Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

സൗദി അറേബ്യയിൽ താമസസ്ഥലത്ത് പ്രവാസി മലയാളി നിര്യാതനായി

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി. കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് താഹിർ (47) ആണ് റിയാദിന് സമീപം അൽ ഖർജിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. നുസ്‌റത്ത് ആണ് ഭാര്യ. ഫാത്തിമ നൗഫ, നൂറ ഫാത്തിമ, ഫാത്തിമ നൈല എന്നിവർ മക്കളാണ്. മരണാനന്തര നടപടികൾ അൽ ഖർജ് കെഎംസിസി പ്രവർത്തകരായ ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽ ഖർജിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read more

ഹോർമൂസിലെ പിടി അയഞ്ഞതോടെ പുതിയ കുരുക്കുമായി ട്രംപ്

വാഷിങ്ടൺ: ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക അയവ് വന്നതോടെ റഷ്യ-ഉക്രെയ്ൻ യുദ്ധം വീണ്ടും ആഗോള രാഷ്ട്രീയത്തിൽ മുൻനിര ചർച്ചാവിഷയമാക്കി ജി-7 ഉച്ചകോടി. റഷ്യൻ എണ്ണക്കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഇളവുകൾ പിൻവലിക്കാനും ഉപരോധം ശക്തമാക്കാനും അമേരിക്ക തയാറെടുക്കുകയാണെന്ന് ഡൊണൾഡ് ട്രംപ് പറഞ്ഞു. ഫ്രാൻസിലെ എവിയാനിൽ ജി-7 ഉച്ചകോടിയുടെ ഇടവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് തന്റെ അടുത്ത നീക്കം വെളിപ്പെടുത്തിയത്. ഹൊർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിൽ ക്രൂഡ് വില നിയന്ത്രിച്ചു നിർത്താനായി നേരത്തെ റഷ്യൻ എണ്ണക്കപ്പലുകൾക്ക് നൽകിയ ഇളവുകൾ […]
Read more

ടെല​ഗ്രാം നിരോധിച്ചതു കൊണ്ട് കോപ്പിയടി തീരുമോ? എന്തുകൊണ്ട് ടെല​ഗ്രാം? തട്ടിപ്പ് തന്ത്രങ്ങൾ ഇങ്ങനെ

ദേശീയതലത്തിലെ പ്രധാന പരീക്ഷകൾ നടക്കുമ്പോഴെല്ലാം ‘ചോദ്യപേപ്പർ ചോർന്നു’ എന്ന തരത്തിലുള്ള വാർത്തകൾ കുറച്ച് കാലമായി പതിവായിരുന്നു. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിലെ കോപ്പിയടിയും അതിന് പിന്നാലെ രാജ്യം വരെ ഇളക്കിയ സിജെപി പ്രതിഷേധവും അവസാനം ടെല​ഗ്രാം നിരോധനവും വരെ എത്തിനിൽക്കുകയാണ് കാര്യങ്ങൾ. കഷ്ടപ്പെട്ട് മാസങ്ങളോളം ഉറക്കമില്ലാതെ പഠിച്ച് എഴുതിയ പരീക്ഷ റദ്ദാക്കിയെന്ന വാർത്ത ഉൾക്കൊള്ളാനാകാതെ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന നിലയിലാണ് ഇന്ന് കാര്യങ്ങൾ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതാകട്ടെ വൻകിട പരീക്ഷാ മാഫിയകളും. ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയാൻ ഒടുവിൽ […]
Read more

കൊച്ചിയിൽ ക്രിമിനൽ കേസുകളിലെ പ്രതി; കാപ്പ ചുമത്തി വിയ്യൂരിലേക്ക് മാറ്റി

കൊച്ചി: കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ വീണ്ടും കാപ്പ നിയമം (KAAPA) പ്രകാരം കരുതൽ തടങ്കലിലാക്കി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ രാധാകൃഷ്ണൻ (55) നെയാണ് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടൽ, അടിപിടി, മോഷണം തുടങ്ങി […]
Read more

തെരുവുനായ പിന്തുടർന്നു; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധിക മരിച്ചു

തൃശ്ശൂർ: മുറ്റിച്ചൂരിൽ തെരുവുനായകൾ പിന്തുടർന്നതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ വയോധിക മരിച്ചു. മുറ്റിച്ചൂർ സ്വദേശിനി സുഹ്റ (75) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് മുറ്റിച്ചൂർ പാലത്തിന് സമീപം അപകടം ഉണ്ടായത്. ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സുഹ്റയുടെ അടുത്തേക്ക് തെരുവുനായകൾ ഓടിയെത്തുകയായിരുന്നു. നായകളെ കണ്ട് ഭയന്ന ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതോടെ സുഹ്റ സ്കൂട്ടറിൽ നിന്ന് താഴെ വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗുരുതരാമായി പരിക്കേറ്റ ഇവരെ […]
Read more

മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിൽ 11 മരണം; മരിച്ചവരെല്ലാം ഹൃദ്രോഗികൾ

മൈസൂരു: മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാവിലെ 8 മണിക്കും ഇന്ന് രാവിലെ 8 മണിക്കും ഇടയിലാണ് മരണങ്ങൾ സംഭവിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നവരാണ് മരിച്ച എല്ലാവരും. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും ചികിത്സാ പിഴവുകളോ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചകളോ ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ […]
Read more

വിവാഹശേഷവും ഭാര്യയ്ക്ക് മറ്റൊരു ബന്ധം; യുവാവിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

കൊച്ചി: വിവാഹശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നുവെന്ന യുവാവിന്റെ പരാതിയിൽ നഷ്ടപരിഹാരം അനുവദിച്ച് കോടതി. പത്തനംതിട്ട കുടുംബക്കോടതിയുടേതാണ് വിധി. മരട് സ്വദേശിയായ യുവാവാണ് പരാതി നൽകിയത്. മുൻ ഭാര്യയുടെ വിവാഹേതര ബന്ധം തന്റെ വ്യക്തിജീവിതം തകർത്തുവെന്നാരോപിച്ചായിരുന്നു ഹർജി. വിവാഹ സമയത്ത് വരന്റെ കുടുംബം യുവതിക്ക് നൽകിയ 32 ഗ്രാം സ്വർണാഭരണം അല്ലെങ്കിൽ അതിന്റെ വിപണി മൂല്യത്തിന്റെ ആറ് ശതമാനം പലിശ സഹിതം നൽകണമെന്നും കോടതി ഉത്തരവിട്ടു. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷവും യുവതി മറ്റൊരാളുമായി […]
Read more

കോതമംഗലത്ത് കോളേജിൽ മോഷണം; ഡ്രോണും ലാപ്ടോപ്പും കവർന്നു

കൊച്ചി: കോതമംഗലത്ത് നെല്ലിമറ്റം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ മോഷണം. കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലും പ്രിൻസിപ്പലിന്റെ മുറിയിലുമെത്തിയ മോഷ്ടാക്കൾ ഡ്രോണും ലാപ്ടോപ്പും കവർന്നു. കൂടാതെ ലോക്കർ തകർത്ത് പണം കവരാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. അഡ്മിഷൻ സെല്ലിൽ സൂക്ഷിച്ചിരുന്ന പുതിയ ഡ്രോണും ഒരു ലാപ്ടോപ്പുമാണ് നഷ്ടപ്പെട്ടത്. അഡ്മിഷൻ ഫീസ് ഇനത്തിൽ ലഭിച്ച പണം സൂക്ഷിച്ചിരുന്ന ലോക്കർ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നതിനാൽ വലിയ തുക കോളേജിൽ സൂക്ഷിച്ചിട്ടുണ്ടെന്ന […]
Read more

പോലീസ് സ്റ്റേഷനിൽ എസ്‌എച്ച്ഒയ്ക്ക് നേരെ ആക്രമണം; യുവാവ് കസ്റ്റഡിയിൽ

പുനലൂർ: പോലീസ് സ്റ്റേഷനിൽ കയറി സ്റ്റേഷൻ ഹൗസ് ഓഫീസറെ ആക്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരവാളൂർ സ്വദേശി വിജോയ് ആണ് കസ്റ്റഡിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് പുനലൂർ പോലീസ് സ്റ്റേഷനിൽ നടന്ന നാടകീയ സംഭവത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പുനലൂർ എസ്‌എച്ച്ഒ സന്തോഷ് കുമാറിന് മൂക്കിന് ഗുരുതര പരിക്കേറ്റു. അദ്ദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്ത പുനലൂർ സ്വദേശി […]
Read more

നാടെങ്ങും പടർന്ന് ഡെങ്കിപ്പനി; ലക്ഷണങ്ങൾ ഇങ്ങനെ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെട്ടെന്നുണ്ടാകുന്ന ശക്തമായ പനിയാണ് ഡെങ്കിപ്പനിയുടെ ആദ്യ ലക്ഷണം. ശരീരതാപനില 102°F മുതൽ 104°F വരെ ഉയരാം. ഇത് 2 മുതൽ 7 ദിവസം വരെ നീണ്ടുനിന്നേക്കാം. കടുത്ത വിറയലും ക്ഷീണവും ഇതിനോടൊപ്പം ഉണ്ടാകാറുണ്ട്. ഡെങ്കിപ്പനി ബാധിച്ചവരിൽ കടുത്ത തലവേദനയ്‌ക്കൊപ്പം കണ്ണിന് പിന്നിൽ വേദനയും അനുഭവപ്പെടാറുണ്ട്. കണ്ണുകൾ ചലിപ്പിക്കുമ്പോഴോ വെളിച്ചത്തിലേക്ക് നോക്കുമ്പോഴോ വേദന കൂടും. പേശിവേദന, സന്ധിവേദന, കടുത്ത ദേഹവേദന കടുത്ത പേശിവേദനയും സന്ധിവേദനയുമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണം. ചിലരിൽ വേദന വളരെ കഠിനമാകുന്നതോടെ നിൽക്കാനും നടക്കാനും ഇരിക്കാനും […]
Read more
Advertisement
WhiteswanTV Footer