Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഒമാൻ തീരത്തിന് സമീപം ടാങ്കറിൽ സ്ഫോടനം; ജീവനക്കാരും കപ്പലും സുരക്ഷിതം

മസ്കത്ത്: ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ടാങ്കറിൽ സ്ഫോടനം നടന്നതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ഞായറാഴ്ച നടന്ന സംഭവത്തിൽ കപ്പലിനും ജീവനക്കാർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒമാനിലെ ഖസബിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സ്ഫോടനം. തിങ്കളാഴ്ച പുലർച്ചെ 4.37നാണ് സംഭവത്തെക്കുറിച്ച് യുകെഎംടിഒ റിപ്പോർട്ട് ചെയ്തത്. പ്രദേശത്തുകൂടി സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും […]
Read more

അപ്പാർട്ട്‌മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപ്പാർട്ട്‌മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു. മനോരോഗവിദഗ്ധയായ ഡോ. ഹേമിക അഗർവാൾ (40) ആണ് മരിച്ചത്. രാജ് നഗർ എക്സ്റ്റൻഷനിലെ അപ്പാർട്ട്‌മെന്റിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ ഡോക്ടറെ സംഭവം കണ്ട താമസക്കാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ […]
Read more

എസ്.എ.ടി. ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം; അമ്മയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ശുചിമുറിയിലെ ക്ലോസറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. തിരുവല്ലം സ്വദേശിനി ഗ്രീഷ്മയ്‌ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത് അമനെയും പൊലീസ് നിരീക്ഷണത്തിലാണെന്ന് അറിയിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ച ശേഷം ആശുപത്രിയിലെത്തിയ യുവതി ഗർഭച്ഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ആറുമാസം ഗർഭിണിയായിരുന്ന യുവതിക്ക് രക്തസ്രാവമുണ്ടായതിനെ തുടർന്ന് ശുചിമുറിയിലേക്ക് പോയപ്പോൾ അവിടെ പ്രസവം നടക്കുകയും […]
Read more

കെ. എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: കശുവണ്ടി കോർപറേഷൻ അഴിമതിക്കേസിൽ പ്രതിയായ കെ. എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചു. റൂട്രോണിക്സ് മാനേജിങ് ഡയറക്ടർ സ്ഥാനവും അദ്ദേഹത്തിന് നഷ്ടമാകും. കേസിലെ പ്രതി പൊതുപദവിയിൽ തുടരുന്നതിനെതിരെ ഹൈക്കോടതി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതോടെയാണ് കെ. എ. രതീഷ് സ്ഥാനമൊഴിഞ്ഞത്.
Read more

ജെയ്‌ഷെ ഭീകരസംശയിതാവിന്റെ വിദേശ ബന്ധങ്ങൾ പുറത്ത്; എസ്.ടി.എഫിന്റെ നിർണായക കണ്ടെത്തൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അറസ്റ്റിലായ ജെയ്‌ഷെ മുഹമ്മദ് ഭീകരനെന്ന് സംശയിക്കുന്ന ഹമീം മൊണ്ടാലിന് പാകിസ്താൻ, അമേരിക്ക, യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലുള്ള ഹാൻഡ്‌ലർമാരുമായി നേരിട്ടുള്ള ബന്ധമുണ്ടായിരുന്നുവെന്ന് പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്.) കണ്ടെത്തി. പൂർബ ബർധമാൻ ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ അശാന്തി സൃഷ്ടിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും പൊലീസ് എഫ്‌ഐആറിൽ പറയുന്നു. അന്വേഷണത്തിൽ മൊണ്ടാൽ ഉപയോഗിച്ചിരുന്ന ഫോണുകളിൽ നിന്ന് ആറ് വ്യത്യസ്ത സാമൂഹികമാധ്യമ അക്കൗണ്ടുകളും വാട്‌സ്ആപ്പ് […]
Read more

പുതുക്കാട്ട് നിയന്ത്രണം വിട്ട KSRTC ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു

തൃശ്ശൂർ: തൃശൂർ പുതുക്കാട്ട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഡ്രൈവർക്ക് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ കുഴഞ്ഞുവീണ നിലയിലായിരുന്നുവെന്നാണ് വിവരം. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോരത്തെ ഒരു കടയിലേക്ക് ഇടിച്ചുകയറി നിന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

എറണാകുളത്ത് ഫ്‌ളാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം

കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സൗത്ത് സ്റ്റാർ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം. ഇന്ന് പുലർച്ചെ 4.15ഓടെയാണ് സംഭവം. അഞ്ച് യുവതികൾ താമസിക്കുന്ന ഫ്‌ളാറ്റിൽ അതിക്രമിച്ച് കടന്ന അജ്ഞാതൻ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

പൊള്ളാച്ചി-പളനി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ച് മരണം

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി-പളനി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. നല്ലമ്പള്ളി ജങ്ഷന് സമീപം അമിതവേഗത്തിലെത്തിയ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരിൽ നാലുപേർ ഒരു കുടുംബാംഗങ്ങളാണ്. കോയമ്പത്തൂർ മടുക്കരയ്ക്ക് സമീപമുള്ള ഗുരുബാമ്പാളയം സ്വദേശികളായ കനകരാജ്, ഭാര്യ നർമദ, മക്കളായ ആർത്തി, പൂരണി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചാമത്തെ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ വാഹനത്തിന്റെ ഡ്രൈവറാണോ മറ്റൊരു യാത്രക്കാരനാണോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം […]
Read more

മഴ മുന്നറിയിപ്പ് കൃത്യസമയത്ത് നൽകിയിരുന്നുവെന്ന് കാലാവസ്ഥാ കേന്ദ്രം

ന്യൂഡൽഹി: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൃത്യസമയത്ത് നൽകിയിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശനിയാഴ്ചയെ അപേക്ഷിച്ച് ഞായറാഴ്ചയും തിങ്കളാഴ്ചയും മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടാകുമെങ്കിലും ആഗസ്റ്റ് 6 മുതൽ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. നിലവിൽ അതിതീവ്ര മഴയിൽ നിന്ന് അതിശക്തമായ മഴയിലേക്കാണ് സാഹചര്യത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തി. മഴ മുന്നറിയിപ്പുകൾ നൽകുന്നതിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അധികൃതർ ആവർത്തിച്ചു. ഒരു […]
Read more

അരൂരിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: അരൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ഒന്നാം വാർഡിലെ രാഹുൽ നിവാസിൽ കെ.കെ. രമേശൻ (72) ആണ് മരിച്ചത്. തലയ്ക്ക് പിന്നിൽ മുറിവും രക്തം കട്ടപിടിച്ച നിലയുമുണ്ടായിരുന്നതിനാൽ സംശയമുയർന്നെങ്കിലും മരണത്തിൽ അസ്വാഭാവികതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ പലതവണ ഫോണിൽ വിളിച്ചിട്ടും രമേശൻ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് മകൾ അയൽവാസിയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ മലർന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix