Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മാവൂർ റോഡ് കൊലപാതകം; മൂന്നാം പ്രതിയും പിടിയിൽ

കോഴിക്കോട്: മാവൂർ റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയും അറസ്റ്റിൽ. നല്ലളം സ്വദേശിയായ കെ.സി. വിപിൻ (34) ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച രാത്രി വയനാട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കേസിന് പിന്നിൽ പണമിടപാട് തർക്കമാണെന്ന് പോലീസ് അറിയിച്ചു. ഇതേ കേസിൽ കൊല്ലം കരുനാഗപ്പള്ളി ശങ്കരമംഗലം സ്വദേശി എൻ. നജീബ് (31), അരക്കിണർ ചാക്കേരിക്കാട് പറമ്പ് മെജസ്റ്റിക് പാലസിൽ നൗഷിദ് (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി 8.47ഓടെ […]
Read more

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

ഓസ്‌കാർ ജേതാവായ എ.ആർ. റഹ്മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് രാജീവ്‌ കൃഷ്ണ സംവിധാനം ചെയ്യുന്ന വിസിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രചന വിനോദ് ഗുരുവായൂർ നിർവഹിക്കുന്നു. “വിസിൽ ” എന്ന ചിത്രത്തിലൂടെ കമൽ പ്രശാന്തിന്റെ സംഗീതം മലയാളി പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ തീവ്രമായ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള […]
Read more

‘മോദി ഏകാധിപതിയാകുന്നതിൽ പരാജയപ്പെട്ടു’; ഷെഹ്‌സാദ് പൂനാവാലയുടെ പരിഹാസം

ന്യൂഡൽഹി: ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് നടത്തിയ പരാമർശം ശ്രദ്ധനേടുന്നു. സാമൂഹിക മാധ്യമമായ എക്‌സിലെ പ്രൊഫൈലിൽ നിന്ന് ‘ബിജെപി ദേശീയ വക്താവ്’ എന്ന വിശേഷണം നീക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും അധിക്ഷേപിച്ച വിദ്യാർഥികളോട് ക്ഷമ കാണിക്കണമെന്ന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ പരാമർശിച്ചുകൊണ്ടാണ്, “12 വർഷം കഴിഞ്ഞിട്ടും എങ്ങനെ ഒരു യഥാർഥ ഏകാധിപതിയാകണമെന്ന് അദ്ദേഹത്തിന് അറിയില്ല. അതിൽ […]
Read more

കൂത്തുപറമ്പിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതേരിയിടത്തിൽ കലാശപ്പറമ്പത്ത് രാരിഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പതിയെ ഒഴിഞ്ഞുതുടങ്ങി. പുലർച്ചെയുണ്ടായ കനത്ത മഴയിൽ ശ്രീകണ്ഠപുരം ടൗണിൽ വെള്ളം കയറിയെങ്കിലും പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ സ്ഥിതി സാധാരണ നിലയിലായി. മാടായിയിലും പയ്യന്നൂരിലും ശക്തമായ കാറ്റിലും മഴയിലും വീടുകൾ തകർന്നു. മാടായി കുളവയൽ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യത്തിന് എതിരെ ഹൈക്കോടതിയിൽ ഇ.ഡി.

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി. ഹൈക്കോടതിയിൽ. ഇ.ഡി. അന്വേഷണത്തെ തടസപ്പെടുത്താനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുമുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ വാദം. പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം പ്രകോപനത്തിന്റെ ഫലമല്ലെന്നും മുൻകൂട്ടി ആലോചിച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കുനേരെയുള്ള ആക്രമണത്തെ നിസാരമായി കാണരുതെന്നും ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. […]
Read more

ദുരന്തനിവാരണത്തിന് തദ്ദേശസ്ഥാപനങ്ങൾ പൂർണ സജ്ജമെന്ന് ദിവ്യ എസ്. അയ്യർ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും അതിതീവ്ര മഴ മുന്നറിയിപ്പുകളും തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാരും തദ്ദേശസ്വയംഭരണ വകുപ്പും പൂർണ സജ്ജമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. മഴക്കെടുതി വിലയിരുത്താനും തുടർനടപടികൾ ഏകോപിപ്പിക്കാനുമായി ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ അടിയന്തര അവലോകന യോഗവും ചേർന്നു. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും […]
Read more

ദുരന്തസമയത്ത് വിരുന്നിൽ പങ്കെടുത്ത് മുഖ്യമന്ത്രി; രൂക്ഷ വിമർശനവുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപക നാശം വിതയ്ക്കുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വസതിയിൽ നടന്ന വിരുന്നിൽ പങ്കെടുത്തതിനെതിരെ മുൻമന്ത്രി വി. ശിവൻകുട്ടി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ദുരന്തസമയത്ത് ഔദ്യോഗിക ചുമതലകൾക്ക് മുൻഗണന നൽകേണ്ട മുഖ്യമന്ത്രി വ്യക്തിപരമായ ചടങ്ങിൽ പങ്കെടുത്തത് പദവിക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷനെന്ന നിലയിൽ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകേണ്ട സമയത്താണ് പൊന്നാനിയിലെ സൽക്കാരത്തിൽ പങ്കെടുത്തതെന്ന് ശിവൻകുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിൽ […]
Read more

ശിവമോഗയിൽ ഉരുൾപൊട്ടൽ; മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് മരണം

ശിവമോഗ: കർണാടകയിലെ ശിവമൊഗ ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശിവമൊഗ ജില്ലയിലെ കൊക്കാരേഗരുവിൽ രാത്രി രണ്ടരയോടെയാണ് ദുരന്തമുണ്ടായത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മല്ലികാർജുൻ, ഭാര്യ നാഗവേണി, മകൻ സന്തോഷ് എന്നിവരാണ് മരിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Read more

കോഴിക്കോട് ദുരിതപ്പെയ്ത്ത്; ദുരിതാശ്വാസ ക്യാമ്പുകൾ സജീവം

കോഴിക്കോട്: കോഴിക്കോട്ട് മഴയുടെ ശക്തി ഞായറാഴ്ച അൽപം കുറഞ്ഞെങ്കിലും വെള്ളപ്പൊക്കവും ദുരിതവും രണ്ടാം ദിവസവും തുടർന്നു. മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങൾ വീടുകൾ വിട്ട് ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി. മാവൂർ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കടവ്, വളയന്നൂർ, തെങ്ങിലക്കടവ്, കച്ചേരികുന്ന് എന്നിവിടങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ വീടുകളിൽ വെള്ളം കയറി. വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ചാത്തമംഗലം പഞ്ചായത്തിലെ സങ്കേതം, കോട്ടോൽ താഴം, […]
Read more

മുത്തൂറ്റ് ഫിനാൻസിന് മികച്ച നേട്ടം; ആദ്യ പാദത്തിൽ സംയോജിത അറ്റാദായം 2,825 കോടി രൂപയായി ഉയർന്നു

കൊച്ചി: 2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച പ്രകടനവുമായി മുത്തൂറ്റ് ഫിനാൻസ്. കമ്പനിയുടെ സംയോജിത അറ്റാദായത്തിലും വായ്പാ ആസ്തിയിലും മികച്ച വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. സംയോജിത വായ്പാ ആസ്തി 43 ശതമാനം വാർഷിക വളർച്ചയോടെ 1,91,532 കോടി രൂപയിലെത്തി. 57,594 കോടി രൂപയുടെ വളർച്ചയാണ് ഈ പാദത്തിൽ മാത്രമായി ഉണ്ടായത്. സംയോജിത അറ്റാദായം 43 ശതമാനം വർദ്ധനവോടെ 2,825 കോടി രൂപയായി. സംയോജിത സ്വർണ്ണ പണയ വായ്പാ ആസ്തി 48 ശതമാനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix