Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

റോസ് വാട്ടറിൽ വ്യാവസായിക എസ്സൻസ്; കോഴിക്കോട് ഭക്ഷ്യനിർമാണ യൂണിറ്റ് പൂട്ടിച്ചു

കോഴിക്കോട്: ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന റോസ് വാട്ടറിൽ വ്യാവസായിക ഗ്രേഡ് എസ്സൻസ് കലർത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് നല്ലളത്തെ ഭക്ഷ്യനിർമാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. ‘ഓപ്പറേഷൻ ഓണം’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ‘ആസാദ് ഫുഡ് പ്രൊഡക്ട്സ്’ എന്ന സ്ഥാപനത്തിലെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾക്ക് സുഗന്ധം നൽകാൻ ഉപയോഗിക്കുന്ന റോസ് വാട്ടറിൽ, സോപ്പും അഗർബത്തിയും നിർമ്മിക്കാൻ മാത്രം ഉപയോഗിക്കാവുന്ന ഇൻഡസ്ട്രിയൽ ഗ്രേഡ് എസ്സൻസാണ് സ്ഥാപനം കലർത്തിയിരുന്നത്. ‘വ്യാവസായിക ആവശ്യത്തിന് […]
Read more

‘പറ്റുമെങ്കിൽ കണ്ടുപിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കൊച്ചി: കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച് പ്രതി അർജുൻ ആയങ്കി. “പറ്റുമെങ്കിൽ കണ്ടുപിടിക്കൂ” എന്ന വെല്ലുവിളിയുമായി പൊലീസിനെ ലക്ഷ്യമിട്ട് അർജുൻ സമൂഹമാധ്യമത്തിലൂടെ പുതിയ ഭീഷണി സന്ദേശം പുറത്തുവിട്ടു. ആദ്യം കീഴടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും, എന്നാൽ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും അർജുൻ ആരോപിച്ചു. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ഉദ്ദേശമെങ്കിലും ഇനി മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷമേ പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു. “കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും. ഒരുപാട് പൊലീസുകാരെ കണ്ടിട്ടുള്ള ആളാണ് ഞാൻ” എന്ന […]
Read more

അതിരപ്പിള്ളിയിൽ കാട്ടാന കടയിൽ കയറി; പലചരക്ക് കട തകർത്തു

തൃശ്ശൂർ: അതിരപ്പിള്ളി പുളിയിലപ്പാറയിൽ പുലർച്ചെയുണ്ടായ കാട്ടാന ആക്രമണത്തിൽ പലചരക്ക് കടയ്ക്ക് വൻ നാശനഷ്ടം. മാളിയക്കൽ പോളിന്റെ ഉടമസ്ഥതയിലുള്ള കടയുടെ മുൻവശത്തെ ഷട്ടറും ചില്ലും തകർത്താണ് കാട്ടാന അകത്ത് കടന്നത്. കടയ്ക്കുള്ളിൽ കയറിയ ആന പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുകയും മറ്റ് പലചരക്ക് സാധനങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ഏകദേശം ഒന്നേകാൽ മണിക്കൂറോളം കടയ്ക്കുള്ളിൽ തന്നെ നിലയുറപ്പിച്ച ആനയെ നാട്ടുകാർ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുലർച്ചെ നാലേകാലോടെ വനത്തിലേക്ക് തുരത്തിയത്. വാഴച്ചാലിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള റോഡിലെ പ്രധാന ജംഗ്ഷനായ പുളിയിലപ്പാറയിലെ […]
Read more

ഹോർമുസ് തുറക്കാൻ കരാർ ഉടൻ; ഇറാനെതിരെ ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

വാഷിങ്ടൺ: ആഗോള വ്യാപാരത്തിനും എണ്ണഗതാഗതത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള കരാർ അമേരിക്കൻ സമയം ബുധനാഴ്ചയോ വ്യാഴാഴ്ചയോ പ്രഖ്യാപിക്കാനിടയുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ നടന്ന ചർച്ചയിൽ നിർണായക പുരോഗതി ഉണ്ടായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെയും ഒമാന്റെയും സമുദ്രാതിർത്തികൾക്കിടയിലുള്ള ഹോർമുസിലൂടെ കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നതിനും മടങ്ങുന്നതിനുമായി […]
Read more

CPM നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്ന് SDPI പ്രവർത്തകർക്ക് 18 വർഷം തടവ്

കണ്ണൂർ: രാമന്തളി വടക്കുമ്പാട്ടെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ബാങ്ക് ജീവനക്കാരനുമായ കെ. വിജയനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. വടക്കുമ്പാട് സ്വദേശികളായ ഹന്നൻ (36), മുഹമ്മദ് അബ്ദുള്ള (36), എം.പി. ഫൈസൽ (30) എന്നിവർക്ക് 18 വർഷം തടവും മൂന്ന് ലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ഐ.പി.സി. 307 വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, 326 […]
Read more

പേരാമ്പ്ര ലഹരിക്കേസ്; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കോഴിക്കോട്: പേരാമ്പ്ര ലഹരിക്കേസിലെ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് വടകര എൻഡിപിഎസ് കോടതി പരിഗണിക്കും. ലഹരി ശൃംഖലയിലെ കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനും ഇടപാടുകളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനുമായി കീർത്തനയെ വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസിലെ മറ്റ് പ്രതികളായ നീഷ്മ, സഫ്വാൻ എന്നിവരുടെ ജാമ്യാപേക്ഷകളും ഇന്ന് കോടതി പരിഗണിക്കും. അതേസമയം, അധ്യാപികമാരുമായി നേരിട്ട് ബന്ധമുള്ള ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ […]
Read more

എസ്. ശ്രീജിത്തിന് ഡിജിപി സ്ഥാനക്കയറ്റം; സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: എഡിജിപി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു. ഡിജിപിയായി നിയമിക്കുന്നതിന് മുമ്പ് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാണെന്നും സർക്കാർ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. എസ്. ശ്രീജിത്തിനെതിരായ രണ്ട് ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ സ്ഥാനക്കയറ്റ തീരുമാനം എടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസിലും ബോഡി ബിൽഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലും ഇതുവരെ […]
Read more

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് സ്ഥാപിക്കുമെന്ന് വർഷങ്ങളായി പ്രഖ്യാപിച്ചിരുന്ന കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പി. ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നും നിലവിലുള്ള നിർമാണശാലകൾ റെയിൽവേയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്നും മന്ത്രി മറുപടിയിൽ അറിയിച്ചു. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി റെയിൽവേയുടെ ഭാവി വികസന പദ്ധതികൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2008-09ലെ റെയിൽവേ ബജറ്റിലാണ് കേരളത്തിനായുള്ള […]
Read more

പാണക്കാട് മണ്ണിടിച്ചിൽ; അനുമതി കാലാവധി കഴിഞ്ഞിട്ടും മണ്ണെടുപ്പ് തുടർന്നെന്ന് രേഖകൾ

മലപ്പുറം: പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് അനുമതി കാലാവധി കഴിഞ്ഞ ശേഷവും മണ്ണെടുപ്പ് നടന്നതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. നഗരസഭയുടെയും ജിയോളജി വകുപ്പിന്റെയും അനുമതികൾ അവസാനിച്ചിട്ടും പ്രവർത്തനങ്ങൾ തുടർന്നെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. ഇതോടെ പ്രദേശത്ത് നടന്നത് അനധികൃത നിർമാണ പ്രവർത്തനങ്ങളാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ജിയോളജി വകുപ്പ് പാറ പൊട്ടിക്കുന്നതിന് നൽകിയ അനുമതി ജൂൺ 19ന് അവസാനിച്ചിരുന്നു. മണ്ണെടുക്കാൻ നഗരസഭ നൽകിയ അനുമതിയുടെ കാലാവധി ജൂൺ 20നും അവസാനിച്ചു. എന്നാൽ, അനുമതി പുതുക്കിയിട്ടില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ റിൻഷ അറിയിച്ചു. […]
Read more

അഭിജിത് ദീപ്‌കെയുടെ സാമ്പത്തിക ഉറവിടങ്ങൾ അന്വേഷിക്കണമെന്ന ആവശ്യം; പി.എം. കെയേഴ്‌സ് ചൂണ്ടിക്കാട്ടി സി.ജെ.പി.

ന്യൂഡൽഹി: സി.ജെ.പി. വക്താവ് അഭിജിത് ദീപ്‌കെയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന വിവരാവകാശ പ്രവർത്തകന്റെ ആവശ്യത്തിന് മറുപടിയുമായി പാർട്ടി. ഒരു സ്വകാര്യ വ്യക്തിയുടെ വിദ്യാഭ്യാസച്ചെലവിനെക്കുറിച്ച് ചോദ്യമുയർത്തുന്നവർ എന്തുകൊണ്ട് പി.എം. കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന് സി.ജെ.പി. വക്താവ് വൈഷ്ണവി ഗൗർ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങളോട് ക്ഷമിക്കുമെന്നും അതിൽ വിഷമിക്കേണ്ടതില്ലെന്നും അവർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പരിഹസിച്ചു. തന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്‌കോളർഷിപ്പ് രേഖകളും വിദ്യാഭ്യാസ വായ്പയുടെ വിവരങ്ങളും പരസ്യമാക്കാൻ തയ്യാറാണെന്ന് അഭിജിത് ദീപ്‌കെയും പ്രതികരിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix