വിവാഹവാഗ്ദാനം നൽകി 25-ലധികം സ്ത്രീകളിൽ നിന്ന് കോടികൾ തട്ടി; പ്രതി അറസ്റ്റിൽ
ലഖ്നൗ: വിവാഹവാഗ്ദാനം നൽകി 25-ലധികം സ്ത്രീകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ മീരാ-ഭയന്ദർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നാണ് യൂണിറ്റ്-1 ക്രൈം ഡിറ്റക്ഷൻ ബ്രാഞ്ച് ഇയാളെ പിടികൂടിയത്. മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെയും പത്രപരസ്യങ്ങളിലൂടെയും വിവാഹമോചിതരായ സ്ത്രീകളെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവിധ വ്യാജ പേരുകളും രേഖകളും ഉപയോഗിച്ച് സ്ത്രീകളുടെ വിശ്വാസം നേടിയശേഷം വൻതുകകൾ കൈക്കലാക്കുകയായിരുന്നു പ്രതിയുടെ രീതി. വൈകാരികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച […]
Read more





