Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്കൂളുകളിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം നിർബന്ധമല്ല; ദേശീയഗാനം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിക്കണമെന്ന് നിർദേശമില്ല. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സർക്കുലറിൽ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിർദേശിച്ചിട്ടുള്ളത്. പ്രോട്ടോക്കോൾ ഓഫീസറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 15ന് രാവിലെ ഒൻപത് മണിക്കോ അതിനുശേഷമോ സ്ഥാപന മേധാവികൾ ദേശീയപതാക ഉയർത്തണം. തുടർന്ന് ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. പതാക ഉയർത്തുമ്പോൾ 2002ലെ ഭാരതത്തിന്റെ […]
Read more

പ്രളയ പ്രതിരോധത്തിന് കേരള ഫ്‌ളെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്; ഐഐടി വിദഗ്ധരുടെ പദ്ധതി

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും മൂലം കേരളത്തിലുണ്ടാകുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാൻ കേരള ഫ്‌ളെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി ഐഐടി വിദഗ്ധർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമഗ്രമായ പ്രളയ പ്രതിരോധ സംവിധാനത്തിന്റെ രൂപരേഖ വിദഗ്ധ സംഘം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ഐഐടി റൂർക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവച്ചത്. […]
Read more

കരിപ്പൂരിലേക്ക് കേരളത്തിലെ ആദ്യ എലിവേറ്റഡ് ഹൈവേ; സാധ്യതാ പഠനം വേഗത്തിലാക്കും

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെയും ദേശീയപാത 66-ലെ കോഹിനൂരിനെയും ബന്ധിപ്പിച്ച് കേരളത്തിലെ ആദ്യ എലിവേറ്റഡ് ഹൈവേ നിർമിക്കുന്നതിനുള്ള സാധ്യതാ പഠനവും അനുബന്ധ നടപടികളും വേഗത്തിലാക്കാൻ തീരുമാനം. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പദ്ധതി യാഥാർഥ്യമാകുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാകുന്നതിനൊപ്പം കോഹിനൂർ മുതൽ വിമാനത്താവളം വരെയുള്ള മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ച് സാധ്യതാ പഠനം അടിയന്തരമായി […]
Read more

എസ്എഫ്ഐ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി; കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്

തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കേരള സർവകലാശാല ആസ്ഥാനത്ത് രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതോടെയാണ് സംഘർഷമുണ്ടായത്. സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലമായി നീക്കിയെന്ന് എസ്എഫ്ഐ ആരോപിച്ചു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് പൊലീസ് നീക്കിയെന്നും സംഘടന ആരോപിച്ചു. കേരള സർവകലാശാലയിലെ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകളും പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് വരുത്തിയ മാറ്റങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രജിസ്ട്രാറുടെ ഓഫീസിന് […]
Read more

6000 കോടിയുടെ ലഹരിക്കേസ്; വീരേന്ദർ ബൈസോയ ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയായ വീരേന്ദർ സിങ് ബൈസോയയെ ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. പുണെയിൽ 6000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രധാന കണ്ണിയായ ഇയാൾക്കെതിരെ നേരത്തെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ അറസ്റ്റിലായ ബൈസോയയെ കേന്ദ്രസർക്കാരിന്റെ ഇടപെടലിലൂടെയാണ് ഇന്ത്യയിലെത്തിച്ചത്. ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 4310 വിമാനത്തിലാണ് ബൈസോയയെ എത്തിച്ചതെന്ന് അധികൃതർ അറിയിച്ചു. മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട് വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ […]
Read more

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇന്ന് പ്രഖ്യാപിച്ചേക്കും; നടപടികൾ വേഗത്തിലാക്കി

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി ആഭ്യന്തരവകുപ്പ്. മെഡൽ പട്ടികയുടെ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ആഭ്യന്തരവകുപ്പിനുണ്ടായ വീഴ്ചയാണ് പ്രഖ്യാപനം വൈകാൻ കാരണമായത്. സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിക്കാറുള്ള പതിവ് ഇത്തവണ തെറ്റിയതോടെയാണ് വിവാദം ഉയർന്നത്. വിവിധ സേനാ വിഭാഗങ്ങളിൽ മികച്ച സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്കാണ് മെഡൽ നൽകുന്നത്. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച ശേഷം ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് അന്തിമ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുന്നത്. […]
Read more

മൈക്രോഫിനാൻസ് തട്ടിപ്പ്: ഒരു കേസിലും കുറ്റപത്രമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസുകളിൽ ഇതുവരെ ഒരു കേസിലും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ കേസുകളിൽ ഏതൊക്കെയിലാണ് കുറ്റപത്രം സമർപ്പിച്ചതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകിയത്. എട്ട് കേസുകളിൽ പ്രതികളുടെ ഇടപെടൽ കണ്ടെത്തിയിട്ടുണ്ടെന്നും എസ്.പി. അറിയിച്ചു. പുൽപ്പള്ളി, റാന്നി കേസുകളിലെ അന്വേഷണം പൂർത്തിയായിട്ടുണ്ട്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കുമെന്നും […]
Read more

പാലാ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മായാ രാഹുൽ; 17 പേരുടെ പിന്തുണ

കോട്ടയം: പാലാ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് സ്വതന്ത്ര കൗൺസിലർ മായാ രാഹുലിനെ സ്ഥാനാർഥിയാക്കാൻ തീരുമാനം. മായാ രാഹുലിനെ പിന്തുണയ്ക്കാൻ വിമത കോൺഗ്രസ് കൗൺസിലർമാരും എൽഡിഎഫ് കൗൺസിലർമാരും ധാരണയിലെത്തി. നഗരസഭയിലെ 26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണ മായാ രാഹുലിന് ലഭിക്കുമെന്നാണ് വിവരം. ഈ മാസം 19നാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം തവണയും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെ പ്രതിനിധീകരിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്സൺ എന്ന നേട്ടം സ്വന്തമാക്കിയ […]
Read more

ഒരു ദശാബ്ദത്തിന് ശേഷം ഇൻസ്റ്റഗ്രാം ലോഗോയിൽ മാറ്റം; സമ്മിശ്ര പ്രതികരണം

ഒരു ദശാബ്ദത്തിനിടെ ആദ്യമായി ലോഗോയിൽ മാറ്റം വരുത്തി മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ പങ്കിടൽ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം. ആപ്പിന്റെ പരിചിതമായ മൾട്ടികളർ ക്യാമറ ഐക്കണിൽ മാറ്റമില്ല. എന്നാൽ ആപ്പിന്റെ മുകളിൽ കാണുന്ന വേഡ്മാർക്കിനാണ് പുതിയ രൂപം നൽകിയിരിക്കുന്നത്. പുതിയ രൂപമാറ്റത്തിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വേഡ്മാർക്ക് കൂടുതൽ വ്യക്തവും ആധുനികവുമാക്കുകയാണ് ലക്ഷ്യമെന്നാണ് മെറ്റയുടെ വിശദീകരണം. എന്നാൽ പുതിയ അക്ഷരരൂപം ഇൻസ്റ്റഗ്രാം എന്ന പേര് വായിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതായി നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ചിലർ പുതിയ രൂപത്തെ തമാശയായി […]
Read more

കടലിലും കരയിലും തിരച്ചിലിന് ഡ്രോൺ; ഫിഷറീസ് വകുപ്പിൽ പുതിയ സാങ്കേതിക സംവിധാനം

തിരുവനന്തപുരം: കടലിലും കരയിലും തിരച്ചിൽ നടത്തുന്നതിനായി ഫിഷറീസ് വകുപ്പിൽ ആധുനിക ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ പദ്ധതി. ഇതിന്റെ പ്രവർത്തനപ്രദർശനം വിഴിഞ്ഞത്ത് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ നേരിൽ കണ്ടു. വിഴിഞ്ഞം ഐ.ബിയിലെ സ്ക്രീനിലാണ് കടലിനടിയിൽ പ്രവർത്തിക്കാൻ കഴിയുന്ന അണ്ടർവാട്ടർ ഡ്രോണിന്റെയും കരയിലെ പരിശോധനകൾക്കുള്ള എയർ ഡ്രോണിന്റെയും പ്രവർത്തനം പ്രദർശിപ്പിച്ചത്. 500 മീറ്റർ വരെ ആഴത്തിലും 200 മീറ്റർ ചുറ്റളവിലും തിരച്ചിൽ നടത്താൻ കഴിയുന്ന അണ്ടർവാട്ടർ ഡ്രോണിന് 138 കിലോഗ്രാം വരെ ഭാരം ഉയർത്താനും ശേഷിയുണ്ട്. തുടർച്ചയായി എട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix