Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ICICI പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് പ്ലസ്; കുറഞ്ഞ പ്രീമിയത്തിൽ 10 വർഷത്തെ ലൈഫ് കവർ

കൊച്ചി: ഭവന വായ്പ, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് വായ്പ തുടങ്ങിയ ഹ്രസ്വകാല സാമ്പത്തിക ബാധ്യതകളുള്ളവർക്കായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് പ്ലസിൽ 10 വർഷത്തെ ലൈഫ് കവർ ഓപ്ഷൻ അവതരിപ്പിച്ചു. കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന ലൈഫ് കവർ ലഭ്യമാക്കുന്ന ഈ പ്ലാനിൽ 67,100 രൂപ വരെ മൂല്യമുള്ള കോംപ്ലിമെന്ററി ഹെൽത്ത് ആൻഡ് വെൽനസ് സേവനങ്ങൾ, മൂന്ന് ലക്ഷം രൂപ വരെ തൽക്ഷണ ക്ലെയിം പേഔട്ട്, രോഗനിർണയത്തിൽ 100% പേഔട്ട് എന്നിവ ലഭിക്കും. […]
Read more

PSC നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ‘ജെൻസി സമരം’

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും പി.എസ്.സി നിയമനങ്ങൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ പി.എസ്.സി റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ‘ജെൻസി സമരം’ എന്ന പേരിലാണ് പ്രതിഷേധം. വിവിധ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാർഥികളുടെ കൂട്ടായ്മയും ഓൾ കേരള പി.എസ്.സി ഡ്രൈവർ റാങ്ക് ഹോൾഡേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയും ചേർന്നാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരം അനിശ്ചിതകാലത്തേക്ക് നീട്ടാനാണ് തീരുമാനം. പി.എസ്.സി നിയമനങ്ങളിലെ കാലതാമസം, പിൻവാതിൽ നിയമനങ്ങൾ, റാങ്ക് ലിസ്റ്റുകൾ നിലനിൽക്കുമ്പോഴും ഒഴിവുകൾ […]
Read more

മൂഴിയാർ ജനറേറ്റർ കരാറിൽ ഗുരുതര ആരോപണങ്ങൾ; ചൈനീസ് കമ്പനിക്ക് ടെൻഡർ നൽകിയതിൽ അന്വേഷണം

കോട്ടയം: മൂഴിയാർ ജലവൈദ്യുത പദ്ധതിയിലെ നാലാം ജനറേറ്റർ സ്ഥാപിക്കുന്നതിനായി ചൈനീസ് കമ്പനിയുടെ ടെൻഡർ സ്വീകരിച്ചത്, കമ്പനിയുടെ സാങ്കേതിക പരിമിതികൾ ചൂണ്ടിക്കാട്ടിയ അന്നത്തെ ജനറേഷൻ ചീഫ് എൻജിനിയറുടെ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നുവെന്ന ഗുരുതര ആരോപണം. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ടെൻഡർ നടപടികൾ മുന്നോട്ടുപോയതെന്നാണ് ആരോപണം. ജനറേഷൻ ചീഫ് എൻജിനിയർ സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനിയുടെ സാങ്കേതിക പരിമിതികളും വലിയ ജലവൈദ്യുത പദ്ധതികളിലെ പരിചയക്കുറവും വിശദമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിനുമുമ്പ് നടന്ന ഉന്നതതല ആലോചനകളുടെ അടിസ്ഥാനത്തിൽ ടെൻഡർ നടപടികൾ മുന്നോട്ടുകൊണ്ടുപോയെന്നാണ് വിവരം. […]
Read more

ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: കുറ്റിപ്പുറം–തൃശൂർ സംസ്ഥാനപാതയിൽ ചങ്ങരംകുളം സ്വകാര്യ ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് സ്വദേശി നരോത്ര സന്തോഷിന്റെ മകൻ സെൽബിൻ (24) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പടിഞ്ഞാറെത്തറ സ്വദേശി അമൽ (29) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ […]
Read more

ജോലിക്കായി പോകുന്നതിനിടെ കാട്ടുപോത്ത് ആക്രമിച്ചു; 68-കാരന് ദാരുണാന്ത്യം

കൊല്ലം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുളത്തൂപ്പുഴ സ്വദേശിയായ വയോധികൻ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ബഷീർ (68) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. ചുമട്ടുതൊഴിലാളിയായ ബഷീർ ജോലിക്കായി പുലർച്ചെ വീട്ടിൽ നിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ബഷീർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ജനവാസമേഖലയിലേക്ക് കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രദേശത്ത് ഭീതി പരന്നിരിക്കുകയാണ്. സംഭവത്തെ തുടർന്ന് വന്യജീവി ആക്രമണം തടയാൻ അടിയന്തര […]
Read more

ഭക്ഷണം വിളമ്പിയതിനെച്ചൊല്ലി തർക്കം; യുവതിയെ ഭർതൃസഹോദരൻ കൊലപ്പെടുത്തി

ന്യൂഡൽഹി: ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ 22-കാരിയെ ഭർത്താവിന്റെ സഹോദരൻ തലയറുത്ത് കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കേസിൽ പ്രതിയായ കുനാൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അൻഷു കുമാരി (22)യാണ് കൊല്ലപ്പെട്ടത്. ഒരു വർഷം മുൻപാണ് അൻഷു, കുനാലിന്റെ സഹോദരനായ ധർമേന്ദ്ര കുമാറിനെ വിവാഹം കഴിച്ചത്. സംഭവസമയത്ത് വീട്ടിലെ മറ്റ് അംഗങ്ങൾ പാടത്ത് ജോലിക്കായി പോയിരിക്കുകയായിരുന്നു. ഇതിനിടെ കുനാൽ ഭക്ഷണം വിളമ്പാൻ അൻഷുവിനോട് ആവശ്യപ്പെട്ടു. ഭക്ഷണം വിളമ്പുന്നതിനിടെ അൻഷുവിന്റെ കൈയിൽ അഴുക്കുണ്ടെന്ന് ആരോപിച്ച് […]
Read more

വെയർഹൗസുകളിൽ കെട്ടിക്കിടന്ന് കോടികളുടെ മരുന്നുകൾ കാലഹരണപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉപയോഗിക്കാതെ വെയർഹൗസുകളിൽ കെട്ടിക്കിടന്ന് നശിച്ചതായി കണ്ടെത്തൽ. പത്ത് വർഷത്തിലേറെയായി സൂക്ഷിച്ചിരുന്ന നിരവധി മരുന്നുകൾ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായിട്ടുണ്ട്. കൊവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും പരിശോധനാ കിറ്റുകളും ഉൾപ്പെടെ വലിയ തോതിലുള്ള സാമഗ്രികളാണ് നശിച്ചവയിൽ ഉൾപ്പെടുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ 16 വെയർഹൗസുകളിലായി പെട്ടി പോലും തുറക്കാത്ത നിലയിൽ മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉപയോഗശൂന്യമായ ഈ മരുന്നുകൾ ശാസ്ത്രീയമായി […]
Read more

ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകൾക്ക് സ്റ്റേ

ന്യൂഡൽഹി: എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റുകൾ ഡൽഹി കോടതി സ്റ്റേ ചെയ്തു. പാട്യാല ഹൗസ് കോടതിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിജയശ്രീ റാത്തോറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2021-ൽ ഡൽഹിയിലെ ബംഗാ ഭവനിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് 2024 ഡിസംബർ 12-നും 2026 ഏപ്രിൽ 11-നും ഐഷി ഘോഷിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചത്. കോടതി നടപടികളിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു നടപടി. ഈ വാറന്റിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഐഷി […]
Read more

ജോൺ ബ്രിട്ടാസിനെതിരെ അധിക്ഷേപ പരാമർശവുമായി വിനായകൻ

രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷമായ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഡൽഹിയിൽ നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തെ പരാമർശിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാൻ ജോൺ ബ്രിട്ടാസ് ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ ആരോപണം. കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ കുറിപ്പിൽ ജോൺ ബ്രിട്ടാസിന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല. പകരം എം.പിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് പോസ്റ്റ് പങ്കുവെച്ചത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസ് സജീവമായി […]
Read more

11-ലേറെ സ്വർണക്കടകളിൽ നിന്ന് സ്വർണാഭരണങ്ങളുമായി ജീവനക്കാരൻ മുങ്ങി

കോഴിക്കോട്: കോഴിക്കോട് കമ്മത്ത് ലൈനിലെ 11-ലേറെ സ്വർണക്കടകളിൽ നിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി ജീവനക്കാരൻ മുങ്ങിയതായി പരാതി. പറമ്പിൽ ബസാർ സ്വദേശിയും കമ്മത്ത് ലൈനിലെ നാഷണൽ ജ്വല്ലറിയിലെ ജീവനക്കാരനുമായ ഷഹർനാസിനെതിരെയാണ് പരാതി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കടയിലെത്തിയ ഉപഭോക്താവിന് മോഡൽ കാണിക്കാനാണെന്ന് പറഞ്ഞാണ് ഷഹർനാസ് സമീപത്തെ വിവിധ സ്വർണക്കടകളിൽ നിന്ന് ആഭരണങ്ങൾ വാങ്ങിയത്. കമ്മത്ത് ലൈനിൽ കടകൾ അടുത്തടുത്തായതിനാൽ കച്ചവട ആവശ്യങ്ങൾക്കായി വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സ്വർണം പരസ്പരം കൈമാറുന്ന പതിവുണ്ട്. ഉപഭോക്താവ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix