Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ലോക്സഭാ സീറ്റുകൾ 543ൽ നിന്ന് 824 ആക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി

ന്യൂഡൽഹി: രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിച്ച് ആകെ സീറ്റുകൾ 543ൽ നിന്ന് 824 ആക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ശുപാർശ. 170 മണ്ഡലങ്ങൾ പുനഃസംഘടിപ്പിച്ച് 59 മണ്ഡലങ്ങളെ രണ്ടായും 111 മണ്ഡലങ്ങളെ മൂന്നായും വിഭജിക്കണമെന്നാണ് നിർദേശം. വനിതാ സംവരണവുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണയ ബില്ലുകൾ പാർലമെന്റിൽ മുന്നേറാതിരുന്നതിന് പിന്നാലെയാണ് ഈ നിർദേശം മുന്നോട്ടുവന്നത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ പത്തെണ്ണം രണ്ടായി വിഭജിച്ച് ആകെ സീറ്റുകൾ 30 ആക്കണമെന്നും സമിതിയുടെ പഠനരേഖയിൽ പറയുന്നു. കണ്ണൂർ, […]
Read more

ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പു കടിയേറ്റു; സംഭവം കോഴിക്കോട്

കോഴിക്കോട്: എരിഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശിയായ അനഘയ്ക്കാണ് കടിയേറ്റത്. ശനിയാഴ്ച രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഷൂ ധരിച്ചപ്പോൾ ഉള്ളിൽ പാമ്പ് ഉണ്ടെന്ന് യുവതി ശ്രദ്ധിച്ചു. ഉടൻ തന്നെ ഷൂ ഊരിമാറ്റിയെങ്കിലും അതിനിടെ പാമ്പ് കടിയേറ്റതായി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ യുവതിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. യുവതിയുടെ ആരോഗ്യനില ആശുപത്രി അധികൃതർ നിരീക്ഷിച്ചുവരികയാണ്.
Read more

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു

ന്യൂഡൽഹി: അസമിൽ വ്യോമസേനയുടെ വിമാന അപകടത്തിൽ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീരമൃത്യു. അപകടത്തിൽ സഹപൈലറ്റ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നു വീണത്. ലാൻഡിംഗ് ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. ആകെ ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 45 പേർക്ക് വരെ യാത്ര ചെയ്യാൻ ശേഷിയുള്ള വിമാനമാണിത്. അപകടം ഇന്ന് രാവിലെ 10 മണിയോടെയാണ് ഉണ്ടായത്. പരിശീലന […]
Read more

എൽ നിനോ വരുന്നു, മഴ കുറയും; ഡാമുകളിൽ വെള്ളമില്ല, കേരളം ഇരുട്ടിലാകുമോ?

കൊച്ചി: കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്‍ നിനോയുടെ വരവ് സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ കുറവുണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു. ഇനിയങ്ങോട്ട് കാര്യമായി മഴയുണ്ടാകാൻ സാധ്യതയില്ല. കാര്‍ഷിക മേഖലയേക്കാള്‍ ഉപരി ഈ വാര്‍ത്ത കെഎസ്ഇബിയെയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. അടുത്ത ആഴ്ച്ച മുതൽ കാലവർഷം ദുർബലമാകും. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ആവശ്യകതയുടെ ഏകദേശം 75 ശതമാനവും സെന്‍ട്രല്‍ ഗ്രിഡില്‍ നിന്നും സ്വകാര്യ വൈദ്യുതി ഉല്‍പ്പാദകരില്‍ നിന്നും വാങ്ങിയാണ് കെഎസ്ഇബി കണ്ടെത്തുന്നത്. ബാക്കി വരുന്ന വൈദ്യുതി ആവശ്യകത മാത്രമാണ് ഇടുക്കി, ശബരിഗിരി, ഇടമലയാര്‍ […]
Read more

ചാത്തന്നൂരിലെ യുഡിഎഫ് പരാജയം: അന്വേഷിക്കാന്‍ മൂന്നംഗ സമിതി

കൊല്ലം: ചാത്തന്നൂർ മണ്ഡലത്തിലെ യുഡിഎഫ് പരാജയം അന്വേഷിക്കാൻ കെപിസിസി കമ്മീഷനെ നിയോഗിച്ചു. കെപിസിസി സെക്രട്ടറി എൽ. കെ. ശ്രീധവി ചെയർമാനായ കമ്മീഷനാണ് അന്വേഷണം നടത്തുക. കമ്മീഷനിൽ അംഗങ്ങളായി ജി. ആർ. കൃഷ്ണകുമാർ, എം. സുജയ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടായിരുന്നിട്ടും ചാത്തന്നൂരിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സാഹചര്യമാണ് അന്വേഷണത്തിന് കാരണം. 15 ദിവസത്തിനകം റിപ്പോർട്ട് ഡിസിസിക്ക് സമർപ്പിക്കണം. തുടർന്ന് റിപ്പോർട്ട് കെപിസിസിക്ക് കൈമാറും. റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ വീണ്ടും അന്വേഷണം നടത്തുമെന്ന് സൂചനയുണ്ട്. ഇതിനിടെ, […]
Read more

ശബരിമല സ്വർണപ്പാളി കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം വേണം; അയ്യപ്പ സേവാ സമാജം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കവർച്ചക്കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയർമാൻ ആർ. മുരുകൻ സെൽവൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കിടയിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ടെന്നും, പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടും നിരവധി ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിനും തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലയ്ക്കൽ, പമ്പ, […]
Read more

മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. മിഥുനമാസം ഒന്നാം തീയതിയായ ജൂൺ 15ന് രാവിലെ 5 മണിക്കാണ് ഭക്തർക്ക് ദർശനത്തിനായി നട തുറക്കുക. ശബരിമല, മാളികപ്പുറം, ഉപദേവതകൾ എന്നിവയുടെ അഷ്ടബന്ധ കലശ ചടങ്ങുകൾ ജൂൺ 15, 16, 17 തീയതികളിലായി നടക്കും. മിഥുനമാസ പൂജകൾ […]
Read more

നിപ സമ്പർക്കപ്പട്ടിക; 11 പേർ മലപ്പുറം ജില്ലയിൽ, ഒരാൾ കണ്ണൂർ ജില്ലയിൽ

കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ. കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കാത്തത് രോഗ വ്യാപനം ഇല്ലാത്തതിനാലെന്നും പ്രോട്ടോക്കോൾ പ്രകാരം പ്രതിരോധം തുടങ്ങിയെന്നും നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി വ്യക്തമാക്കി. മൂന്ന് പേരുടെ റിസൾട്ട് നെഗറ്റീവാണ്. രോഗവ്യാപനം ഉണ്ടായിട്ടില്ല. രോഗലക്ഷണം ഉള്ളവർ ചികിത്സ തേടണം. സമ്പർക്ക പട്ടികയിലെ 11 പേർ മലപ്പുറം ജില്ലയിലുള്ളവരാണ്. ഒരാൾ കണ്ണൂർ ജില്ലയിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു. നിപ ബാധിതന്റെ നില ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ആരോഗ്യ നിലയിൽ […]
Read more

കെഎസ്ആർടിസിയിൽ പുരുഷന് കൂടി ആനുകൂല്യം അനുവദിക്കണം: രാഹുൽ ഈശ്വർ

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ജൂൺ 15 മുതൽ സൗജന്യ യാത്ര അനുവദിക്കാനിരിക്കെ, പുരുഷന്മാർക്കും സമാന ആനുകൂല്യങ്ങൾ വേണമെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് ആനുകൂല്യം നൽകുന്നതിനെതിരെ തനിക്ക് എതിര്‍പ്പില്ലെന്നും, എന്നാൽ പുരുഷന്മാർക്കും ഏതെങ്കിലും തരത്തിലുള്ള സൗജന്യങ്ങളോ ആനുകൂല്യങ്ങളോ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ബസ് തടയൽ പോലുള്ള പ്രതിഷേധങ്ങൾ ശരിയല്ലെന്നും അത്തരം നടപടികൾ നിയമത്തെയും കെഎസ്ആർടിസിയെയും അപമാനിക്കുന്നതാണെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. ഇത്തരം തീവ്രനിലപാടുകൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, ജൂൺ 15ന് സ്ത്രീകൾക്ക് […]
Read more

‘പ്രിയദർശിനി’ ഉദ്ഘാടന ബസ് ഓടിക്കുന്നത് KSRTC യുടെ ആദ്യ വനിതാ ഡ്രൈവർ ഷീല

തിരുവനന്തപുരം: ജൂൺ 15 മുതൽ ആരംഭിക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനദിനത്തിൽ കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീല ബസ് ഓടിക്കും. പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവറായ ഷീല ഓടിക്കുന്ന ബസിലെ കണ്ടക്ടറും വനിതയായിരിക്കും. സംസ്ഥാനത്താകെ 3,125 ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 പ്രമുഖർ ബസിൽ യാത്ര ചെയ്യും. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കാണ് ഉദ്ഘാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ബസിന്റെ അവസാനഘട്ട […]
Read more
Advertisement
WhiteswanTV Footer