Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

താനൂർ കസ്റ്റഡി മരണം; മൂന്ന് വർഷത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: മൂന്ന് വർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രിയെ പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതും പിന്നീട് പുറത്തേക്ക് കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അവശനായ താമിർ ജിഫ്രിയെ പൊലീസ് ഉദ്യോഗസ്ഥർ ചുമന്ന് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. നിലവിൽ കേസ് അന്വേഷിക്കുന്ന സി.ബി.ഐയാണ് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിക്ക് സിസിടിവി ദൃശ്യങ്ങൾ കൈമാറിയത്. 2023 ഓഗസ്റ്റ് ഒന്നിനാണ് ലഹരിക്കേസുമായി ബന്ധപ്പെട്ട് താമിർ ജിഫ്രിയെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് […]
Read more

സവർക്കർ പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: വി.ഡി. സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന ക്രിമിനൽ കേസ് സുപ്രീം കോടതി റദ്ദാക്കി. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ ലഖ്‌നൗവിലെ കോടതിയിൽ രജിസ്റ്റർ ചെയ്ത കേസും ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ച സമൻസുമാണ് കോടതി റദ്ദാക്കിയത്. രാഹുൽ ഗാന്ധിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153-എ വകുപ്പ് പ്രകാരമുള്ള കേസിന് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി […]
Read more

കണ്ണമൂല വിഷ്ണു വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം: കണ്ണമൂല വിഷ്ണു വധക്കേസിൽ ഒന്നാം പ്രതി മുതൽ ഏഴാം പ്രതി വരെയുള്ളവർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം കഠിനതടവും അനുഭവിക്കണം. നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയുടേതാണ് വിധി. പ്രതികളായ ഏഴുപേരും 1,75,000 രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുകയിൽ നിന്ന് കൊല്ലപ്പെട്ട വിഷ്ണുവിന്റെ അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകും. വിഷ്ണുവിന്റെ അച്ഛനും അച്ഛന്റെ സഹോദരിയുമായ ഒന്നാം, മൂന്നാം സാക്ഷികൾക്ക് മൂന്ന് ലക്ഷം രൂപ […]
Read more

ഗർഭിണിയായ 18കാരിയെ നദിയിൽ മുക്കിക്കൊന്നു; അച്ഛനും ബന്ധുവും അറസ്റ്റിൽ

ഡൽഹി: സുഹൃത്തിൽ നിന്ന് ഗർഭിണിയായ 18കാരിയായ മകളെ നദിയിൽ മുക്കിക്കൊന്നെന്ന കേസിൽ അച്ഛനും ബന്ധുവും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സമൂഹത്തെ ഭയന്നുള്ള കൊലപാതകം നടന്നത്. ഡൽഹിയിലെ തിഗ്രിയിലുള്ള ബസൗനി ഗ്രാമവാസിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായതെന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 31ന് ആഗ്രയിലെ ചമ്പൽ നദിയിലായിരുന്നു കൊലപാതകം. ചികിത്സയ്ക്കായി കൊണ്ടുപോകുന്നുവെന്ന പേരിലാണ് 52കാരനായ അച്ഛനും ബന്ധുവും പെൺകുട്ടിയെ ആഗ്രയിലെത്തിച്ചത്. ബന്ധുവിന്റെ വീട്ടിൽ ഒരു രാത്രി താമസിച്ച ശേഷം പിറ്റേദിവസം നദിക്കരയിലെത്തിച്ചു. നദിയിൽ […]
Read more

കരൂർ ദുരന്തബാധിതർക്ക് സർക്കാർ ജോലി; ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്‌നാട് സർക്കാർ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ. ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ആശ്വാസമായി. 2025 സെപ്റ്റംബറിൽ തമിഴ്‌നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാർ നിയമനം […]
Read more

പാർക്ക് ചെയ്ത കാറുകളുടെ ചില്ല് തകർത്ത് മോഷണം; പ്രതി പിടിയിൽ

എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തിയ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പരുത്തിപ്പാറ ബി.എൻ.എസ്.എൽ ക്വാർട്ടേഴ്സിന് സമീപം പുളിയറകോണം വീട്ടിൽ ശരത്ത് (49) ആണ് പിടിയിലായത്. ഓഗസ്റ്റ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം എം.ജി റോഡിലും ബാനർജി റോഡിലും പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ചില്ലുകൾ തകർത്താണ് പ്രതി വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നത്. തുടർന്ന് സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കി. എറണാകുളം സെൻട്രൽ […]
Read more

ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ വിപുലമാക്കി മെഴ്‌സിഡസ് ബെൻസ്

കൊച്ചി: ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കുന്നതും ഉപയോഗിക്കുന്നതും കൂടുതൽ മികച്ച അനുഭവമാക്കാനായി രാജ്യത്തെ പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. വാഹനങ്ങളുടെ പരിപാലനച്ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പമാക്കുക എന്നതാണ് ഈ പുതിയ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ എ.ഐ അധിഷ്ഠിത ഓട്ടോമേറ്റഡ് വാഹന സ്കാനർ മുംബൈയിലെ ലാൻഡ്മാർക്ക് കാർസ് സർവീസ് സെന്ററിൽ കമ്പനി അവതരിപ്പിച്ചു. സർവീസിനായി വാഹനം കൊണ്ടുവരുമ്പോൾ തന്നെ അത് പൂർണ്ണമായും ഡിജിറ്റലായി സ്കാൻ ചെയ്യാൻ […]
Read more

ആകാശത്ത് ഓണം ഉണ്ണാം; ഓണസദ്യ ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

‎ ‎കൊച്ചി: ഈ ഓണക്കാലത്ത് കേരളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആകാശത്ത് വെച്ച് ഓണം ഉണ്ണാൻ അവസരം ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓണസദ്യ മുൻകൂർ ബുക്ക് ചെയ്യാം. ‎ ഇതിൻറെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിച്ചു. എയർ ഇന്ത്യ ഗ്രൂപ്പ് […]
Read more

വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടി; വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരൂർ കുറ്റിച്ചിറ പാലൂർ വീട്ടിൽ മനോഹരൻ പിള്ള (70) ആണ് മരിച്ചത്. അയൽവാസിയായ ഷാജഹാനും മനോഹരൻ പിള്ളയും തമ്മിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വഴിയെച്ചൊല്ലി തർക്കമുണ്ടായത്. വാക്കേറ്റത്തിനിടെ മനോഹരൻ പിള്ള ഷാജഹാന്റെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഉച്ചയോടെ മനോഹരൻ പിള്ളയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സരസ്വതിയാണ് മനോഹരൻ […]
Read more

കൈക്കൂലി റാക്കറ്റ് സജീവം; കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് വിജിലൻസ് അന്വേഷണം

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി പിടിയിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെട്ട വൻ റാക്കറ്റ് കൈക്കൂലി ഇടപാടുകൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ സംഘം നേരത്തെയും നിരവധി പേരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. വിവിധ വ്യക്തികളുടെ റവന്യൂ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥർ ഏജന്റുമാർക്ക് ചോർത്തി നൽകിയിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ജോസഫ് ആന്റണിയുടെ സ്വത്തുക്കളിലും സാമ്പത്തിക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix