സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂരില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂരിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ മുതല്‍ മഴ കുറയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടുണ്ട്. നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കരമന നദി (വെള്ളൈകടവ് സ്റ്റേഷന്‍) മഞ്ഞ അലേർട്ടിന് ഉൾപ്പെടുത്തി. നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. […]
Read more






