Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വടകര MDMA കേസ്; അധ്യാപിക കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ ബിആർസി അധ്യാപിക കീർത്തനയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു വരെയാണ് വടകര എൻഡിപിഎസ് കോടതി കസ്റ്റഡി അനുവദിച്ചത്. കേസിൽ കീർത്തനയുൾപ്പെടെ മൂന്ന് അധ്യാപികമാരും രണ്ട് പുരുഷന്മാരുമാണ് ഇതുവരെ അറസ്റ്റിലായത്. എംഡിഎംഎ വാങ്ങാനെത്തിയവരിൽ നിന്ന് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സ്വീകരിച്ച ശേഷമാണ് ലഹരി വസ്തു കൈമാറിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയായ 22-കാരനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. […]
Read more

അതീഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദ് റോഡപകടത്തിൽ മരിച്ചു

ലഖ്‌നൗ: കൊല്ലപ്പെട്ട സമാജ്‌വാദി പാർട്ടി മുൻ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദ് റോഡപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ ഝാൻസി ജില്ലാ ജയിലിൽ കഴിയുന്ന മൂത്ത സഹോദരൻ അലി അഹമ്മദിനെ സന്ദർശിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ അബാന്റെ സുഹൃത്ത് സോനുവും മരിച്ചു. പൂഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. അബാൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനത്തിൽ ആകെ […]
Read more

‘ഷെഡ് മാത്രമല്ല, അടിയിലുള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് കഴിയും’; കെ.കെ. രാഗേഷ്

കണ്ണൂര്‍: ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഒരു ഷെഡ് മാത്രമല്ല, അതിന് താഴെയുള്ളതുപോലും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്നും, തിരഞ്ഞെടുപ്പിൽ തോറ്റെന്ന കാരണത്താൽ സി.പി.എം ദുർബലമായെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.എ ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച സംഭവത്തിൽ യാതൊരു തെളിവുമില്ലാതെ പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തുകയാണെന്ന് രാഗേഷ് ആരോപിച്ചു. നിലവിലെ പൊലീസ് സംവിധാനമുണ്ടായിട്ടും അന്വേഷണം മുന്നോട്ടുപോകാത്തത് എന്തുകൊണ്ടാണെന്നും, സ്വന്തം ആളുകൾ പിടിയിലാകുമെന്ന […]
Read more

വെള്ളം ചോദിച്ച് വീട്ടിലെത്തി; 80-കാരിയുടെ സ്വർണമാല പൊട്ടിച്ചോടി

കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പള്ളിശേരിക്കൽ തെക്കേ തേവാനത്ത് വീട്ടിൽ സരസ്വതിയമ്മ (80) ധരിച്ചിരുന്ന ഒന്നര പവൻ സ്വർണമാലയാണ് കവർന്നത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സരസ്വതിയമ്മയും ഭർത്താവും മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് മഴക്കോട്ട് ധരിച്ച യുവാവ് വീട്ടിലെത്തിയത്. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടതിനെ തുടർന്ന് സരസ്വതിയമ്മ വെള്ളമെടുക്കാൻ അകത്തേക്ക് തിരിഞ്ഞ നിമിഷമാണ് ഇയാൾ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്തത്. മാലയിൽ പിടിച്ചുനിർത്താൻ സരസ്വതിയമ്മ ശ്രമിച്ചെങ്കിലും ചെറിയൊരു ഭാഗം […]
Read more

നാരങ്ങാനം പഞ്ചായത്തിൽ BJPക്ക് ഭരണ നഷ്ടം; LDF പിന്തുണയോടെ UDFന്റെ അവിശ്വാസം പാസായി

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എൽ.ഡി.എഫിലെ രണ്ട് സി.പി.എം അംഗങ്ങളുടെ പിന്തുണയോടെ പാസായതോടെയാണ് ബി.ജെ.പി ഭരണസമിതി പുറത്തായത്. 14 അംഗങ്ങളുള്ള പഞ്ചായത്തിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് വീതം അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിന് രണ്ട് അംഗങ്ങളുമുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനത്തിരുന്ന ബി.ജെ.പി അംഗം വി.വി. പ്രസാദാണ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായത്. മുൻപ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് വീതം വോട്ടുകൾ ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിക്ക് പ്രസിഡന്റ് […]
Read more

നാലാം പോക്സോ കേസിലും സ്‌നേഹ മെർലിൻ അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ വീണ്ടും അറസ്റ്റിലായി സ്‌നേഹ മെർലിൻ. കാസർകോട് സ്വദേശിനിയായ 14-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെർലിനെ മേൽപ്പറമ്പ് പൊലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ സ്‌നേഹക്കെതിരായ പോക്സോ കേസുകളുടെ എണ്ണം നാലായി. പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ സ്‌നേഹ, കണ്ണൂർ മയ്യിലിലെ നാണിയൂരിൽ വ്യാജ പേരിൽ താമസിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവിടെ നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. […]
Read more

പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന പ്രതി കൊച്ചിയിൽ നിന്ന് NIA യുടെ പിടിയിൽ

ബെം​ഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിലായിരുന്ന ഉമ്മർ ഫറൂഖിനെ കൊച്ചിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് മുൻപ് നടന്ന ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്ത പ്രതിയാണ് പിടിയിലായതെന്ന് എൻഐഎ അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. 2022 ജൂലൈയിൽ ദക്ഷിണ കന്നഡ ജില്ലയിലെ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ 2022 ഓഗസ്റ്റിൽ കേസ് എൻഐഎ ഏറ്റെടുക്കുകയും വ്യാപക അന്വേഷണം […]
Read more

ഏലൂരിൽ കുടുംബവഴക്കിനിടെ കൈമുറിഞ്ഞ് രക്തസ്രാവം; യുവാവ് മരിച്ചു

കൊച്ചി: എറണാകുളം ഏലൂരിൽ കുടുംബവഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് തകർക്കുന്നതിനിടെ കൈമുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. കുടുംബവഴക്കത്തെ തുടർന്ന് ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർക്കുന്നതിനിടെയാണ് പ്രവീണിന്റെ കൈ മുറിഞ്ഞത്. രക്തസ്രാവമുണ്ടായതിനെ തുടർന്ന് അദ്ദേഹം കുളിമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ഭാര്യ സഹോദരനെ വിവരം അറിയിച്ചു. തുടർന്ന് ഏലൂർ പൊലീസിനെയും വിളിച്ചുവരുത്തി. പൊലീസ് […]
Read more

പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ദീർഘകാലമായി ലൈംഗിക പീഡനത്തിനിരയായെന്ന പരാതിയിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. വിദ്യാർഥിനിയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ ഉടമയും അതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് അറസ്റ്റിലായത്. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. […]
Read more

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായി ചർച്ച; മുഖ്യമന്ത്രിതല നീക്കത്തിന് കേരളം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വിഷയത്തിൽ തമിഴ്നാടുമായി ചർച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. മുഖ്യമന്ത്രിതലത്തിൽ ചർച്ച നടത്തുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും, അതിനുള്ള സാധ്യതകൾ കേരളം തേടുമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി നിർദേശപ്രകാരം നിലവിൽ 142 അടിയായി ജലനിരപ്പ് നിലനിർത്തുന്നതാണുള്ളത്. ഇതിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ലെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix