Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പാലക്കാട് വിദ്യാർഥിയെ മർദിച്ചെന്ന പരാതി; അധ്യാപകന് സസ്‌പെൻഷൻ

പാലക്കാട്: തൃക്കടീരി പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ അധ്യാപകൻ നൗഷാദിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് സ്കൂൾ മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർഥിയുടെ മുഖത്തടിച്ചെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർഥിയെ ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. സ്കൂളിലേക്ക് മാർച്ച് നടത്തി. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു. […]
Read more

രാസവസ്തുക്കൾ ചേർത്ത് വ്യാജ നെയ്യ് നിർമാണം; ഡയറി ഉടമ അറസ്റ്റിൽ

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രാസവസ്തുക്കൾ ചേർത്ത് വ്യാജ നാടൻ നെയ്യ് നിർമിച്ച ഡയറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ഡയറി യൂണിറ്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻതോതിൽ വ്യാജ നെയ്യ് പിടിച്ചെടുത്തത്. പാമോയിൽ, വനസ്പതി, കൃത്രിമ രാസവസ്തുക്കൾ, നിറങ്ങൾ എന്നിവ ചേർത്ത് യഥാർഥ നെയ്യുടെ മണവും രുചിയും അനുകരിച്ചാണ് വ്യാജ ഉൽപന്നം നിർമിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത നെയ്യിന്റെ സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി ഫുഡ് ആൻഡ് ഡ്രഗ്‌സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ […]
Read more

ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ സോഫ്റ്റ്‌വെയർ കൺസൾട്ടന്റ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ 62-കാരനെ നാലുദിവസത്തെ തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഡൽഹി സ്വദേശിയും സോഫ്റ്റ്‌വെയർ കൺസൾട്ടന്റുമായ കമൽ സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പിടികൂടിയത്. ജൂലൈ 30-ന് ഡൽഹിയിലെ വീട്ടിൽവെച്ചാണ് ഭാര്യ കോമൾ സിങ്ങിനെ കമൽ സിങ് വാളുകൊണ്ടും കത്രികകൊണ്ടും ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവശേഷം ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും കൈവശമെടുത്ത് പ്രതി ഒളിവിൽ പോവുകയായിരുന്നു. ദമ്പതികൾക്കിടയിൽ ഏറെനാളായി ദാമ്പത്യപ്രശ്നങ്ങളും സ്വത്ത് തർക്കവും നിലനിന്നിരുന്നതായി […]
Read more

നീറ്റ് ചോദ്യപേപ്പർ ച്ചോർച്ച; കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കും അന്വേഷണം

ന്യൂഡൽഹി: നീറ്റ്-യു.ജി. ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ കേരളത്തിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കും അന്വേഷണം വ്യാപിച്ചതായി സി.ബി.ഐ. കുറ്റപത്രം വ്യക്തമാക്കുന്നു. ചോർന്ന ചോദ്യപ്പേപ്പർ കൈമാറ്റവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്കും പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. രാജസ്ഥാനിലെ സിക്കറിനെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചോർച്ചാ ശൃംഖലയുടെ കണ്ണികൾ കേരളത്തിലേക്കും നീണ്ടിരുന്നുവെന്നാണ് സി.ബി.ഐ. പറയുന്നത്. പത്തനംതിട്ട അടൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലാണ് കേരളത്തിലെ പ്രധാന കണ്ണിയെന്ന് കുറ്റപത്രത്തിൽ പരാമർശിക്കുന്നു. അവിടത്തെ ഒന്നാം വർഷ […]
Read more

ഗൗതംകൃഷ്ണയ്ക്കായുള്ള തിരച്ചിൽ ശക്തമാക്കണം; കളക്ടറേറ്റിലേക്ക് DYFI മാർച്ച്

കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവത്തിൽ തിരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കൊല്ലം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നും തിരച്ചിൽ ശാസ്ത്രീയമായി നടക്കുന്നില്ലെന്നുമാണ് സംഘടനയുടെ ആരോപണം. പ്രതിഷേധത്തിനിടെ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റ് വളപ്പിലേക്ക് പ്രവേശിച്ചതോടെ നേരിയ സംഘർഷാവസ്ഥയുണ്ടായി. പ്രധാന കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസിന് ഏറെ നേരം പാടുപെടേണ്ടിവന്നു. ചിന്ത ജെറോം, അരുൺ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗൗതം കൃഷ്ണയെ കണ്ടെത്താൻ […]
Read more

ആഗോള വിപണിയിലേക്ക് കേരളത്തിന്റെ കൈത്തറി; കേന്ദ്രത്തിന്റെ പുതിയ നീക്കം

കൊച്ചി: കൈത്തറിയെ ആഗോള വിപണിയിൽ ഉയർന്ന മൂല്യമുള്ള സുസ്ഥിര (സസ്റ്റെയിനബിൾ)–നൈതിക (എത്തിക്കൽ) ബ്രാൻഡായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതികൾ കേരളത്തിലെ കൈത്തറി മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നു. 2030ഓടെ രാജ്യത്തിന്റെ ടെക്സ്റ്റൈൽ കയറ്റുമതി 10,000 കോടി ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ ടെക്സ്റ്റൈൽ മന്ത്രാലയം വിപുലമായ പദ്ധതികൾ തയ്യാറാക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ 200ഓളം ജില്ലകളിൽ കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കും. നെയ്ത്തുകാർക്ക് വിദേശ വിപണിയിലേക്ക് ഉൽപന്നങ്ങൾ നേരിട്ട് എത്തിക്കാൻ ജില്ലാതലത്തിൽ വർക്‌ഷോപ്പുകളും സഹായകേന്ദ്രങ്ങളും ആരംഭിക്കാനും പദ്ധതിയുണ്ട്. യൂറോപ്യൻ […]
Read more

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; കേദാർനാഥ് യാത്ര നിർത്തിവെച്ചു, മരണസംഖ്യ 97 ആയി

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴയും പ്രളയവും തുടരുന്നു. അസമിലെ മഴക്കെടുതിയിൽ മരണസംഖ്യ 97 ആയി ഉയർന്നു. ഉത്തരാഖണ്ഡിൽ അളകനന്ദയും മന്ദാകിനിയും കരകവിഞ്ഞൊഴുകുന്നതോടെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രളയത്തെ തുടർന്ന് കേദാർനാഥ് തീർഥാടനപാതയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. അതേസമയം, ഡൽഹിയിൽ ഇന്നും റെഡ് അലർട്ട് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അസമിൽ രണ്ട് പേർകൂടി മരിച്ചതോടെയാണ് ആകെ മരണസംഖ്യ 97 ആയത്. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പത്ത് ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയുകയാണ്. […]
Read more

പ്രളയ രക്ഷാപ്രവർത്തന വാഹനത്തിന് പിഴ; MVD ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്. അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ആറൻമുളയിലെ പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനം തടഞ്ഞത്. വാഹനത്തിൽ അനധികൃത ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതിനും മലിനീകരണ സർട്ടിഫിക്കറ്റ് (പൊല്യൂഷൻ സർട്ടിഫിക്കറ്റ്) ഇല്ലാത്തതിനുമാണ് ആദ്യം 7,000 രൂപ പിഴ ചുമത്തിയത്. പിന്നീട് സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ പിഴ […]
Read more

‘അറ്റ് ഗോദ്‌റെജ് ഇൻഡസ്ട്രീസ്, വി ക്രാഫ്റ്റ്’ ബ്രാൻഡ് ഫിലിം അവതരിപ്പിച്ച് ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പ്

കൊച്ചി: ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ പുതിയ കോർപ്പറേറ്റ് ബ്രാൻഡ് ഫിലിം ‘അറ്റ് ഗോദ്‌റെജ് ഇൻഡസ്ട്രീസ്, വി ക്രാഫ്റ്റ്’ പുറത്തിറക്കി. ഗ്രൂപ്പിന്റെ വിവിധ ബിസിനസുകളെ ഒന്നിപ്പിക്കുന്ന ലക്ഷ്യങ്ങൾ, വ്യക്തികൾ, ആശയങ്ങൾ എന്നിവയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ടൈഗർ ടെല്ലിയുടെ ബാനറിൽ സോയ അക്തർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലൗഡ്‌മൗത്ത് ഫിലിംസിലെ ആകാശ് ഭാട്ടിയയാണ്. ഗ്രൂപ്പ് ഈ വർഷം ആദ്യം പ്രഖ്യാപിച്ച ‘ക്രാഫ്റ്റിംഗ് ടുമാറോ സിൻസ് 1897’ എന്ന പുതിയ ബ്രാൻഡ് ആശയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗോദ്‌റെജ് […]
Read more

മഞ്ചേരിയിൽ വീടിനുള്ളിൽ കാട്ടുപന്നി; രണ്ടര വയസ്സുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മലപ്പുറം: മഞ്ചേരിയിൽ വീടിനുള്ളിലേക്ക് കയറിയ കാട്ടുപന്നിയിൽ നിന്ന് രണ്ടര വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10.30ഓടെ മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലായിരുന്നു സംഭവം. വീട്ടുകാർ അടുക്കള ഭാഗത്ത് സംസാരിച്ചുകൊണ്ടിരിക്കെ റോഡിലൂടെ എത്തിയ കാട്ടുപന്നി വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. അലവിയുടെ മകൻ ഫവാസിന്റെ രണ്ടര വയസ്സുള്ള മകൾ കട്ടിലിൽ കളിച്ചുകൊണ്ടിരുന്ന മുറിയിലേക്കാണ് കാട്ടുപന്നി എത്തിയത്. അപകടം മനസിലാക്കിയ ഫവാസിന്റെ അമ്മാവൻ അബ്ദുൽ ഹക്കീം കുട്ടിയെ ഉടൻ സുരക്ഷിതമായി പുറത്തെടുത്ത് മുറിയുടെ വാതിൽ പുറത്തുനിന്ന് അടച്ചതിനാൽ വലിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix