Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ശബരിമല നെയ്യ് വിവാദം; ദേവസ്വം ബോർഡിലേക്കും അന്വേഷണം

തിരുവനന്തപുരം: ശബരിമലയിലേക്ക് നൽകേണ്ടിയിരുന്ന മിൽമ നെയ്യ് മറിച്ചുവിറ്റെന്ന ആരോപണത്തിൽ അന്വേഷണം ദേവസ്വം ബോർഡിലേക്കും വ്യാപിപ്പിച്ചു. സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി വിലയിരുത്തിയ ദേവസ്വം മന്ത്രി കെ. മുരളീധരൻ ദേവസ്വം കമ്മീഷണറോട് വിശദമായ റിപ്പോർട്ട് തേടി. നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്താൻ ഇടയായ സാഹചര്യങ്ങളും അത് ഏത് കാലയളവിലാണ് സംഭവിച്ചതെന്നും ദേവസ്വം കമ്മീഷണർ അന്വേഷിക്കും. നെയ്യ് വിതരണം ചെയ്ത മിൽമയ്ക്ക് മാത്രമല്ല, അത് സ്വീകരിച്ച ദേവസ്വം ബോർഡിനും ഇടപാടിൽ ഉത്തരവാദിത്വമുണ്ടെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ക്ഷീരവികസന വകുപ്പ് ജോയിന്റ് […]
Read more

കനത്ത മഴ; മൂന്നാർ ഭാഗത്ത് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ജില്ലയിൽ ജൂലൈ 29, 31, ഓഗസ്റ്റ് 1 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മുൻപ് ഈ മേഖലയിലെ റോഡിൽ വിള്ളൽ കണ്ടെത്തിയതും കഴിഞ്ഞ ദിവസം ഹെഡ് വർക്സ് ഡാമിന് സമീപം മണ്ണിടിച്ചിലുണ്ടായതുമാണ് നിയന്ത്രണത്തിന് കാരണമായത്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് നിലവിൽ ഒരുവരി ഗതാഗതം […]
Read more

ഹാഷിഷ് കടത്ത് കേസ്; സൗദിയിൽ അഞ്ച് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഹാഷിഷ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാൻ മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അദീസ് ആലം തഖായ് തെസ്മ, ഗെറ്റാചു ഗബ്രെ ബിർഹാൻ മസ്ഖൻ, മുർഷിദ് മർഹനാ ഖസ്സു ഖർമദൻ, തെക്‌ലായ് നഖാഷ് അബ്രഹ ലജൻ, ഗബ്രെ അബ്രഹ ഹഫ്തായീ വെൽക്കിദാൻ എന്നിവരാണ് വധശിക്ഷയ്ക്ക് വിധേയരായത്. […]
Read more

പരീക്ഷാ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന പൊതുപരീക്ഷാ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ ലോക്സഭ പാസാക്കി. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെയാണ് ബിൽ അംഗീകരിച്ചത്. പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികൾ സർക്കാർ വോട്ടിനിട്ട് തള്ളി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. നിലവിൽ പൊതുപരീക്ഷകളിൽ അന്യായ മാർഗങ്ങൾ സ്വീകരിക്കുന്നതിന് മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഭേദഗതി പ്രകാരം ഇത് അഞ്ച് മുതൽ പത്ത് വർഷം […]
Read more

ആറാം ക്ലാസ് വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് പരാതി; അധ്യാപകന് സസ്പെൻഷൻ

ലക്ക്നൗ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 50-കാരനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ചൊവ്വാഴ്ച പുറത്തുവന്ന സംഭവത്തിൽ അധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. തുടർന്ന് ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സുനിൽ ചൗബേ സ്ഥലത്തെത്തി കർശന നടപടി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി അധ്യാപകൻ വിദ്യാർഥിനിയെ സ്കൂളിലെ […]
Read more

പഞ്ചാബ് സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു

ചണ്ഡീ​ഗഢ്: ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ വെള്ളക്കെട്ടിലൂടെ നടന്നുപോകുന്നതിനിടെ ഷോക്കേറ്റ് ഗവേഷക വിദ്യാർഥിനി മരിച്ചു. ഹരിയാണയിലെ റെവാരി സ്വദേശിനിയും മൈക്രോബയോളജി വിഭാഗത്തിലെ പി.എച്ച്.ഡി വിദ്യാർഥിനിയുമായ ജ്യോതി (28)യാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. കനത്ത മഴയെ തുടർന്ന് ക്യാമ്പസിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ഹോസ്റ്റലിൽ നിന്ന് പഠനവിഭാഗത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജ്യോതിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന വൈദ്യുത ജങ്ഷൻ ബോക്സിൽ നിന്നാണ് വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിച്ചതെന്നാണ് പ്രാഥമിക നിഗമനം. മഴയെ തുടർന്ന് […]
Read more

വലിയവേലി കടലിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. പുതിയതുറ താഴേ വീട്ടുവിളാകം സെബാസ്റ്റ്യൻ–അൽഫോൺസ ദമ്പതികളുടെ മകൻ റോബിൻസൺ (36) ആണ് മരിച്ചത്. ജൂലൈ 27-ന് അർധരാത്രിക്ക് ശേഷം വലിയവേലി കടലിലായിരുന്നു സംഭവം. വിഴിഞ്ഞത്തുനിന്നുള്ള 15 അംഗ മത്സ്യത്തൊഴിലാളി സംഘത്തിനൊപ്പം തട്ടുമടി വല വലിക്കുന്നതിനിടെയാണ് റോബിൻസൺ കടലിൽ കുഴഞ്ഞുവീണത്. സഹപ്രവർത്തകർ ഉടൻ കരയ്ക്കെത്തിച്ച് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ വിഴിഞ്ഞം തീരദേശ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവിവാഹിതനായ റോബിൻസന്റെ സഹോദരൻ […]
Read more

ആനക്കാംപൊയിൽ താൽക്കാലിക ചപ്പാത്ത് വീണ്ടും ഒലിച്ചുപോയി

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ വീണ്ടും ഒലിച്ചുപോയി. ഇതോടെ പ്രദേശവാസികളും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർക്ക് യാത്ര ദുരിതമായി. മുത്തപ്പൻ പുഴ അങ്ങാടിയിലേക്കും സമീപത്തെ സ്കൂളിലേക്കും പോകാനെത്തിയ പലരും മറുകരയിൽ കുടുങ്ങി. തുരങ്കപാത നിർമാണം നടക്കുന്ന സ്ഥലത്തേക്കുള്ള പ്രധാന പ്രവേശന മാർഗവും ഇതായിരുന്നു. പുഴയിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും ചപ്പാത്ത് ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. തുരങ്കപാത നിർമാണ സ്ഥലത്തേക്ക് സാമഗ്രികൾ എത്തിക്കുന്നതിനായി പഴയ പാലം പൊളിച്ച് പുതിയ പാലം നിർമിക്കുന്ന പ്രവൃത്തികൾ നീണ്ടുപോകുന്നതിനാലാണ് യാത്രാസൗകര്യത്തിനായി […]
Read more

ഒരൊറ്റ റീചാർജിൽ 20 ഒടിടി പ്ലാറ്റ്‌ഫോമുകളും 30 ജിബി ഡാറ്റയും; 200 രൂപയുടെ പുതിയ പ്ലാനുമായി വി

കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയയുടെ കണ്ടന്റ് പ്ലാറ്റ്‌ഫോമായ വി മൂവീസ് ആൻഡ് ടിവി ഉപഭോക്താക്കൾക്കായി പുതിയ എന്റർടെയ്ൻമെന്റ് പ്ലാൻ അവതരിപ്പിച്ചു. 200 രൂപയുടെ ഈ പ്ലാനിലൂടെ 20 മുൻനിര ഒടിടി പ്ലാറ്റ്‌ഫോമുകൾ, 200-ലധികം ലൈവ് ടിവി ചാനലുകൾ, 30 ജിബി ഡാറ്റ എന്നിവയ്ക്ക് പുറമെ അൺലിമിറ്റഡ് 5ജി ഡാറ്റയും ഉപഭോക്താക്കൾക്ക് ലഭിക്കും. 200 രൂപയ്ക്ക് റീചാർജ് ചെയ്യാവുന്ന ഈ പ്ലാനിന് 28 ദിവസമാണ് കാലാവധി. സാധാരണ കേബിൾ ടിവി അല്ലെങ്കിൽ ഡിടിഎച്ച് സേവനങ്ങൾക്ക് […]
Read more

സൗജന്യമായി മത്സ്യം നൽകിയില്ല;66-കാരനായ വ്യാപാരിക്ക് ക്രൂരമർദനം

കൊച്ചി: ഫോർട്ടുകൊച്ചിയിൽ സൗജന്യമായി മത്സ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 66-കാരനായ മത്സ്യവ്യാപാരിക്ക് ക്രൂരമർദനം. തുരുത്തി സ്വദേശി ഹനീഫിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ തീക്കട്ട സ്വദേശി ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗജന്യമായി മത്സ്യം ആവശ്യപ്പെട്ട ബൈജുവിനോട് അത് നൽകാനാകില്ലെന്ന് ഹനീഫ് അറിയിച്ചതോടെയാണ് ആക്രമണം നടന്നത്. പ്രകോപിതനായ പ്രതി ഹനീഫിന്റെ മുഖത്തടിക്കുകയും നിലത്തുവീണ അദ്ദേഹത്തിന്റെ തലയ്ക്ക് കരിങ്കല്ല് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഹനീഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഫോർട്ടുകൊച്ചി പോലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix