Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

SSLC സർട്ടിഫിക്കറ്റ് കാലതാമസം; പരീക്ഷാഭവനിൽ മന്ത്രിയുടെ മിന്നൽ പരിശോധന

തിരുവനന്തപുരം: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും കാലതാമസമുണ്ടെന്ന പരാതികൾ വ്യാപകമായതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തി. പരീക്ഷാഭവനിലെത്തിയ അപേക്ഷകരുടെ പരാതികൾ മന്ത്രി നേരിട്ട് കേട്ടറിഞ്ഞു. അടിയന്തരമായി പരിഹാരം കാണാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും നിലവിൽ രണ്ട് മുതൽ മൂന്ന് മാസം വരെ കാലതാമസമുണ്ടാകുന്നതായി പരിശോധനയിൽ മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു. അപേക്ഷകൾ ലഭിച്ച് 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ […]
Read more

രാമക്ഷേത്രത്തിലെ കാണിക്ക എണ്ണൽ ഇനി കർശന നിരീക്ഷണത്തിൽ

അയോധ്യ: തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണൽ സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. കാണിക്ക എണ്ണൽ, പാക്കിങ്, നിരീക്ഷണം, ബാങ്കിലേക്ക് മാറ്റൽ എന്നിവ ഉൾപ്പെടെയുള്ള നടപടികളിൽ സുരക്ഷയും സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് പുതിയ സുരക്ഷാ നടപടികൾക്ക് പിന്നിൽ. കാണിക്ക എണ്ണൽ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും […]
Read more

നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി. നവീൻ ബാബുവിന്റെ കുടുംബത്തിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമായത് 2024 ഒക്ടോബർ 14ന് നടന്ന യാത്രയയപ്പ് യോഗത്തിലായിരുന്നു. അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. […]
Read more

ജവാൻ റമ്മിന് മുൻഗണന; ബെവ്‌കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: മദ്യശാലകളിൽ ജവാൻ റമ്മിന് മുൻഗണന നൽകിയ സംസ്ഥാന സർക്കാർ നടപടിയിൽ സുപ്രീം കോടതി ഇടപെട്ടു. കേരള ബിവറേജസ് കോർപ്പറേഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജവാൻ റം നിർമിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനോടും കോടതി വിശദീകരണം തേടി. മദ്യനിർമാതാക്കളുടെ കോൺഫെഡറേഷൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സർക്കാർ നടപടി ശരിവച്ച ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിനെ ചോദ്യം ചെയ്താണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. ജവാൻ റം കുറഞ്ഞ വിലയ്ക്കാണ് […]
Read more

നോർത്ത് പറവൂരിൽ യുവതിയെ കുത്തിക്കൊന്നു; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യ (24) ആണ് മരിച്ചത്. സംഭവത്തിൽ ആൺസുഹൃത്ത് ഷിബിനെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഇരുകൈകളിലും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഷിബിന്റെ വീട്ടിലെത്തിയ സുരമ്യയും ഇയാളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഷിബിൻ കത്തികൊണ്ട് സുരമ്യയെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം […]
Read more

കോയമ്പത്തൂരിൽ വാഹനാപകടം; മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ മരിച്ചു

കോയമ്പത്തൂർ: മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ (40) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ കോയമ്പത്തൂരിലാണ് അപകടം. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന അസീം ജോലിക്കായി വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം അരീക്കോട് പുത്തലം സ്വദേശിയാണ്. ആഭ്യന്തര ഫുട്ബോളിൽ ശ്രദ്ധേയനായിരുന്ന അസീം അണ്ടർ 21 കേരള ടീമിനായും സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര, തമിഴ്നാട് ടീമുകൾക്കായും കളിച്ചിട്ടുണ്ട്. വാസ്കോ ഗോവ, സാൽഗോക്കർ ഗോവ, മുംബൈ എഫ്.സി, മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ പ്രമുഖ […]
Read more

ഇന്ത്യാ സഖ്യത്തിന്റെ ബഹിഷ്‌കരണത്തിനിടെ ചായസൽക്കാരത്തിൽ കനിമൊഴി

ന്യൂഡൽഹി: മഴക്കാല സമ്മേളനത്തിന്റെ അവസാന ദിവസം ലോക്സഭാ സ്പീക്കർ സംഘടിപ്പിച്ച ചായസൽക്കാരത്തിൽ ഡിഎംകെ എംപി കനിമൊഴി പങ്കെടുത്തു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് ചായസൽക്കാരം ബഹിഷ്‌കരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടൊപ്പം ഇരിക്കാൻ തയ്യാറല്ലാത്തതിനാലാണ് പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്ന് കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ പറഞ്ഞു. കനിമൊഴി ചായസൽക്കാരത്തിൽ പങ്കെടുത്ത കാര്യം അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്പീക്കറുടെ ചായസൽക്കാരം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബഹിഷ്‌കരിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജു ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി […]
Read more

ഓണത്തിന് വിമാനക്കൂലി കുതിക്കുന്നു; കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: ഓണക്കാലത്ത് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കുകയും അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന് കൊടിക്കുന്നിൽ സുരേഷ് എംപി നിവേദനം നൽകി. ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന മലയാളികൾക്ക് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതും സീറ്റുകളുടെ ലഭ്യത കുറയുന്നതും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി എംപി ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ യാത്രാദുരിതം കൂടുതൽ രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, […]
Read more

അഭിമന്യു കൊലക്കേസ്; 16 പ്രതികളും കോടതിയിൽ ഹാജരായി

കൊച്ചി: അഭിമന്യു കൊലക്കേസിലെ 16 പ്രതികളും കോടതിയിൽ ഹാജരായി. രണ്ട് തവണ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടും പ്രതികൾ ഹാജരായിരുന്നില്ല. കടുത്ത നടപടി സ്വീകരിക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് പ്രതികൾ കോടതിയിലെത്തിയത്. പുതുതായി ചുമത്തിയ കുറ്റങ്ങൾ പ്രതികൾക്ക് കോടതി വായിച്ചുകേൾപ്പിച്ചു. എന്നാൽ കുറ്റങ്ങൾ നിഷേധിച്ച പ്രതികൾ വിചാരണ നേരിടാൻ തയ്യാറാണെന്ന് വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ ഈ മാസം 17ന് ആരംഭിക്കാനും കോടതി തീരുമാനിച്ചു. 2018 ജൂലൈ 2നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ […]
Read more

ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗിൽ കുരങ്ങന്റെ തലയോട്ടി കണ്ടെത്തി

ന്യൂഡൽഹി: ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിൽ തലയോട്ടി കണ്ടെത്തി. മനുഷ്യന്റേതിന് സമാനമായി തോന്നിക്കുന്ന തലയോട്ടിയാണ് സിഐഎസ്എഫ് സുരക്ഷാ പരിശോധനയ്ക്കിടെ കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ ഇത് കുരങ്ങിന്റേതാണെന്ന് യാത്രക്കാരൻ സമ്മതിച്ചു. ഓഗസ്റ്റ് 10നാണ് സംഭവം. ദില്ലിയിൽനിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യാനെത്തിയ യാത്രക്കാരന്റെ ഹാൻഡ് ബാഗ് സ്കാൻ ചെയ്യുന്നതിനിടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് ബാഗ് തുറന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് തലയോട്ടി കണ്ടെത്തിയത്. സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരനെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. ചോദ്യംചെയ്യലിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix