Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്‌ എസ്ഐടി നോട്ടീസ്. ഈ മാസം 18-ന് മുമ്പ് വീണ്ടും ചോദ്യം ചെയ്യുന്നതിനായാണ് നോട്ടീസ് അയച്ചത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകണമെന്ന് അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്. കേസിൽ അടുത്ത റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് പ്രശാന്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് എസ്‌ഐടിയുടെ തീരുമാനം. മുൻ ദേവസ്വം ബോർഡ് അംഗമായ അജി കുമാറിനും നോട്ടീസ് നൽകിയിട്ടുണ്ട്. 2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. […]
Read more

അപ്പാനി ശരത് വീണ്ടും; “അനന്തൻ കാട് ” ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാളികളുടെ പ്രിയതാരം അപ്പാനി ശരത് വീണ്ടും പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം ‘അനന്തൻ കാട്’ റിലീസിന് ഒരുങ്ങി. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങുന്ന താരമാണ് അപ്പാനി ശരത്. ജാക്സൺ എന്ന കഥാപാത്രമായിട്ടാണ് അപ്പാനി ശരത് അനന്തൻ കാടിലെത്തുന്നത്മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ താരം, കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് മലയാളികളുടെ പ്രായതാരയായി മാറിയത്. ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം നടനും എഴുതുകാരനുമായമുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് അനന്തൻ കാട്ജിയെൻ കൃഷ്ണകുമാർ ചിത്രം സംവിധാനം ചെയ്യുന്നത് […]
Read more

KSRTC സൗജന്യ യാത്ര; നേട്ടം തിരുവനന്തപുരത്തെ സ്ത്രീകൾക്ക്, മലബാറിന് എന്ത് കിട്ടും? ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കും എന്ന അറിയിപ്പ് തന്നെയാണ് ഇപ്പോഴും വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഉറപ്പിച്ച് പറയുന്നത്. പ്രിയദർശിനി എന്ന പേരിലാകും പദ്ധതി അറിയപ്പെടുകയെന്നും ഓർഡിനറി ബസുകളിലാവും ആദ്യം നടപ്പാക്കുകയെന്നും മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ ഈ നീക്കം ഏകദേശം പ്രതീക്ഷിച്ചതുമാണ്. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തി വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമെടുക്കുമെന്ന സർക്കാർ വാക്ക് തൽക്കാലത്തേക്ക് മാറ്റിവെക്കാം. […]
Read more

നിതിൻ രാജ് ആത്മഹത്യ കേസ്; മുഖ്യപ്രതിയെ പിടികൂടി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. ഉത്തർപ്രദേശ് സ്വദേശിയായ സൗരവ് (22)നെ കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി ഡൽഹിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഹരിയാന സ്വദേശി ജയ് പ്രകാശ്, ഉത്തർപ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജീവൻ […]
Read more

കണ്ണൂർ ജില്ലാകമ്മിറ്റി പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കണം; CPIM കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ വിമർശനം

കാസര്‍കോട്: സിപിഐഎം കാസര്‍കോട് ജില്ലാ യോഗത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് രൂക്ഷ വിമർശനം. കണ്ണൂര്‍ കമ്മിറ്റിയെ പിരിച്ചുവിട്ട് പകരം പുതിയ സംവിധാനം ഒരുക്കുന്നതാണ് ശരിയെന്ന് ജില്ലാ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂരില്‍ അടക്കം സംഘടനാ നടപടികൾ വഴി തിരുത്തല്‍ വേണമെന്ന ആവശ്യവും വ്യക്തമാക്കി. തളിപ്പറമ്പ് മണ്ഡലത്തിൽ സംഭവിച്ച വീഴ്ചകൾക്കും വിശദീകരണം അണികളോട് ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട തിരുത്തല്‍ വൈകിപ്പോയതും തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിംഗില്‍ വിമര്‍ശനത്തിന് കാരണമായി. തൃക്കരിപ്പൂര്‍ ഏരിയാകമ്മിറ്റി യോഗത്തിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെതിരെ രൂക്ഷ […]
Read more

പുളിങ്കാവിൽ 10 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മലപ്പുറം: പുളിങ്കാവ് മലറോഡിൽ നിന്ന് പത്ത് കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി. ബംഗാൾ സ്വദേശി തന്മയ് മണ്ഡൽ (25) ആണ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ കഞ്ചാവ്, തൂക്കാൻ ഉപയോഗിച്ച ത്രാസ്, ഒരു മൊബൈൽ ഫോൺ, കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ചെന്ന് കരുതുന്ന 18,645 രൂപ എന്നിവ […]
Read more

പാലക്കാട് വാഹന രജിസ്ട്രേഷനിൽ കുതിപ്പ്; ഒരു വർഷത്തിൽ 7,168 വാഹനങ്ങൾ കൂടി

പാലക്കാട്: പാലക്കാട് ജില്ലയിൽ വാഹന രജിസ്ട്രേഷനിൽ തുടർച്ചയായ വർധന രേഖപ്പെടുത്തി. 2024-നെ അപേക്ഷിച്ച് 2025-ൽ 7,168 വാഹനങ്ങൾ അധികമായി രജിസ്റ്റർ ചെയ്തതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സംവിധാനത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു. മലപ്പുറത്തും പാലക്കാട്ടും വാഹന രജിസ്ട്രേഷൻ 10 ശതമാനം കുറഞ്ഞതായി ഗതാഗതമന്ത്രി സി.പി. ജോൺ കഴിഞ്ഞ മാസം പരാമർശിച്ചിരുന്നെങ്കിലും ഔദ്യോഗിക കണക്കുകൾ അതിന് വിരുദ്ധമായ ചിത്രമാണ് നൽകുന്നത്. 2024-ൽ ജില്ലയിലെ ആറ് ആർടിഒ ഓഫീസുകളിലായി 48,283 വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ, 2025-ൽ ഇത് 55,451 […]
Read more

ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി സർക്കാർ ഡോക്ടർമാരെ വിട്ടുനൽകാനാകില്ലെന്ന് ആരോഗ്യവകുപ്പ്. ഇതിനായി സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പ് കത്ത് നൽകി. ശബരിമലയിൽ സേവനത്തിനെത്തുന്ന ഡോക്ടർമാർക്ക് മതിയായ താമസവും ഭക്ഷണ സൗകര്യവും ലഭിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കൂടാതെ യാത്രാബത്ത അനുവദിക്കുന്നതിലും കാലതാമസം ഉണ്ടാകുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ആരോഗ്യവകുപ്പിന് ജീവനക്കാരുടെയും സാമ്പത്തിക വിഭവങ്ങളുടെയും നഷ്ടമുണ്ടാകുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതിനാൽ ദേവസ്വം ബോർഡ് പ്രത്യേകമായി ഡോക്ടർമാരെ നിയമിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് […]
Read more

മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

തിരുവനന്തപുരം: നടനും എംപിയുമായിരുന്ന ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവ മാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ചീഫിനും പരാതി നല്‍കി. അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയര്‍ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നായിരുന്നു മേജര്‍ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി. ബിനു ഉൾപ്പെടെ ഏഴ് പേർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെ ഏഴ് പ്രതികളെ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഐ.പി. ബിനുവിന് പുറമെ രേവന്ത്, ലെനിൻ രാജ്, നന്ദു, രാഹുൽ രാജൻ, രാഹുൽ, വൈശാഖ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കേസിൽ പരിക്കേറ്റ ഇഡി ഉദ്യോഗസ്ഥർ, കാർ ഡ്രൈവർ, ഇഡി […]
Read more
Advertisement
WhiteswanTV Footer