Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് നിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു; മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.90 ശതമാനം വരെ പലിശ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോള്‍ ഫിനാന്‍സ് ബാങ്കായ എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ഫിക്സഡ് ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ്, പ്രവാസികള്‍ക്കാര്‍ക്കുള്ള ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്‍റ് നിക്ഷേപങ്ങള്‍ (എഫ്സിഎന്‍ആര്‍ (ബി)) എന്നിവയുടെ പലിശ നിരക്കുകളാണ് ബാങ്ക് പുതുക്കിയിരിക്കുന്നത്. പുതിയ നിരക്കുകള്‍ 2026 ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തെങ്ങുമുള്ള എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖകളില്‍ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് ഈ പുതിയ നിരക്കുകള്‍ ലഭിക്കും. പുതുക്കിയ […]
Read more

സൗജന്യയാത്ര; തിങ്കളാഴ്ച 8.30ന് ശേഷം, തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കറും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്ക് ജൂൺ 15ന് തുടക്കമാകും. സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയുന്നതിനായി ‘പ്രിയദർശിനി’ സ്റ്റിക്കർ പതിപ്പിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15ന് രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ആദ്യ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടൗൺ ടു ടൗൺ ഉൾപ്പെടെ ‘ഓർഡിനറി’ എന്ന് […]
Read more

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ ഇം​ഗ്ലണ്ടിന്റെ എതിരാളികൾ ലങ്ക

ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് ഇംഗ്ലണ്ടിൽ ആവേശകരമായ തുടക്കം. ചരിത്രത്തിലാദ്യമായി 12 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റാണ് ഇം​ഗ്ലീഷ് മണ്ണിൽ അരങ്ങേറുക. ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ഏഷ്യൻ കരുത്തരായ ശ്രീലങ്കയെ നേരിടും. ജൂലൈ 5-ന് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ലോർഡ്സ് മൈതാനത്താണ് കലാശപ്പോരാട്ടം. 12 ടീമുകൾ, പുതിയ ഫോർമാറ്റ് വനിതാ ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് 12 ടീമുകൾ മാറ്റുരയ്ക്കുന്നത്. ടീമുകളെ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് […]
Read more

11 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈയിൽ പിടിയിൽ

മുംബൈ: ബാങ്കോക്കിൽ നിന്ന് കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. 2025-ലെ മിസ്സിസ് കേരള മത്സരത്തിലെ മത്സരാർഥിയായിരുന്ന ഹർഷ സണ്ണി (28)യിൽ നിന്നാണ് 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തത്. ജൂൺ 10-ന് രാത്രി ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹർഷയെ പതിവ് പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എയർ […]
Read more

ട്രെയിൻ ബുക്ക് ചെയ്യാൻ പുതിയ ഐആർസിടിസി വെബ്സൈറ്റ് ഉടൻ

ന്യൂഡൽഹി: പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15 നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇത് അറിയിച്ചത്. ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥി പരാതി ഉയർത്തിയതോടെയാണ് തീരുമാനം. “സർ, ഐആർസിടിസിയിലെ ക്യാപ്ച പ്രശ്നം പരിഹരിക്കണം” എന്ന് ആവശ്യപ്പെട്ട ഉടനെ തന്നെ മന്ത്രി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചു. മന്ത്രിയുടെ നിർദ്ദേശത്തോടെയാണ് പുതിയ വെബ്‌സൈറ്റ് […]
Read more

‘ഡിസൈൻ അത്ര പോരാ ഒന്ന് മാറ്റണം’; ചെറുപുഴയിൽ സ്റ്റിക്കർ കടയിൽ അണലി

കണ്ണൂർ: ചെറുപുഴ ടൗണിലെ മിന്ന സ്റ്റിക്കർ കട്ടിംഗ് കടയ്ക്കുള്ളിൽ ഉഗ്രവിഷമുള്ള അണലിയെ കണ്ടെത്തി. കടയ്ക്കുള്ളിൽ പാമ്പിനെ കണ്ടതോടെ ജീവനക്കാർ സ്നേക്ക് റെസ്ക്യൂവർ അനീഷ് ഏച്ചിരാൻപാറയെ വിവരം അറിയിച്ചു. പാമ്പ് കടയുടെ സീലിങ്ങിനിടയിലേക്ക് കയറിയതിനാൽ പിടികൂടൽ ദുഷ്കരമായി. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരും ചേർന്ന് അണലിപ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. ഉഗ്രവിഷമുള്ള പാമ്പായതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പിടികൂടിയ പാമ്പിനെ വനമേഖലയിൽ വിട്ടയച്ചു.
Read more

വിദ്യാർഥികൾക്ക് ആശ്വാസം; നീറ്റ് യുജി പരീക്ഷയ്ക്ക് 15 മിനിറ്റ് അധിക സമയം

ന്യൂഡൽഹി: ജൂൺ 21-ന് നടക്കുന്ന നീറ്റ് യുജി പരീക്ഷയിൽ വിദ്യാർഥികൾക്കായി പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷാ സമയം വർധിപ്പിച്ചതും ചോദ്യപേപ്പർ ബുക്ക്‌ലെറ്റിന്റെ ഘടനയിൽ മാറ്റം വരുത്തിയതുമാണ് പ്രധാന തീരുമാനങ്ങൾ. ജൂൺ 12-ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർഥികളുടെ മുൻവർഷങ്ങളിലെ നിർദേശങ്ങൾ പരിഗണിച്ച് പരീക്ഷാ സമയം 180 മിനിറ്റിൽ നിന്ന് 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) വർധിപ്പിച്ചു. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.15 വരെയായിരിക്കും പരീക്ഷ. […]
Read more

മഴക്കാലത്തെ ചെളിയിലൂടെയുള്ള നടത്തം; പാദങ്ങൾക്കും വേണം കരുതൽ

മഴക്കാലത്ത് നമ്മൾ അധികം ശ്രദ്ധിക്കാത്ത ഒരു പ്രശ്നമാണ് വെള്ളത്തിലൂടേയും ചെളിയിലൂടേയും കൂടുതൽ നടക്കേണ്ടി വരുമ്പോൾ കാലുകൾക്കുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ. എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം. ഫം​ഗൽ അണുബാധ വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തിൽ കാണുന്ന അസുഖമാണ് ഫംഗൽ അണുബാധ. നമ്മുടെ പാദങ്ങളിൽ ഈർപ്പം കെട്ടിനിൽക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണം. വിരലുകൾക്കിടയിൽ ചോറിച്ചിലും വേദനയും വീക്കവുമൊക്കെയാണ് ലക്ഷണങ്ങൾ. വായു സഞ്ചാരമില്ലാത്ത, മൂടി കിടക്കുന്ന തരത്തിലുള്ള ചെരിപ്പ് ഉപയോ​ഗിക്കുന്നവരിലാണ് കൂടുതലായി ഇത്തരം ഫം​ഗൽ അണുബാധ കണ്ടുവരുന്നത്. കാൽ വിരലുകളിൽ […]
Read more

ലോകകപ്പിന് ശേഷം വിരമിക്കല്‍ സൂചന നല്‍കി തിബൗട്ട് കോര്‍ട്ടോയിസ്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ സൂചന നൽകി ബെൽജിയം ദേശീയ ടീമിന്റെയും റയൽ മാഡ്രിഡിന്റെയും ഗോൾകീപ്പർ തിബൗട്ട് കോര്‍ട്ടോയിസ്. യുഎസിലെ സീറ്റിലിൽ ഈജിപ്തിനെതിരെ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായാണ് താരം തന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ചത്. “ഈ ടൂർണമെന്റിന് ശേഷം ദേശീയ ടീമിൽ തുടരാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. ക്ലബ് തലത്തിൽ കുറച്ച് വർഷങ്ങൾ കൂടി കളിക്കണമെന്നുണ്ട്. അതിനായി ശരീരത്തെ കൂടുതൽ സംരക്ഷിക്കേണ്ടതുണ്ട്,” കോര്‍ട്ടോയിസ് പറഞ്ഞു. ഇതെന്റെ അവസാനത്തെ ലോകകപ്പ് ആയേക്കാം എന്നതിനാലാണ് എന്റെ […]
Read more

അൻസിബ വേണ്ടാത്തത് പറഞ്ഞ് ഇല്ലാത്തത് കുത്തിത്തിരുകരുത്: മല്ലിക

തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളെ കുറിച്ച് നടി മല്ലിക സുകുമാരൻ. സംഘടനയ്ക്കുള്ളിലെ സംഭവങ്ങളുടെ യഥാർത്ഥ തുടക്കം എവിടെയുണ്ടായിരുന്നു എന്ന് അൻസിബ അന്വേഷിക്കണമെന്നും, സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് പുറത്തുവിടുന്നത് ശരിയല്ലെന്നും മല്ലിക പറഞ്ഞു. തന്നെ ലൂസ് ടോക്കർ എന്ന് വിളിച്ചുവെങ്കിലും, യഥാർത്ഥ ലൂസ് ടോക്കർമാർ ആരാണെന്ന് വ്യക്തമാക്കേണ്ടത് അംഗങ്ങൾക്ക് ആവശ്യമുണ്ടെന്ന് മല്ലിക വ്യക്തമാക്കി. തെറ്റു ചെയ്തവരെ പേരെടുത്തു പറയാൻ മുതിർന്ന താരങ്ങൾക്ക് ധൈര്യം കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഭാവിയിൽ ഒരേ പിഴവ് ആവർത്തിക്കപ്പെടും. നിശ്ചിത സമയത്തിനുശേഷവും ക്ലർക്കുമാരെയും […]
Read more
Advertisement
WhiteswanTV Footer