെത്തി മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ നേരത്തെ തന്നെ പിടിച്ചെടുത്തിട്ടുണ്ടെന്നും […]
Read more

ഗുരുവായൂർ ഏകാദശി പൂജയുടെ തീയതി മാറ്റം; സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജയുടെ തീയതി മാറ്റാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. പുഴക്കര ചേന്നാസ് ഇല്ലത്തിലെ ചില അംഗങ്ങളാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ നടത്താനുള്ള തീരുമാനത്തിനെതിരെയും ഹർജി നൽകിയിട്ടുണ്ട്. രണ്ട് ഹർജികളും വ്യാഴാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഈ വർഷത്തെ വൃശ്ചിക ഏകാദശി നവംബർ 21നാണ്. അന്നുതന്നെ ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജ […]
Read more

കുളത്തിൽ നിന്ന് കരയിലെത്തിയാൽ പൊള്ളൽ; ദിവസങ്ങളായി വെള്ളത്തിൽ കഴിയുന്ന 16കാരൻ

മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ 16കാരൻ ദിവസങ്ങളോളം കുളത്തിൽ കഴിയുന്നത് കൗതുകവും ആശങ്കയും സൃഷ്ടിക്കുന്നു. ബെൽഡംഗയിലെ വിവിധ കുളങ്ങളിലാണ് ഇഖ്ബാൽ ഷെയ്ഖ് എന്ന വിദ്യാർഥി പകലും രാത്രിയും ചെലവഴിക്കുന്നത്. ചില സന്ദർഭങ്ങളിൽ ഒരാഴ്ചയോളം തുടർച്ചയായി വെള്ളത്തിൽ കഴിയാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുളത്തിൽ നിന്ന് പുറത്തുകടന്നാൽ ശരീരത്തിൽ കടുത്ത പൊള്ളൽ അനുഭവപ്പെടുന്നതായാണ് ഇഖ്ബാൽ പറയുന്നത്. എന്നാൽ വെള്ളത്തിൽ കഴിയുമ്പോൾ ഈ അസ്വസ്ഥതയ്ക്ക് ശമനം ലഭിക്കുന്നുണ്ടെന്നും കുട്ടി പറയുന്നു. അദൃശ്യമായ ഏതെങ്കിലും ശക്തിയുടെയോ ജിന്നിന്റെയോ മാലാഖയുടെയോ സാന്നിധ്യമാണ് ഇതിന് കാരണമെന്നാണ് […]
Read more

CBSE തായ്കൊണ്ടോ മത്സരത്തിനിടെ പ്ലസ്ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്

കൊച്ചി: സിബിഎസ്ഇ തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പ്ലസ് ടു വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതര പരിക്ക്. തൃശൂർ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിക്കാണ് മഹാരാഷ്ട്രയിൽ നടന്ന മത്സരത്തിനിടെ പരിക്കേറ്റത്. മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ അടിയന്തരമായി എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കുകയായിരുന്നു. നിലവിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്. മത്സരത്തിനിടെ ഫൗൾ നടന്നിട്ടും റഫറി ഇടപെട്ടില്ലെന്നാണ് വിദ്യാർഥിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയർമാന് പരാതി നൽകി. മത്സരത്തിനിടെ […]
Read more

ഇൻസ്റ്റഗ്രാം വഴി പരിചയം; 14കാരികളായ രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ച 23കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസുള്ള രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് പ്രതി പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി ആദ്യം ഒരു വിദ്യാർഥിനിയുമായി പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടിയുടെ സുഹൃത്തുമായും ഇയാൾ ബന്ധം സ്ഥാപിച്ചു. ഇരുവരോടും പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിന് കണ്ണൂരിൽ നിന്ന് പോത്തൻകോട് എത്തുകയായിരുന്നു. […]
Read more

പുതിയ തൊഴിലുറപ്പ് പദ്ധതി ആദ്യ മാസം; തൊഴിൽ ദിനങ്ങളിൽ 49.94% ഇടിവ്

ഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആദ്യ മാസം തന്നെ തൊഴിൽ ദിനങ്ങളിൽ വൻ ഇടിവ്. ‘വികസിത് ഭാരത്–ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ജീവിക മിഷൻ’ അഥവാ വി.ബി–ജി റാം ജി പദ്ധതി നിലവിൽ വന്ന ആദ്യ മാസമായ ജൂലൈയിൽ കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 49.94 ശതമാനം തൊഴിൽ ദിനങ്ങളുടെ കുറവുണ്ടായതായാണ് റിപ്പോർട്ട്. ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix