Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

UAEയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ഏജൻസി

അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾക്കായുള്ള ഔട്ട്‌സോഴ്‌സിങ് ഏജൻസിയിൽ മാറ്റം വരുത്തിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ബിഎൽഎസ് ഇന്റർനാഷണൽ, എസ്‌ജിഐവിഎസ് ഗ്ലോബൽ എന്നിവയ്ക്ക് പകരമായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെയാണ് പുതിയ സേവനദാതാവായി തെരഞ്ഞെടുത്തത്. ടെൻഡർ നടപടികൾ പൂർത്തിയായതിനെ തുടർന്നാണ് പാസ്‌പോർട്ട്, വിസ അപേക്ഷകൾ സ്വീകരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്ന ചുമതല അൽഹിന്ദിന് കൈമാറിയത്. പുതിയ സംവിധാനം 2026 ജൂലൈ 1 മുതൽ നിലവിൽ വരും. ജൂൺ […]
Read more

തൃശ്ശൂരിലും ഷി​ഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് 2 കുട്ടികൾക്ക്

വടക്കാഞ്ചേരി: തൃശൂർ ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗബാധ ഉണ്ടായത്. ഇവര്‍ കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലേക്ക് യാത്ര പോയിരുന്നു. തിരിച്ചെത്തിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചതോടെ ബോധവത്കരണ ക്ലാസുകള്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ തിരുവനന്തപുരം കാട്ടാക്കടയില്‍ ബേക്കറിയില്‍ വില്‍പനയ്ക്ക് വെച്ചിരുന്ന പാനീയത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ […]
Read more

കരസേനാ മേധാവിയായി ലെഫ്. ജനറൽ ധീരജ് സേത്തിനെ നിയമിച്ചു

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് നെ നിയമിച്ചു. ജൂൺ 30ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം നടന്നത്. ഇപ്പോൾ കരസേനാ ഉപമേധാവിയായിരുന്ന ധീരജ് സേത്ത്, ഏപ്രിൽ 1നാണ് ഈ പദവിയിൽ ചുമതലയേറ്റത്. 1986 ഡിസംബറിൽ പുണെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് പാസായ ശേഷം അദ്ദേഹം ആർമർഡ് കോർപ്സിൽ കമ്മീഷൻ ലഭിച്ചു. തന്റെ സൈനിക ജീവിതത്തിൽ ആർമർഡ് […]
Read more

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരൻ ട്രെയിനിൽ നിന്ന് വീണു മരിച്ചു

കണ്ണൂർ: മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റായ എം.എം. മഹേശൻ (54) ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് ചികിത്സയിലുള്ള അമ്മയെ സന്ദർശിച്ച് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി എടക്കാട് സമീപം അപകടം സംഭവിച്ചത്. സംസ്കാരം കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ നടക്കും. ഭാര്യ: കെ.പി. ബീന മക്കൾ: കെ.പി. അഭിഷേക്, കെ.പി. ദേവിക
Read more

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് പുതിയ നിയമനം. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉള്‍പ്പെടെ കത്ത് നല്‍കിയെങ്കിലും ഇപ്പോഴാണ് പരി​ഗണിക്കപ്പെട്ടത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നും കാറിനെ ഇടിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് നടുറോഡില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും […]
Read more

സ്വകാര്യ ലോഡ്ജില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂർ: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ നർകോട്ടിക് സെൽ എഎസ്ഐയായ ശാന്തകുമാർ (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാരാരിക്കുളം സ്വദേശിയായ ശാന്തകുമാർ ഇന്നലെ പുലർച്ചെ 1.30ഓടെ ഗുരുവായൂർ കിഴക്കേ നടയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിരുന്നു. പിന്നീട് മുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാർ വാതിലിൽ തട്ടിയെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇയാളെ തൂങ്ങിയ […]
Read more

ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ സ്വർണാഭരണ മോഷണക്കേസ്; മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

കോഴിക്കോട്: ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ കാണാതായ കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസറായ ടി.ടി. വിനോദനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നടപടി വൈകുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അറസ്റ്റ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ നടന്ന ഓഡിറ്റിംഗിലാണ് എട്ടുമാസം മുമ്പ് 20 പവനിലധികം സ്വർണാഭരണങ്ങൾ നഷ്ടമായതായി കണ്ടെത്തിയത്. തുടർന്ന് മുൻ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ടി.ടി. വിനോദനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ […]
Read more

മാള അഷ്ടമിച്ചിറയിൽ നിരവധിപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തൃശ്ശൂർ: മാള അഷ്ടമിച്ചിറ ജൂബിലി നഗർ പ്രദേശത്ത് നിരവധി പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗബാധ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് അണ്ണല്ലൂർ പഞ്ചായത്തിലെ ജൂബിലി നഗർ പ്രദേശത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന നിരവധി പേരെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയും റേബീസ് പ്രതിരോധ കുത്തിവയ്പ്പും നൽകി. തുടർന്ന് പിടികൂടിയ നായയെ മാള ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. പിന്നീട് നായ ചത്തതിനെ തുടർന്ന് പോസ്റ്റ്മോർട്ടത്തിനും പരിശോധനയ്ക്കുമായി മണ്ണുത്തിയിലെ […]
Read more

‘കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യ യാത്ര അനുവദിക്കണമെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്ക് കൂടി സൗജന്യ യാത്ര അനുവദിക്കണമെന്ന് മെൻസ് അസോസിയേഷൻ നേതാവ് രാഹുൽ ഈശ്വർ. സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനിരിക്കെയാണ് പുരുഷൻമാർക്കും ആനുകൂല്യം വേണമെന്ന ആവശ്യവുമായി രാഹുൽ ഈശ്വർ രംഗത്തുവരുന്നത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ആനുകൂല്യം നൽകരുതെന്ന സമീപനമില്ല. പുരുഷന്കൂടി ഏതെങ്കിലും രീതിയിൽ ആനൂകൂല്യങ്ങളും സൗജന്യങ്ങളും നൽകണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പുരുഷന് ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന കാര്യത്തിൽ പ്രതിഷേധവും വിഷമവും ഉണ്ട്. സ്ത്രീകൾക്ക് […]
Read more

അനധികൃത കുടിയേറ്റം തടയാൻ അസമിൽ ആധാർ കാർഡിന് കർശന നിയന്ത്രണം

ഗുവാഹത്തി: അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് ആധാർ കാർഡ് ലഭിക്കുന്നത് തടയാൻ അസം സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തീരുമാനം പ്രഖ്യാപിച്ചത്. പുതിയ നിബന്ധനകൾ പ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് നിലവിലുള്ള രീതിയിൽ ആധാർ രജിസ്ട്രേഷൻ നടത്താം. എന്നാൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കുന്നതിന് മുമ്പ് പ്രത്യേക പരിശോധന നടത്തും. അപേക്ഷകരുടെ വിവരങ്ങൾ പരിശോധിച്ച ശേഷം ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മിഷണർ സംസ്ഥാന സർക്കാരിന് ശുപാർശ നൽകണം. […]
Read more
Advertisement
WhiteswanTV Footer