വെള്ളാപ്പള്ളിക്കെതിരായ പരാമർശം; ഷംസീർ ഖേദം പ്രകടിപ്പിക്കണമെന്ന് SNDP
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തി എസ്.എൻ.ഡി.പി യോഗം കൗൺസിൽ. രാഷ്ട്രീയ പരാജയങ്ങൾക്ക് ഒരു സാമൂഹിക പ്രസ്ഥാനത്തെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അതിന്റെ നേതൃത്വത്തെയും ബലിയാടാക്കാനുള്ള ശ്രമം ചരിത്രത്തോടും സാമൂഹിക യാഥാർഥ്യങ്ങളോടുമുള്ള അനാദരവാണെന്ന് കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ രൂപംകൊണ്ട എസ്.എൻ.ഡി.പി യോഗം ഒരു നൂറ്റാണ്ടിലേറെയായി സാമൂഹിക നവോത്ഥാനം, വിദ്യാഭ്യാസ പുരോഗതി, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ […]
Read more