ചികിത്സയ്ക്ക് ഇരട്ട നിരക്ക്; ആശുപത്രി നിരക്കുകളിൽ സർക്കാർ നിയന്ത്രണം വേണമെന്ന് ആവശ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വിദേശനിക്ഷേപം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സാ ചെലവും ഇൻഷുറൻസ് പരിരക്ഷയും സംബന്ധിച്ച മാനദണ്ഡങ്ങളിൽ സർക്കാർ ഇടപെടണമെന്ന് പോളിസി ഉടമകൾ. സ്വകാര്യ ആശുപത്രികളിൽ ഇൻഷുറൻസ് പരിരക്ഷയുള്ളവരിൽ നിന്നും ഇല്ലാത്തവരിൽ നിന്നും ചികിത്സയ്ക്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായും പരാതിയുണ്ട്. പരിശോധനകൾക്കും ശസ്ത്രക്രിയകൾക്കും നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഏകീകൃത നിരക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം. കോർപ്പറേറ്റ് ആശുപത്രികളുമായി മത്സരിക്കാൻ വൻതോതിൽ വായ്പയെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന ഇടത്തരം ആശുപത്രികളും സാമ്പത്തിക സമ്മർദം നേരിടുകയാണ്. നഴ്സുമാരുടെ സമരത്തെ തുടർന്ന് ശമ്പള വർധന നടപ്പാക്കിയതോടെ […]
Read more