Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Whiteswan Exclusive

സ്ത്രീകൾക്ക് വിലയിടുന്ന ബിജെപി !

നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷയ്ക്ക് മുൻ‌തൂക്കം കൊടുക്കുന്നു വാദിക്കുമ്പോഴും അങ്ങിങ്ങായി ഉയർന്ന് കേൾക്കുന്നത് സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ്. അതും കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കന്മാരുടെ ഭാഗത്ത് നിന്ന്. ഒരുഭാ​ഗത്ത് സ്ത്രീകളെ പൂജിക്കണമെന്ന് പ്രം​ഗിക്കുകയും മറുഭാ​ഗത്ത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്യുമ്പോൾ വാക്കുകളിലെ വിരോധാഭാസമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിഹാറിൽ നിതീഷ്കുമാർ ഹിജാബ് മാറ്റിയ സംഭവത്തിന്റെ പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നതേയുള്ളു അതിനിടയിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഭവം ഉത്തരാഖണ്ഡിൽ നടന്നത്. ഒരു പൊതുപരിപാടിയിൽ വച്ച് ബിഹാറിലെ സ്ത്രീകൾക്ക് നേരെ അധിക്ഷേപ പരാമർശവുമായി […]
Read more

നവകേരളം സർവ്വേയ്ക്ക് തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. ഈ സര്‍വേ രണ്ടുമാസം നീണ്ടുനിൽക്കുന്നതായിരിക്കും. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും  മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നിര്‍വ്വഹിക്കുന്നത്. […]
Read more

ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടിക്കാൻ ലഷ്കർ-ഇ-തൊയ്ബ; അതിർത്തിയിൽ വൻ സന്നാഹം

ഇന്ത്യയുടെ കരങ്ങളിൽ നിന്നും പാകിസ്ഥാനിൽ ഏറ്റുവാങ്ങിയ കനത്ത പ്രഹരത്തിന് പ്രതികാരം വീട്ടാൻ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദ് പുതിയ തന്ത്രങ്ങൾ മെനയുന്നു. പാകിസ്ഥാന്റെ മണ്ണിൽ നിന്നും ഭീകരവാദത്തിന്റെ വിത്തുകൾ തുടച്ചുനീക്കാൻ ഇന്ത്യ നടത്തിയ ശക്തമായ ‘ഓപ്പറേഷൻ സിന്ദൂറിന്’ തിരിച്ചടി നൽകാൻ, ബംഗ്ലാദേശിനെ ഒരു പുതിയ ഭീകര താവളമാക്കി മാറ്റാനാണ് ലഷ്കർ-ഇ-തൊയ്ബയുടെ ഈ തലതൊട്ടപ്പൻ ശ്രമിക്കുന്നത്. കിഴക്കൻ അതിർത്തിയിൽ നിന്നും ഇന്ത്യയുടെ ഹൃദയത്തിലേക്ക് വിഷപ്പല്ലുകൾ ആഴ്ത്താനുള്ള ഈ പുതിയ നീക്കത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇന്ത്യൻ […]
Read more

ബീഹാറിൽ INDIA സഖ്യം പുനർജനിക്കുമോ?

ഇന്ത്യൻ രാഷ്ട്രീയത്തിലെ പല മാറ്റങ്ങൾക്കും തുടക്കമിട്ട മണ്ണാണ് ബീഹാർ. കഴിഞ്ഞ 18 വർഷമായി നിതീഷ് കുമാറാണ് ബീഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ബിഹാറിൽ നിതീഷ് കുമാർ യുഗം അവസാനിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. രാജ്യത്തിന്റെ രാഷ്ട്രീയഭാവിയെ സ്വാധീനിച്ചേക്കാവുന്ന നിർണായക ജനവിധി ബീഹാറിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ജനാധിപത്യവിശ്വാസികൾ. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വികസനമുരടിപ്പും വോട്ട് മോഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നാണ് എൻഡിഎ യുടെ ഭയം. എന്നാൽ ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളെ മറികടക്കാൻ കേന്ദ്ര, […]
Read more

സംഗീത ജിൻഡാലിന് ഫ്രാൻസ് സർക്കാരിന്‍റെ കലാ-സാഹിത്യ ബഹുമതിയായ നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് സമ്മാനിച്ചു

കൊച്ചി: ഫ്രാൻസിന്‍റെ ഏറ്റവും പ്രശസ്‌തമായ ബഹുമതികളിലൊന്നായ കലാ-സാഹിത്യ ബഹുമതിയായ “നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് “ ജെഎസ് ഡബ്ല്യു ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സംഗീത ജിൻഡാലിന് സമ്മാനിച്ചു. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാത്തോ മുംബൈയിൽ വെച്ച് ഈ ബഹുമതി നൽകിയത്. ഇന്ത്യയിലെ കല, സംസ്കാരം, പൈതൃക സംരക്ഷണം എന്നീ മേഖലകളിലെ സംഗീത ജിൻഡാലിന്‍റെ മികച്ച സംഭാവനകളെയും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അർപ്പണബോധത്തെയും മാനിച്ചാണ് ഈ അവാർഡ് നൽകിയത്. […]
Read more

റഷ്യൻ ഇന്ധനം ഏറ്റവുമധികം നേട്ടമാകുന്നത് ആർക്ക്?

ഇന്ത്യ റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് കാലങ്ങളായി തുടരുന്ന കാര്യമാണെങ്കിലും ഇന്ത്യയുടെ റഷ്യൻ ക്രൂഡ് പർച്ചേസ് ലോകശ്രദ്ധ നേടുന്നത് ഇന്ധന ഇറക്കുമതിക്ക് യു.എസ് പിഴത്തീരുവ ചുമത്തിയതോടെയാണ്. ട്രംപ് സമ്മർദമേർപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യ അതൊന്നും കാര്യമായി കാണുന്നില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഇന്ധനം ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ആരാണ്? അത് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസാണെന്നാണ് റിപ്പോർട്ടുകൾ. അദാനിക്കും വേണ്ടതെല്ലാം സമയാ സമയങ്ങളിൽ ലഭിക്കുന്നുണ്ട്. ശീതകാല സമര കാലം തൊട്ടേ ഇന്ത്യയും, റഷ്യയും ഇന്ധന വ്യാപാരം അടക്കമുള്ള തന്ത്രപ്രധാനമായ കരാറുകളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer