വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഇനി ആധാർ നിർബന്ധം
തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഇനി ആധാർ നിർബന്ധമാക്കി. വാഹന ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി.) സ്ഥിരീകരിച്ച ശേഷമേ ഉടമസ്ഥാവകാശം കൈമാറാനാകൂ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് നാഷണൽ ഇൻഫോർമാറ്റിക് സെന്റർ (എൻ.ഐ.സി.) മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചു. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമായി രാജ്യവ്യാപകമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതോടെ ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർണമായും ഓൺലൈൻ, ഫേസ്‌ലെസ് സംവിധാനത്തിലേക്ക് […]
Read more