ഹോർമുസിൽ യു.എ.ഇ. എണ്ണക്കപ്പലിന് ഇറാൻ ആക്രമണം; ആളപായമില്ല
അബുദാബി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച യു.എ.ഇ.യുടെ എണ്ണക്കപ്പലിന് ഇറാന്റെ ആക്രമണം. യു.എ.ഇ.യുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോകിന്റെ കപ്പലിന് ശനിയാഴ്ച രാവിലെയാണ് മിസൈൽ ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം. ആഗോളതലത്തിലെ തന്ത്രപ്രധാനമായ ചരക്കുപാതയായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ധാരണ അന്തിമഘട്ടത്തിലെത്തിയ പശ്ചാത്തലത്തിലാണ് കപ്പലാക്രമണം. ഹോർമുസ് ഉടൻ തുറക്കുമെന്നും ഈയാഴ്ചയോടെ കപ്പൽഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നും യു.എസ്. നേരത്തെ അറിയിച്ചിരുന്നു. കപ്പലിന് നേരെയുണ്ടായ ആക്രമണം യു.എൻ. രക്ഷാസമിതിയുടെ 2817-ാം പ്രമേയത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് യു.എ.ഇ. ആരോപിച്ചു. സ്വതന്ത്ര […]
Read more