കണ്ണൂർ ജില്ലയിൽ കളക്ടറുടെ അവധി ഉത്തരവ് മറികടന്ന് ചിൻമയ സ്കൂൾ പ്രവർത്തിച്ചു
കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടും ചാലയിലെ ചിൻമയ വിദ്യാലയം പ്രവർത്തിച്ചതായി റിപ്പോർട്ട്. രാവിലെ അടിയന്തരമായി അവധി പ്രഖ്യാപിക്കുമ്പോഴേക്കും വിദ്യാർഥികൾ സ്കൂളിലെത്തിയിരുന്നുവെന്ന വിശദീകരണമാണ് സ്കൂൾ അധികൃതർ നൽകിയത്. അതിനാൽ ഉച്ചവരെ ക്ലാസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്ടർ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ […]
Read more