ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പെരുമ്പാവൂരിൽ 3 പേർ പിടിയിൽ
കൊച്ചി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി മൂന്ന് പേർ എക്‌സൈസ് പിടിയിൽ. കൊല്ലം സ്വദേശി മുഹഷീബ്, തൃശ്ശൂർ സ്വദേശി ആഷിക തൻവീർ എന്നിവർക്കൊപ്പം പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയ അസം സ്വദേശി നജ്മ ബീഗയും പിടിയിലായി. റെയ്ഡിൽ 6.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇവർ പരസ്യമായി ലഹരി വിൽപ്പന നടത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read more



