Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പിഎം ശ്രീ വിവാദം; യു.ഡി.എഫ് വാദങ്ങൾ പൊളിഞ്ഞെന്ന് എം.ബി. രാജേഷ്

പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയതോടെ യു.ഡി.എഫ് ഉയർത്തിയ വാദങ്ങൾ തള്ളിപ്പോയെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.ബി. രാജേഷ്. വിഷയത്തിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും പരിഹസിച്ച് എം.ബി. രാജേഷ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. ലീഗ് എം.പി. അബ്ദുൽ വഹാബിന്റെയും കോൺഗ്രസ് എം.പി. ജെബി മേത്തറിന്റെയും ചോദ്യങ്ങൾക്ക് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടികളാണ് എം.ബി. രാജേഷ് തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടിയത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചാൽ പിന്നീട് […]
Read more

അങ്കിത് ശർമ്മ വധക്കേസ്; താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി.) ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട കേസിൽ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിങ്ങാണ് വിധി പ്രസ്താവിച്ചത്. അങ്കിത് ശർമ്മയെ “രക്തദാഹികളായ കൊലയാളി സംഘം” അതിക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം അത്യന്തം ക്രൂരമായിരുന്നുവെന്നും കോടതി വാക്കാൽ വ്യക്തമാക്കി. താഹിർ ഹുസൈനുൾപ്പെടെയുള്ള പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഡൽഹി പൊലീസ് […]
Read more

കോഴിക്കോട് വയോധികൻ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം

കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിൽ വയോധികൻ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പടിക്കൽകണ്ടി രവി (65)യെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഇ. അനിൽകുമാറിന്റെ വീടിന് മുന്നിലെത്തിയ രവി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഉടൻ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയും പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, […]
Read more

മേഘാലയയിൽ അപകടത്തിൽപ്പെട്ട വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി

മലപ്പുറം: മേഘാലയയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി. ചികിത്സ പൂർണമായി പൂർത്തിയായ ശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയാമെന്നും അതുവരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിൽ വിശ്വസിക്കരുതെന്നും ദിൽഷാദ് അഭ്യർഥിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ദിൽഷാദ് യാത്രയ്ക്കിടെ കാണാതായതിനെ തുടർന്ന് കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മേഘാലയയിൽ […]
Read more

‘ഇനി ചോദ്യങ്ങളല്ല, പരിഹാരങ്ങൾ’; നീറ്റ് വിവാദത്തിൽ രാഘവ് ഛദ്ദ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ നീണ്ട നാളത്തെ മൗനത്തിന് ശേഷം പ്രതികരണവുമായി ബി.ജെ.പി. എം.പി. രാഘവ് ഛദ്ദ. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പുതിയ നിയമത്തെക്കുറിച്ചുള്ള രാജ്യസഭാ ചർച്ചയ്ക്കിടെയാണ് വിഷയത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്നതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചത്. പ്രതിപക്ഷത്തായിരുന്നപ്പോൾ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു തന്റെ ഉത്തരവാദിത്തമെന്നും എന്നാൽ ഭരണപക്ഷത്തിന്റെ ഭാഗമായതോടെ ആ ഉത്തരവാദിത്തം മാറിയെന്നും രാഘവ് ഛദ്ദ പറഞ്ഞു. ഇപ്പോൾ ചോദ്യങ്ങൾ ഉന്നയിക്കുന്നതിലല്ല, പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമറകൾക്ക് […]
Read more

ജന്തർ മന്തർ സമരം; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാൻ ഡിജിപിക്ക് നിര്‍ദേശം നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവുൾപ്പെടെ നൽകിയ കത്തുകൾ മുഖ്യമന്ത്രി കൈമാറിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേസുകളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഡി.ജി.പി.ക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയതും നിയമപരമായ പരിശോധനകൾക്ക് ശേഷമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ തുടർനടപടി വേണ്ടെന്ന നിലപാടാണ് വിജിലൻസ് റിപ്പോർട്ടിലുണ്ടായിരുന്നതെന്നും അത്തരമൊരു […]
Read more

കൊച്ചിയിൽ വൻ ലഹരിവേട്ട; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി സിറ്റി പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയിൽ കളമശ്ശേരിയിലും ഇടപ്പള്ളിയിലും നിന്ന് വൻതോതിൽ കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി സിക്കന്ദർ മൊല്ല (47), തൃക്കാക്കര സ്വദേശി സുർജിത്ത് ടി.എസ്. (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി ഗ്രാൻഡ് മാളിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് 20.272 കിലോഗ്രാം കഞ്ചാവുമായി സിക്കന്ദർ മൊല്ല പിടിയിലായത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ഇയാൾ ഇടപ്പള്ളിയിൽ ആക്രിക്കച്ചവടത്തിന്റെ മറവിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന […]
Read more

ശബരിമലയിൽ വ്യാജ മിൽമ നെയ്യ്; പരിശോധനാ വീഴ്ചയെന്ന് റിപ്പോർട്ട്

പത്തനംതിട്ട: ശബരിമലയിലേക്ക് മിൽമയുടെ പേരിൽ വ്യാജ നെയ്യ് എത്താൻ വഴിയൊരുക്കിയത് പമ്പയിലെ പരിശോധനയിലെ ഗുരുതര വീഴ്ചകളാണെന്ന് ദേവസ്വം വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സന്നിധാനത്തേക്ക് എത്തിച്ച ഒന്നര ലക്ഷത്തിലധികം ലിറ്റർ നെയ്യിൽ 30 ബാച്ചുകൾ ഉണ്ടായിരുന്നെങ്കിലും ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധിച്ചത് ആറ് ബാച്ചുകളിലെ സാമ്പിളുകൾ മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓരോ ബാച്ചിലെയും നെയ്യ് ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി അനുമതി ലഭിച്ച ശേഷമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്ന ചട്ടം പാലിച്ചില്ലെന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇത് മറികടന്നിട്ടുണ്ടാകാമെന്ന സംശയവും റിപ്പോർട്ടിലുണ്ട്. […]
Read more

തിരുവനന്തപുരത്ത് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് CPM; ഹൈക്കോടതിയിൽ ഹർജി

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാർ മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിനാൽ ആ വോട്ടുകൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരുടെ നടപടികൾക്ക് നൽകിയിരുന്ന നിയമപരമായ സംരക്ഷണം റദ്ദാക്കണമെന്നും അധികാരമില്ലാത്ത ബി.ജെ.പി. കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും […]
Read more

കോന്നിയിൽ കാണാതായ ഊര് മൂപ്പന്റെ മൃതദേഹം ഉൾക്കാട്ടിൽ കണ്ടെത്തി

പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾവനത്തിൽ കണ്ടെത്തി. ഒരു മാസം മുൻപാണ് മോഹൻദാസിനെ കാണാതായത്. പാറയുടെ ചെരുവിലെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൂർണമായും ജീർണിച്ച നിലയിലായിരുന്ന മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർ പരിശോധനകൾക്കായി മാറ്റി. ജൂൺ അവസാനത്തോടെയാണ് മോഹൻദാസ് വീട്ടിൽ നിന്ന് കാട്ടിലേക്ക് പോയത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തെ തുടർന്നാണ് അദ്ദേഹം കാട്ടിലേക്ക് പോയതെന്ന് കുടുംബം നേരത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix