ഹൈദരാബാദിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു
ഹൈദരബാദ്: ഹൈദരാബാദിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൈകളിൽ എടുത്ത് യുവതി അപ്പാർട്ട്‌മെന്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മിയാപൂരിലെ മയൂരി നഗറിലുള്ള ലക്ഷ്മി പ്രസ്റ്റീജ് അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഇഷ സാഹു (37) ആണ് മരിച്ചത്. അതേസമയം, വീഴുന്നതിനിടെ അമ്മയുടെ കൈകളിൽ നിന്ന് തെന്നിമാറിയ കുഞ്ഞ് അത്ഭുതകരമായി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവം നടന്ന ഉടൻ അപ്പാർട്ട്‌മെന്റിലെ താമസക്കാരും രക്ഷാപ്രവർത്തകരും ചേർന്ന് കുഞ്ഞിനെ കെ.പി.എച്ച്.ബി പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും […]
Read more





