തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. പുതിയതുറ താഴേ വീട്ടുവിളാകം സെബാസ്റ്റ്യൻ–അൽഫോൺസ ദമ്പതികളുടെ മകൻ റോബിൻസൺ (36) ആണ് മരിച്ചത്. ജൂലൈ 27-ന് അർധരാത്രിക്ക് ശേഷം വലിയവേലി കടലിലായിരുന്നു സംഭവം.
വിഴിഞ്ഞത്തുനിന്നുള്ള 15 അംഗ മത്സ്യത്തൊഴിലാളി സംഘത്തിനൊപ്പം തട്ടുമടി വല വലിക്കുന്നതിനിടെയാണ് റോബിൻസൺ കടലിൽ കുഴഞ്ഞുവീണത്. സഹപ്രവർത്തകർ ഉടൻ കരയ്ക്കെത്തിച്ച് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ വിഴിഞ്ഞം തീരദേശ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവിവാഹിതനായ റോബിൻസന്റെ സഹോദരൻ റോബിനാണ്.













