Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പുനലൂർ ലോഡ്ജിൽ കളനാശിനി കഴിച്ച വൃദ്ധദമ്പതികൾ മരിച്ചു

കൊല്ലം: പുനലൂർ നഗരത്തിലെ ലോഡ്ജിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയ്ക്കിടെ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ നരുവാമൂട് മൊട്ടമൂട് സോപാനത്തിൽ രാമസ്വാമി (81), ഭാര്യ ശാരദ (71) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം. ശനിയാഴ്ച രാത്രി 11.15ഓടെയാണ് ശാരദ മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു രാമസ്വാമിയുടെ മരണം. ശനിയാഴ്ച പുനലൂരിലെ ലോഡ്ജുകളിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് എംഎൽഎ റോഡിലെ ലോഡ്ജിൽ ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. കളനാശിനി കഴിച്ച നിലയിലായിരുന്നു […]
Read more

ആനക്കൊമ്പ് വിൽപ്പനയ്ക്ക് ശ്രമം; കോഴിക്കോട് അഞ്ചുപേർ പിടിയിൽ

കോഴിക്കോട്: ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ആനക്കൊമ്പ് വിൽപ്പനയ്ക്കായി എത്തിച്ച സംഘത്തെക്കുറിച്ച് വനം ഇന്റലിജൻസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. സംസ്ഥാനത്ത് ആനക്കൊമ്പ് കടത്ത് വീണ്ടും വ്യാപകമാകുന്നുവെന്ന വിവരത്തെ തുടർന്ന് വനം ഇന്റലിജൻസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കോഴിക്കോട് […]
Read more

കാറിൽ എംഡിഎംഎ കടത്ത്; കാസർകോട് കാലിക്കടവിൽ മൂന്ന് പേർ അറസ്റ്റിൽ

കാസർകോട്: കാലിക്കടവിൽ കാറിൽ കടത്താൻ ശ്രമിച്ച 130 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. പെരുമ്പാവൂർ അറക്കപ്പൊടി സ്വദേശികളായ പി.എ. അബ്ദുൽ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എറണാകുളത്തുനിന്ന് കാസർകോട്ടേക്ക് കാറിൽ എംഡിഎംഎ എത്തിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് കടത്ത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വടക്കാഞ്ചേരിയിലും എംഡിഎംഎയുമായി ഒരാൾ പിടിയിലായി. 160 ഗ്രാം എംഡിഎംഎയുമായി കുന്നംകുളം സ്വദേശി ശരത്തിനെയാണ് പിടികൂടിയത്. […]
Read more

വെള്ളറട പൊലീസ് സ്റ്റേഷന് സമീപം മോഷണം; ഇലക്ട്രിക് സാമഗ്രികൾ കവർന്ന യുവാവ് പിടിയിൽ

തിരുവനന്തപുരം: വെള്ളറട പൊലീസ് സ്റ്റേഷന് സമീപം പുതുതായി നിർമിച്ച കെട്ടിടത്തിൽനിന്ന് ഇലക്ട്രിക് സാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആറാലുംമൂട് സ്വദേശി അജയൻ (36) ആണ് പിടിയിലായത്. പൊലീസ് സ്റ്റേഷന് മുന്നിലെ കെട്ടിടത്തിന് സമീപം സൂക്ഷിച്ചിരുന്ന ഇലക്ട്രിക് വയറുകളും മറ്റ് സാമഗ്രികളുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കെട്ടിട ഉടമ നൽകിയ പരാതിയിൽ വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് അജയനൊപ്പം മറ്റ് രണ്ടുപേരെയും […]
Read more

അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച; 74കാരൻ പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ കവർന്ന കേസിൽ 74കാരൻ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി ഓടൻകുടി സ്വദേശി തങ്കമുത്തുവിനെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എറണാകുളം ഗാന്ധിനഗറിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ചേർത്തല നഗരസഭ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മ സ്വദേശി കെ.ജെ. ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് പവൻ സ്വർണാഭരണങ്ങൾ, 6000 രൂപ, 2000 രൂപയുടെ വിദേശ കറൻസി, മൊബൈൽ ഫോൺ, മിക്സി എന്നിവയാണ് മോഷണം […]
Read more

ലഷ്‌കറെ തയ്ബ കമാൻഡർ ഇസ്ലാമാബാദിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

ഇസ്ലാമാബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ തയ്ബയുടെ മുതിർന്ന കമാൻഡറെ ഇസ്ലാമാബാദിലെ പള്ളിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഖാരി സയീദ് അബ്ദുൽ അസീസാണ് മരിച്ചത്. പ്രാർഥനയ്ക്കായി പള്ളിയിലെത്തുന്നതിന് മുമ്പ് ഖാരി സയീദ് ഒരു റെസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഏത് റെസ്റ്റോറന്റിലാണ് ഭക്ഷണം കഴിച്ചതെന്ന് വ്യക്തമല്ല. ഭക്ഷണശേഷം പള്ളിയിലെത്തിയ ഇയാൾ കവാടത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജമ്മു കശ്മീരിലെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന ലഷ്‌കറെ തയ്ബയുടെ […]
Read more

അർജുൻ ആയങ്കി റിമാൻഡിൽ; 14 ദിവസത്തേക്ക് തലശ്ശേരി ജയിലിലേക്ക്

കണ്ണൂര്‍: പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഉടൻ ഇയാളെ തലശ്ശേരി ജയിലിലേക്ക് മാറ്റും. പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽനിന്ന് പൊലീസ് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം പിന്തുടർന്നാണ് അർജുൻ ആയങ്കിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിലേക്കാണ് അർജുൻ ആയങ്കി എത്തിയിരുന്നത്. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടാണ് […]
Read more

‘രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ല’; സർക്കാരിനെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിനായുള്ള തെരച്ചിലിലെ വീഴ്ച ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. രക്ഷാപ്രവർത്തനത്തിൽ ആവശ്യമായ ഏകോപനം ഉണ്ടായില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രി പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും റിയാസ് ആരോപിച്ചു. തെരച്ചിൽ പുരോഗമിക്കുന്നതിനിടെ മന്ത്രി ടെക്സ്റ്റൈൽ ഷോപ്പ് ഉദ്ഘാടനം ചെയ്ത് മടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. പത്ത് ദിവസമായി ജോണിനായി തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും തീരദേശ മേഖലയെ ഒന്നാകെ അധിക്ഷേപിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും റിയാസ് ആരോപിച്ചു. മുഖ്യമന്ത്രി തീരദേശവാസികളെ അധിക്ഷേപിക്കുന്ന തരത്തിൽ […]
Read more

വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു; ഭർത്താവിനെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. പയ്യോളി സ്വദേശിനി ഷമീമയാണ് മരിച്ചത്. ഏഴുമാസം ഗർഭിണിയായിരുന്ന ഷമീമ ഒന്നരമാസത്തോളം വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഭർത്താവ് നവാസിന്റെ ക്രൂരമായ മർദനത്തെ തുടർന്നാണ് ഷമീമ അബോധാവസ്ഥയിലായതെന്നും പിന്നീട് മരിച്ചതെന്നും കുടുംബം ആരോപിച്ചു. നവാസ് ഷമീമയെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി. ആറുമാസം ഗർഭിണിയായിരിക്കെയാണ് ഷമീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ നില അതീവ ഗുരുതരമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. […]
Read more

വടക്കാഞ്ചേരിയിൽ MDMA വേട്ട; 160 ഗ്രാം ലഹരിമരുന്നുമായി യുവാവ് പിടിയിൽ

തൃശൂർ: വടക്കാഞ്ചേരിയിൽ 160 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുന്നംകുളം സ്വദേശി ശരത്തിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. വോൾവോ ബസിൽ എംഡിഎംഎ എത്തിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അതേസമയം, വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽനിന്ന് 4.5 കിലോഗ്രാം കഞ്ചാവും പിടികൂടി. സ്റ്റേഷനിലെ ഇരിപ്പിടത്തിന് താഴെ ഉപേക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് രാവിലെ റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞതാകാമെന്നാണ് പ്രാഥമിക സംശയം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix