Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

വെനസ്വേലയിൽ യുഎസ് സൈനിക ഓപ്പറേഷൻ; മാഫിയ തലവൻ നിനോ ഗ്വെരേറോ കൊല്ലപ്പെട്ടു

വാഷിങ്ടൺ ഡി.സി: വെനസ്വേലയിലെ കുപ്രസിദ്ധ ഗുണ്ടാ-ഭീകര സംഘടനയായ ട്രെൻ ഡി അരാഗ്വയുടെ തലവൻ ഹെക്ടർ റുസ്തൻഫോർഡ് ഗ്വെരേറോ ഫ്‌ലോറസ് കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ‘നിനോ ഗ്വെരേറോ’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇയാൾ യുഎസ് സൈന്യം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കി. വെനസ്വേലൻ സുരക്ഷാ സേനയുമായി സഹകരിച്ചാണ് ട്രെൻ ഡി അരാഗ്വയുടെ താവളത്തിന് നേരെ ആക്രമണം നടത്തിയത്. സംഘത്തിന്റെ പ്രധാന കേന്ദ്രം ലക്ഷ്യമിട്ടുള്ള നീക്കത്തിനിടെയാണ് മാഫിയ തലവൻ കൊല്ലപ്പെട്ടതെന്ന് ട്രംപ് സോഷ്യൽ […]
Read more

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പി കെ ശശി ഭീഷണിപ്പെടുത്തിയാതായി പരാതി

പാലക്കാട്: പി കെ ശശി തനിക്കെതിരെ ഭീഷണി മുഴക്കിയതായി സിപിഐഎം നേതാവിന്റെ പരാതി. പാലക്കാട് മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനാണ് പരാതി നൽകിയിരിക്കുന്നത്. ഫോൺ വഴി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. “എനിക്കെതിരെ ശബ്ദിച്ചാൽ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും, നിന്റെ കയ്യും കാലും വെട്ടിക്കളയും, അതിനുള്ള ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ട്” എന്ന തരത്തിലുള്ള ഭീഷണികളാണ് ഉണ്ടായതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, നാട്ടുകൽ പൊലീസ് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. പൊലീസ് വിഷയത്തിൽ […]
Read more

‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണം; ഉത്തരവിട്ട് ഡിജിപി

കോഴിക്കോട്: യൂട്യുബർ തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറിന്റേതാണ് ഉത്തരവ്. പോക്‌സോ കേസുകള്‍, നര്‍കോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചാരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങളിലാണ് ‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. കേരള സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല. പരസ്യമായി അശ്ലീല പ്രദര്‍ശനവും […]
Read more

CBI ഉദ്യോഗസ്ഥരായി ചമഞ്ഞ് കവർച്ച; മുൻ തമിഴ്‌നാട് പോലീസുകാർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

ഇടുക്കി: സി.ബി.ഐ. ഉദ്യോഗസ്ഥരായി ചമഞ്ഞ് ചിന്നക്കനാൽ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്ന കേസിൽ തമിഴ്‌നാട്ടിലെ മുൻ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേർ അറസ്റ്റിൽ. ദിണ്ഡിക്കൽ സ്വദേശി നാഗേന്ദ്രൻ, സീലയമ്പട്ടി സ്വദേശി കറുപ്പയ്യ, ഉസിലാമ്പട്ടി സ്വദേശികളായ രാജ്കുമാർ, പൊന്നുച്ചാമി, പെരുങ്കുമനല്ലൂർ സ്വദേശി ജോതിബാസ്, ഗുരുവിലാമ്പട്ടി സ്വദേശി ഭരത് എന്നിവരാണ് പിടിയിലായത്. നാഗേന്ദ്രനും പൊന്നുച്ചാമിയും മുൻ പോലീസ് ഉദ്യോഗസ്ഥരാണെന്ന് അന്വേഷണ സംഘം അറിയിച്ചു. തേനി ജില്ലയിലെ പഴനിചെട്ടിപ്പട്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇടുക്കി ചിന്നക്കനാൽ സ്വദേശി പെരുമാൾസാമി സുഹൃത്തിനെ കാണാനെത്തിയപ്പോൾ […]
Read more

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി. സംഭവത്തിൽ ഒരാളെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ തുടർ നിയമനടപടികൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് തവണയാണ് ഇയാൾ സിറ്റി കമാൻഡിങ് ഓഫീസിലേക്ക് ഫോൺ ചെയ്തത്. ആദ്യ ഫോൺ കോളിൽ മുഖ്യമന്ത്രി വി.ഡി. സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടാമത്തെ കോളിൽ അസഭ്യം പറഞ്ഞതായും, മൂന്നാമത്തെ കോളിൽ മുഖ്യമന്ത്രിയുടെ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ബി. മുരാരി ബാബു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്. പൊലീസ് കോൺസ്റ്റബിൾ ജോലിയിൽ നിന്നാണ് അദ്ദേഹം ദേവസ്വം ബോർഡിൽ ചേർന്നത്. 1997-ലാണ് അദ്ദേഹം ദേവസ്വം ബോർഡ് ജീവനക്കാരനായി ജോലി ആരംഭിച്ചത്. ദ്വാരപാലക ശിൽപ്പങ്ങളും കട്ടിളപാളികളും സംബന്ധിച്ച കേസുകളിൽ അദ്ദേഹം അറസ്റ്റിലായിരുന്നും ഏകദേശം 90 ദിവസം ജയിൽവാസം അനുഭവിച്ചിരുന്നു. […]
Read more

സ്വർണവ്യാപാരിയെ ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും കവർന്നു; ബിജെപി നേതാവ് അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂർ എടാട്ടിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രാദേശിക നേതാവായ അഞ്ചാംപീടിക സ്വദേശി സനു സന്തോഷാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും കവർന്ന കേസിലാണ് നടപടി. കാസർകോട് ഉപ്പളയിൽവെച്ചാണ് വെള്ളിയാഴ്ച വൈകുന്നേരം പ്രതിയെ പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ഉപയോഗിച്ച മറ്റൊരു വാടക കാറും ചൊക്ലി ഭാഗത്തുനിന്ന് പിന്നീട് കണ്ടെത്തി. പയ്യന്നൂർ ഡിവൈഎസ്പിയുടെ […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണം ശരിയായ വഴിയിൽ: എസ്ഐടി

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അനാവശ്യമായി ആരെയും ചോദ്യം ചെയ്തിട്ടില്ലെന്നും എസ്ഐടി വിലയിരുത്തി. എസ്ഐടിക്കെതിരെ ഡിവൈഎഫ്ഐ മുൻപ് രാഷ്ട്രീയപ്രേരിതമായി അന്വേഷണം നടക്കുന്നതായി ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് പുതിയതായി ഒൻപത് പേരുടെ മൊഴികൾ കൂടി രേഖപ്പെടുത്തി. ഇതിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണൻ അടക്കം മൂന്ന് പേർ മുമ്പും ചോദ്യം […]
Read more

ശരീരം പുഴുവരിച്ച നിലയിൽ; കാൻസർ രോഗബാധിതനായ വയോധികനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൽപ്പറ്റ: വയനാട്ടിൽ കാൻസർ രോഗബാധിതനായ ഒരു ആദിവാസി വയോധികൻ അതീവ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. പണിയ വിഭാഗത്തിൽപ്പെട്ട ബോളൻ എന്ന വയോധികനെയാണ് ശരീരം പുഴുവരിച്ച നിലയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അതിശക്തമായ വേദന അനുഭവിച്ചിരുന്ന ഇദ്ദേഹത്തിന് വിവിധ ആശുപത്രികളിൽ നിന്ന് ആവശ്യമായ ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന്നാണ് കൂടെയുണ്ടായിരുന്നവരുടെ ആരോപണം. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥ ഉണ്ടായതുകൊണ്ടാണ് നില ഇത്രയും വഷളായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചായ നൽകുന്നതിനിടെ […]
Read more

ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ കെബി പ്രദീപ് രാജിവെച്ചു. നിയമനം വിവാദത്തിലായതിനെ തുടർന്നാണ് രാജി. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട അഭിഭാഷകനായ പ്രദീപിനെ ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സർക്കാർ നിയമിച്ചതാണ് വലിയ വിവാദത്തിന് കാരണമായത്. ഒരിക്കൽ സ്വർണം പൂശിയ പാളികളിൽ വീണ്ടും സ്വർണം പതിപ്പിക്കാനുള്ള സാങ്കേതിക സംവിധാനമില്ലെന്നും, കേസിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും അദ്ദേഹം മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ പ്രദീപിന്റെ നിയമനത്തെ പ്രതിപക്ഷവും വിവിധ […]
Read more
Advertisement
WhiteswanTV Footer