Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

എടപ്പാളിൽ കാർ ഇടിച്ച് രണ്ടുവയസുകാരന് പരിക്ക്

മലപ്പുറം: എടപ്പാളിൽ കാർ ഇടിച്ച് രണ്ടുവയസുകാരന് പരിക്കേറ്റു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വലിയ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. ചങ്ങരംകുളം പള്ളിക്കര സ്വദേശി റാഷിദിന്റെ മകനാണ് അപകടത്തിൽപ്പെട്ടത്. മാതാവിനൊപ്പം പടിഞ്ഞാറങ്ങാടിയിലെ കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ വലതുകാലിന് പൊട്ടലേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Read more

വിലക്കുറഞ്ഞ മദ്യം കലർത്തി പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജമദ്യ വിൽപ്പന; പ്രതി പിടിയിൽ

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വിലക്കുറഞ്ഞ മദ്യം വാങ്ങി രാസവസ്തുക്കൾ ചേർത്ത് പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വിറ്റിരുന്ന വ്യാജമദ്യ നിർമാണകേന്ദ്രം തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തി. സംഭവത്തിൽ ഈഞ്ചയ്ക്കൽ സ്വദേശി ഹാഷിം സുൽഫിക്കറിനെ അറസ്റ്റ് ചെയ്തു. ജവാൻ, ക്ലബ് ഹൗസ് തുടങ്ങിയ വിലക്കുറഞ്ഞ മദ്യങ്ങൾ വാങ്ങി അതിൽ എസൻസും മറ്റ് ചേരുവകളും കലർത്തി ബ്ലാക്ക് ലേബൽ, റെഡ് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ വിലകൂടിയ ബ്രാൻഡുകളുടെ കുപ്പികളിൽ നിറച്ച് വ്യാജ ലേബൽ പതിപ്പിച്ചാണ് ഇയാൾ മദ്യം […]
Read more

നീറ്റ് പ്രതിഷേധത്തിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

ബെംഗളൂരു: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത 19-കാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. ബെൽ സർക്കിളിന് സമീപം ബൈക്കിലെത്തിയ നാലംഗ സംഘമാണ് വിദ്യാർത്ഥിയെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ജാലഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ വഴി തടഞ്ഞുനിർത്തിയ സംഘം, “മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ?” എന്ന് ചോദിച്ച ശേഷമാണ് മർദനം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. മരത്തടികൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ആക്രമികൾ എല്ലാവരും മുഖം മറച്ചിരുന്നുവെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമായാണ് ആക്രമണമെന്നാണ് […]
Read more

നീണ്ടകരയിൽ മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം: കൊല്ലം നീണ്ടകരയിൽ മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൂമുഖത്ത് രാജീവ് ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട വള്ളം രാജീവിന്റേതാണെന്ന് അധികൃതർ അറിയിച്ചു. വള്ളത്തിലുണ്ടായിരുന്ന രാജീവിന്റെ മരുമകനെയും ചെറുമകനെയും കാണാതായിട്ടുണ്ട്. 12 പേരുമായി പോയ വള്ളമാണ് നീണ്ടകര അഴിമുഖത്ത് മറിഞ്ഞത്. അപകടത്തെ തുടർന്ന് കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കാണാതായവർക്കായി രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.
Read more

30 വർഷത്തെ സേവനത്തിന് വിരാമം; സംസ്ഥാനത്തെ അവസാന പൗണ്ട് കീപ്പർ പടിയിറങ്ങുന്നു

മലപ്പുറം: ഒരുകാലത്ത് ഗ്രാമീണ കാർഷിക ജീവിതത്തിന്റെ ഭാഗമായിരുന്ന ‘പൗണ്ട് കീപ്പർ’ എന്ന തസ്തികയുടെ അവസാന അധ്യായത്തിനും തിരശീല വീഴുന്നു. സംസ്ഥാനത്തെ അവസാന പൗണ്ട് കീപ്പറായ തൃശൂർ കുട്ടനല്ലൂർ അഞ്ചേരി ശോശാമ്മ (ലിസി) 30 വർഷത്തെ സേവനത്തിന് ശേഷം വെള്ളിയാഴ്ച വിരമിക്കും. 1996-ലാണ് ശോശാമ്മ വട്ടംകുളം പഞ്ചായത്തിൽ ആല (പൗണ്ട്) സൂക്ഷിപ്പുകാരിയായി ജോലിയിൽ പ്രവേശിച്ചത്. കൃഷിയിടങ്ങളിൽ കയറി വിളകൾ നശിപ്പിച്ച പശു, പോത്ത്, ആട് തുടങ്ങിയ കന്നുകാലികളെ പിടിച്ചുകെട്ടുന്ന ആലയുടെ മേൽനോട്ടമായിരുന്നു ഇവരുടെ ചുമതല. പഞ്ചായത്ത് നിശ്ചയിച്ച പിഴയടച്ച […]
Read more

കോഡ് ഭാഷയിലെ ലഹരിക്കച്ചവടം പൊളിച്ച് എക്സൈസ്; പ്രതി പിടിയിൽ

ഇടുക്കി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ടൗണിലെ ടീഷോപ്പിലും വ്യാപാരിയുടെ വീട്ടിലും നിന്ന് 22 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 പായ്ക്കറ്റ് ഒ.സി.ഡി. പേപ്പറുകളും പിടിച്ചെടുത്തു. സംഭവത്തിൽ നെടുങ്കണ്ടം സ്വദേശി കാരിശ്ശേരി മജീദ് ഹാസിമിനെ അറസ്റ്റ് ചെയ്തു. ടൗണിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകളെ കേന്ദ്രീകരിച്ച് ഷാഡോ എക്സൈസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ലഹരിവിൽപ്പന കണ്ടെത്തിയത്. പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു […]
Read more

ലൈഫ് മിഷൻ അഴിമതി; ശിവശങ്കറിലേക്കും അന്വേഷണം വ്യാപിപ്പിച്ച് സിബിഐ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ സംസ്ഥാന സർക്കാരിൽ നിന്ന് വീണ്ടും തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആവശ്യപ്പെട്ട രേഖകൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് പുതിയ നീക്കം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും മുൻ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസും ഉൾപ്പെടെയുള്ളവരുടെ പങ്ക് കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം മുന്നോട്ടുപോകുന്നത്. കേസിലെ ഏഴാം പ്രതിയായിരുന്നെങ്കിലും സിബിഐ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ […]
Read more

ബിവറേജസ് ഔട്ട്‌ലെറ്റിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തണ്ണീർമുക്കം മരത്തോർവട്ടം സ്വദേശിയായ വിഷ്ണു സന്തോഷ് (26), അരൂക്കുറ്റി നദുവത്ത് നഗർ സ്വദേശിയായ അനുരാഗ് സുരേഷ് (25), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. തൈക്കാട്ടുശ്ശേരി ശാന്തിക്കവലയ്ക്ക് സമീപം മഠത്തിവെളി വീട്ടിൽ എം.ജി. അനീഷ് കുമാർ (43) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങുന്നതിനുള്ള വരി മറികടക്കാൻ ചിലർ ശ്രമിച്ചതിനെ […]
Read more

മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാഷിഷ് ഓയിൽ കൈവശം സൂക്ഷിച്ച കേസിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് മേപ്പാടി സ്വദേശിനി അശ്വതി ആണ് പിടിയിലായത്. യുവതിയിൽ നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തതായി മെഡിക്കൽ കോളജ് പോലീസ് അറിയിച്ചു. പ്രസവ വാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയിരുന്ന അശ്വതി വെളിച്ചെണ്ണ കുപ്പിയിലാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും മറ്റ് ആളുകളും പോലീസിനെ വിവരമറിയിച്ചതോടെയാണ് പരിശോധന […]
Read more

ഇൻസ്റ്റഗ്രാംചാറ്റ് നൽകിയ തുമ്പ്; ആലുവയിൽ നിന്ന് കാണാതായ 12-കാരിയെ പുണെയിൽ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12-കാരിയെ മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിൽ പുണെയിൽ നിന്ന് കേരള പോലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാം ചാറ്റും പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. കേസിൽ കൊല്ലം ഓച്ചിറ സ്വദേശി അഭിജിത്തിനെ (26) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് പോലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രി കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങിവരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെയാണ് കാണാതായത്. തുടക്കത്തിൽ കുട്ടിയുടെ അമ്മയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും കുട്ടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix