Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കാട്ടാനയിൽ നിന്ന് രക്ഷപ്പെടാൻ ഓടി; മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ആനയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ഓടിയ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ തോളെല്ലിന് പൊട്ടലുണ്ട്. പുലർച്ചെ ആറുമണിയോടെയാണ് സംഭവം. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സച്ചി, വാച്ചർമാരായ നടരാജൻ, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. മണികണ്ഠന്റെ തോളെല്ലിനാണ് പൊട്ടലേറ്റത്. പ്രദേശത്തെ സൗരോർജ വൈദ്യുതി വേലി തകർത്ത് കാട്ടാന എത്തിയെന്ന വിവരത്തെ തുടർന്നാണ് രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തുടർന്ന് റോഡിലൂടെ പാഞ്ഞെത്തിയ കാട്ടാന ഉദ്യോഗസ്ഥർക്ക് നേരെ […]
Read more

‘കൊറിയർ സ്റ്റാൻലി’ പിടിയിൽ; എംഡിഎംഎയും പിടികൂടി

പത്തനംതിട്ട: ജില്ലയിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് ശക്തമാക്കിയ ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രമുഖ ലഹരി വിതരണക്കാരൻ പിടിയിൽ. മല്ലപ്പള്ളി താലൂക്കിലെ പെരുമ്പട്ടി വില്ലേജിൽ കൊറ്റനാട് കരയിൽ പീടികയിൽ വീട്ടിൽ തോമസ് മാത്യുവിന്റെ മകൻ സ്റ്റാൻലി തോമസ് മാത്യു (38) ആണ് അറസ്റ്റിലായത്. ‘കൊറിയർ സ്റ്റാൻലി’ എന്നറിയപ്പെടുന്ന ഇയാളിൽ നിന്ന് 0.665 ഗ്രാം എംഡിഎംഎ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻലിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു […]
Read more

കലൂരിൽ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ; 1.956 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരായ പരിശോധന ശക്തമാക്കി പൊലീസ്. സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട് പരിശോധനയുടെ ഭാഗമായി കൊച്ചി നഗരത്തിൽ വൻ കഞ്ചാവ് ശേഖരവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. ഒഡീഷയിലെ ഗജപതി സ്വദേശി സൗമ്യ പ്രകാശ് നായക് (26) ആണ് കൊച്ചി സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്ന് 1.956 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസ് […]
Read more

നീറ്റ് നിർത്തലാക്കണം; തമിഴ്‌നാട് നിയമസഭ വീണ്ടും പ്രമേയം പാസാക്കി

ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ വീണ്ടും പ്രമേയം പാസാക്കി. നീറ്റ് സാമൂഹിക നീതിക്കും സമത്വത്തിനും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രി കെ. അരുൺരാജ് പ്രമേയം അവതരിപ്പിച്ചത്. ഭരണകക്ഷിയായ ഡി.എം.കെ.യ്ക്കൊപ്പം പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ., കോൺഗ്രസ്, പി.എം.കെ., ഡി.എം.ഡി.കെ., ഇടതുപാർട്ടികൾ തുടങ്ങിയവയും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ പ്രമേയത്തെ എതിർത്ത ബി.ജെ.പി.യുടെ ഏക എം.എൽ.എ. എം. ഭോജരാജൻ സഭയിൽനിന്ന് ഇറങ്ങിപ്പോയി. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കി […]
Read more

മുസ്‌ലിം യുവാവിന്റെ വിലാപയാത്രയ്ക്ക് വഴിയൊരുക്കി കാവഡ് തീർഥാടകർ; മതസൗഹാർദത്തിന്റെ മാതൃക

മീററ്റ്: മതസൗഹാർദത്തിന്റെയും മാനവികതയുടെയും ഹൃദയസ്പർശിയായ കാഴ്ചയ്ക്ക് സാക്ഷിയായി ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ സിവായ ഗ്രാമം. ശിവഭക്തരുടെ കാവഡ് യാത്രയ്ക്കിടെ മുസ്‌ലിം യുവാവിന്റെ മൃതദേഹവുമായി എത്തിയ വിലാപയാത്രയ്ക്ക് വഴിയൊരുക്കാൻ ആയിരക്കണക്കിന് കാവഡ് തീർഥാടകർ തങ്ങളുടെ യാത്ര നിർത്തിവെച്ചതാണ് ശ്രദ്ധേയമായത്. ഡൽഹി-ഡറാഡൂൺ ദേശീയപാതയിൽ ഞായറാഴ്ചയായിരുന്നു സംഭവം. നിസാം എന്ന 40കാരന്റെ മൃതദേഹം ഖബറടക്കുന്നതിനായി വിലാപയാത്രയായി കൊണ്ടുപോകുന്നതിനിടെയാണ് കാവഡ് തീർഥാടകർ വഴിയൊരുക്കിയത്. ഹൃദയാഘാതത്തെ തുടർന്നാണ് നിസാം മരിച്ചതെന്നാണ് റിപ്പോർട്ട്. കാവഡ് യാത്രയുടെ അവസാനഘട്ടമായതിനാൽ ദേശീയപാതയിൽ തീർഥാടകരുടെ വലിയ തിരക്കായിരുന്നു. ആയിരക്കണക്കിന് ശിവഭക്തർ […]
Read more

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം; IPL താരം അഭിഷേക് പോറെൽ അറസ്റ്റിൽ

കൊൽക്കത്ത: വിവാഹം വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ഐപിഎൽ താരവും ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്ററുമായ അഭിഷേക് പോറെൽ (23) അറസ്റ്റിൽ. ഹൂഗ്ലി റൂറൽ പൊലീസാണ് ഡംഡമിലെ താമസസ്ഥലത്ത് നിന്ന് താരത്തെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ബലാത്സംഗം, അനധികൃതമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി താനും പോറെലും പ്രണയത്തിലായിരുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ കഴിഞ്ഞ വർഷം മുതൽ പോറെൽ ബന്ധത്തിൽനിന്ന് പിന്മാറാൻ […]
Read more

ബനിയനും ഷോർട്സും ധരിച്ച് അപേക്ഷകളിൽ ഒപ്പിട്ടു; എഎപി MLAയ്ക്കതിരെ ഡൽഹി മുഖ്യമന്ത്രിയുടെ വിമർശനം

ന്യൂഡൽഹി: മണ്ഡലത്തിലെ ജനങ്ങളുടെ അപേക്ഷകൾ പരിഗണിക്കുമ്പോൾ മാന്യമായ വസ്ത്രധാരണം പാലിച്ചില്ലെന്ന് ആരോപിച്ച് എഎപി എംഎൽഎ അനിൽ ഝായ്ക്കെതിരെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരി മണ്ഡലത്തിലെ എംഎൽഎയായ അനിൽ ഝാ ബനിയനും ഷോർട്സും ധരിച്ച് കസേരയിൽ ചമ്രംപടിഞ്ഞിരുന്ന് അപേക്ഷകളിൽ ഒപ്പിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ അപേക്ഷാ ഫോമുകളിൽ ഒപ്പിടുന്നതിനിടെ എംഎൽഎ മാന്യമായ വസ്ത്രധാരണം പാലിച്ചില്ലെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. സ്ത്രീകൾ അപേക്ഷകളുമായി എത്തുന്ന സാഹചര്യത്തിലെങ്കിലും മാന്യമായി വസ്ത്രം […]
Read more

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ആരോപണവുമായി പ്രാദേശിക മുസ്‌ലിം ലീഗ്

മലപ്പുറം: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർകോയ തങ്ങൾ രാജിവെച്ചത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പി.കെ. അബു താഹിറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനാണെന്ന ആരോപണവുമായി പ്രാദേശിക മുസ്‌ലിം ലീഗ് പ്രവർത്തകർ. പ്രതിപക്ഷമില്ലാതെ യു.ഡി.എഫ് ഭരിക്കുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപാണ് മൻസൂർകോയ തങ്ങൾ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്നുമാണ് പ്രാദേശിക തലത്തിൽ ഉയരുന്ന ആരോപണം. […]
Read more

മുങ്ങിയ എംഎസ്‌സി എൽസയുടെ അവശിഷ്ടങ്ങൾ സമുദ്രപരിസ്ഥിതിക്ക് ഭീഷണി; ഹൈക്കോടതിയിൽ കേന്ദ്രം

കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രപരിസ്ഥിതിക്ക് ദോഷകരമാകുമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. കപ്പലിൽനിന്നുള്ള എണ്ണച്ചോർച്ചയ്ക്കും കണ്ടെയ്നറുകളിലെ അപകടകരമായ വസ്തുക്കൾക്കും പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കപ്പലും കടലിൽ കിടക്കുന്ന കണ്ടെയ്നറുകളും നീക്കം ചെയ്യേണ്ടത് കപ്പൽ കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അപകടം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും പൂർണമായി […]
Read more

പള്ളികൾ കേന്ദ്രീകരിച്ച് പകൽ മോഷണം; പ്രതി തിരൂർ പൊലീസിന്റെ പിടിയിൽ

മലപ്പുറം: പള്ളികൾ കേന്ദ്രീകരിച്ച് പകൽ സമയങ്ങളിൽ മോഷണം നടത്തിയിരുന്ന പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസാണ് പിടിയിലായത്. തിരൂർ ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയിൽ പകൽ സമയത്ത് കയറി മോഷണം നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പള്ളിക്കുള്ളിൽ കടന്ന ഇയാൾ കാണിക്കവഞ്ചി തകർത്ത് പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർന്നെന്നാണ് പൊലീസ് പറയുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മുഹമ്മദ് ഫൈറൂസിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix