Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പുതുക്കാട്ട് നിയന്ത്രണം വിട്ട KSRTC ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു

തൃശ്ശൂർ: തൃശൂർ പുതുക്കാട്ട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഡ്രൈവർക്ക് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ കുഴഞ്ഞുവീണ നിലയിലായിരുന്നുവെന്നാണ് വിവരം. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോരത്തെ ഒരു കടയിലേക്ക് ഇടിച്ചുകയറി നിന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

എറണാകുളത്ത് ഫ്‌ളാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം

കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സൗത്ത് സ്റ്റാർ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം. ഇന്ന് പുലർച്ചെ 4.15ഓടെയാണ് സംഭവം. അഞ്ച് യുവതികൾ താമസിക്കുന്ന ഫ്‌ളാറ്റിൽ അതിക്രമിച്ച് കടന്ന അജ്ഞാതൻ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

പൊള്ളാച്ചി-പളനി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ച് മരണം

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി-പളനി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. നല്ലമ്പള്ളി ജങ്ഷന് സമീപം അമിതവേഗത്തിലെത്തിയ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരിൽ നാലുപേർ ഒരു കുടുംബാംഗങ്ങളാണ്. കോയമ്പത്തൂർ മടുക്കരയ്ക്ക് സമീപമുള്ള ഗുരുബാമ്പാളയം സ്വദേശികളായ കനകരാജ്, ഭാര്യ നർമദ, മക്കളായ ആർത്തി, പൂരണി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചാമത്തെ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ വാഹനത്തിന്റെ ഡ്രൈവറാണോ മറ്റൊരു യാത്രക്കാരനാണോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം […]
Read more

മഴ മുന്നറിയിപ്പ് കൃത്യസമയത്ത് നൽകിയിരുന്നുവെന്ന് കാലാവസ്ഥാ കേന്ദ്രം

ന്യൂഡൽഹി: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൃത്യസമയത്ത് നൽകിയിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശനിയാഴ്ചയെ അപേക്ഷിച്ച് ഞായറാഴ്ചയും തിങ്കളാഴ്ചയും മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടാകുമെങ്കിലും ആഗസ്റ്റ് 6 മുതൽ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. നിലവിൽ അതിതീവ്ര മഴയിൽ നിന്ന് അതിശക്തമായ മഴയിലേക്കാണ് സാഹചര്യത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തി. മഴ മുന്നറിയിപ്പുകൾ നൽകുന്നതിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അധികൃതർ ആവർത്തിച്ചു. ഒരു […]
Read more

അരൂരിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: അരൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ഒന്നാം വാർഡിലെ രാഹുൽ നിവാസിൽ കെ.കെ. രമേശൻ (72) ആണ് മരിച്ചത്. തലയ്ക്ക് പിന്നിൽ മുറിവും രക്തം കട്ടപിടിച്ച നിലയുമുണ്ടായിരുന്നതിനാൽ സംശയമുയർന്നെങ്കിലും മരണത്തിൽ അസ്വാഭാവികതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ പലതവണ ഫോണിൽ വിളിച്ചിട്ടും രമേശൻ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് മകൾ അയൽവാസിയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ മലർന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. […]
Read more

മാവൂർ റോഡ് കൊലപാതകം; മൂന്നാം പ്രതിയും പിടിയിൽ

കോഴിക്കോട്: മാവൂർ റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയും അറസ്റ്റിൽ. നല്ലളം സ്വദേശിയായ കെ.സി. വിപിൻ (34) ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച രാത്രി വയനാട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കേസിന് പിന്നിൽ പണമിടപാട് തർക്കമാണെന്ന് പോലീസ് അറിയിച്ചു. ഇതേ കേസിൽ കൊല്ലം കരുനാഗപ്പള്ളി ശങ്കരമംഗലം സ്വദേശി എൻ. നജീബ് (31), അരക്കിണർ ചാക്കേരിക്കാട് പറമ്പ് മെജസ്റ്റിക് പാലസിൽ നൗഷിദ് (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി 8.47ഓടെ […]
Read more

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

ഓസ്‌കാർ ജേതാവായ എ.ആർ. റഹ്മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് രാജീവ്‌ കൃഷ്ണ സംവിധാനം ചെയ്യുന്ന വിസിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രചന വിനോദ് ഗുരുവായൂർ നിർവഹിക്കുന്നു. “വിസിൽ ” എന്ന ചിത്രത്തിലൂടെ കമൽ പ്രശാന്തിന്റെ സംഗീതം മലയാളി പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ തീവ്രമായ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള […]
Read more

‘മോദി ഏകാധിപതിയാകുന്നതിൽ പരാജയപ്പെട്ടു’; ഷെഹ്‌സാദ് പൂനാവാലയുടെ പരിഹാസം

ന്യൂഡൽഹി: ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് നടത്തിയ പരാമർശം ശ്രദ്ധനേടുന്നു. സാമൂഹിക മാധ്യമമായ എക്‌സിലെ പ്രൊഫൈലിൽ നിന്ന് ‘ബിജെപി ദേശീയ വക്താവ്’ എന്ന വിശേഷണം നീക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും അധിക്ഷേപിച്ച വിദ്യാർഥികളോട് ക്ഷമ കാണിക്കണമെന്ന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ പരാമർശിച്ചുകൊണ്ടാണ്, “12 വർഷം കഴിഞ്ഞിട്ടും എങ്ങനെ ഒരു യഥാർഥ ഏകാധിപതിയാകണമെന്ന് അദ്ദേഹത്തിന് അറിയില്ല. അതിൽ […]
Read more

കൂത്തുപറമ്പിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതേരിയിടത്തിൽ കലാശപ്പറമ്പത്ത് രാരിഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പതിയെ ഒഴിഞ്ഞുതുടങ്ങി. പുലർച്ചെയുണ്ടായ കനത്ത മഴയിൽ ശ്രീകണ്ഠപുരം ടൗണിൽ വെള്ളം കയറിയെങ്കിലും പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ സ്ഥിതി സാധാരണ നിലയിലായി. മാടായിയിലും പയ്യന്നൂരിലും ശക്തമായ കാറ്റിലും മഴയിലും വീടുകൾ തകർന്നു. മാടായി കുളവയൽ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യത്തിന് എതിരെ ഹൈക്കോടതിയിൽ ഇ.ഡി.

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി. ഹൈക്കോടതിയിൽ. ഇ.ഡി. അന്വേഷണത്തെ തടസപ്പെടുത്താനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുമുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ വാദം. പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം പ്രകോപനത്തിന്റെ ഫലമല്ലെന്നും മുൻകൂട്ടി ആലോചിച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കുനേരെയുള്ള ആക്രമണത്തെ നിസാരമായി കാണരുതെന്നും ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix