Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

15 വർഷത്തിന് ശേഷം പൈലറ്റ് ലൈസൻസ് പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

മുംബൈ: കള്ളക്കേസിൽ കുടുങ്ങി പൈലറ്റ് ലൈസൻസ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് 15 വർഷത്തിലേറെയായി നീതിക്കായി പോരാടിയ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ കബീർ കപൂറിന് ഒടുവിൽ ആശ്വാസം. ബോംബെ ഹൈക്കോടതിയുടെ നിർണായക വിധിയിലൂടെ അദ്ദേഹത്തിന്റെ പൈലറ്റ് ലൈസൻസ് ഉടൻ പുനഃസ്ഥാപിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (DGCA) കോടതി നിർദേശിച്ചു. “എന്റെ കരിയറും ദാമ്പത്യ ജീവിതവും സാമൂഹിക അന്തസ്സും ഈ 15 വർഷത്തിനിടെ നഷ്ടമായി. എന്നാൽ ഇന്ന് എനിക്ക് നഷ്ടപ്പെട്ട അഭിമാനം തിരിച്ചുകിട്ടിയിരിക്കുന്നു,” വിധിക്ക് പിന്നാലെ വികാരാധീനനായി […]
Read more

സംസ്ഥാനത്ത് കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഇടത്തരം മഴയും […]
Read more

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; യാത്രക്കാര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സീലിംഗ് അടർന്ന് വീണ് രണ്ട് യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിന് മുകളിലെ സീലിംഗാണ് പെട്ടെന്ന് അടർന്ന് വീണത്. യാത്രക്കാർ കസേരയിൽ ഇരിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ കായംകുളം സ്വദേശിയായ മധുവിനും മാനന്തവാടി സ്വദേശിയായ അജിത്തിനും പരിക്കേറ്റു. ഇരുവരെയും ഉടൻ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.
Read more

ഇനിയും പറയുമോ ‘എരണം കെട്ടവരെന്ന്’? പറഞ്ഞുകൂട്ടിയത് തിരിഞ്ഞുകൊത്തുമ്പോൾ തിരിച്ചറിയേണ്ട യാഥാർത്ഥ്യം

വീണ്ടും കേരളം ഭയന്നത് സംഭവിക്കുന്നു. കാലവർഷം കനക്കുന്നതിനൊപ്പം ഉയരുന്ന പകർച്ചാവ്യാധികൾക്ക് പുറമെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് കേരളത്തിന് മുന്നിൽ തോറ്റ് പിൻവാങ്ങിയതാണ് ഈ മഹാമാരി. അന്ന് ഇടതുപക്ഷമായിരുന്നു അധികാരത്തിൽ. ആരോ​ഗ്യമേഖലയുടെ അമരത്ത് കെ കെ ശൈലജ ടീച്ചർ. വിപുലമായ പ്രതിരോധ സംവിധാനമൊരുക്കി നിപയെ കെട്ടുകെട്ടിച്ച നമ്മുടെ യജ്ഞത്തെ രാജ്യം വാഴത്തി. പിന്നീടും ചെറിയ രീതിയിൽ വന്നും പോയുമിരുന്നു. രാഷ്ട്രീയത്തിനപ്പുറം സമൂഹം ഒന്നടങ്കം പ്രയത്നിക്കേണ്ട സമയത്ത് ശൈലജ ടീച്ചറുടെ കീഴിൽ […]
Read more

മുൻവൈരാഗ്യം; വയോധികനെ വടിവാൾകൊണ്ട് വെട്ടിയ കേസിൽ ശിക്ഷ വിധിച്ചു

ആലപ്പുഴ: വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി വടിവാൾകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ മുൻസിപ്പൽ കാഞ്ഞിരംചിറ വാർഡിൽ തൈപ്പറമ്പ് വീട്ടിൽ രഞ്ജിഷിനെയാണ് (31) കോടതി ശിക്ഷിച്ചത്. പ്രതിയോടൊപ്പം ബോട്ടിൽ മത്സ്യബന്ധനത്തിന് പോകാൻ തയ്യാറാകാത്തതിലുള്ള മുൻവിരോധമാണ് ആക്രമണത്തിന് കാരണമായത്. 2018 ലാണ് കേസിനാസ്പദമായ സംഭവം. മാളികമുക്കിന് പടിഞ്ഞാറ് കുരിശടിക്ക് സമീപമുള്ള തെക്കേ തൈയിൽ വീട്ടിൽ ബെന്നിയെ (50)യാണ് രഞ്ജിഷ് ആക്രമിച്ചത്. ആലപ്പുഴ നോർത്ത് പൊലീസ് സബ് ഇൻസ്പെക്ടർ എസ് ബൈജുവാണ് കേസെടുത്ത് അന്വേഷണം […]
Read more

‘ഇപ്പോൾ ആരോഗ്യമന്ത്രിയാണ്, പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഇപ്പോൾ ബാധകമല്ല’: കെ മുരളീധരന്‍

കോഴിക്കോട്: നിപയെക്കുറിച്ചുള്ള മുന്‍ പരാമര്‍ശം വീണ്ടും ചര്‍ച്ചയായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യമന്ത്രിയാണെന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ലെന്നുമാണ് കെ മുരളീധരന്റെ വിശദീകരണം. എൽഡിഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചപ്പോൾ എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. വവ്വാല്‍ ആണത്രെ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നാട് ഭരിച്ചകാലത്ത് വവ്വാല്‍ ഉണ്ടായിരുന്നില്ലേ […]
Read more

തിരുവനന്തപുരത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കരമന തളിയിൽ മൂന്ന് വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. അഖിൽ, വസന്തം, രതി എന്നിവരുടെ വീടുകളുടെ മേൽക്കൂരയാണ് കാറ്റിൽ തകർന്നത്. വീടുകളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മഴയിലും കാറ്റിലും കരമനയിൽ മൂന്ന് വൻമരങ്ങൾ കടപുഴകി വീണു. പ്രദേശത്തെ പല വീടുകൾക്കും കേടുപാട് സംഭവിച്ചു. ചില ഭാഗങ്ങളിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ സുരക്ഷാ ആവശ്യത്തിനായി വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂർ […]
Read more

പാലായിൽ യുഡിഎഫ് കുരുക്കിൽ; ദിയ ബിനുവിൽ വിശ്വാസം ഇല്ലെന്ന് കോൺ​ഗ്രസ് കൗൺസിലർമാർ

കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിലെ പോര് മുറുകുന്നു. ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടത്തിലിനോടുള്ള വിശ്വാസം നഷ്ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. കൗൺസിലർമാർ നേതൃത്വത്തിന് അയച്ച കത്ത് പുറത്തായി. അതേസമയം, പ്രശ്നത്തിൽ മാണി സി.കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ സമവായ ചർച്ച തുടങ്ങി. കഴിഞ്ഞ ആറ് മാസക്കാലമായി സ്വതന്ത്രമുന്നണി കൂട്ടായ്മയിൽ നിന്നുണ്ടായ സംഭവങ്ങൾ കോൺഗ്രസ് പാർട്ടിക്കും കൗൺസിലർമാർക്കും വളരെ അപമാനമുണ്ടാക്കിയിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിലർമാരുടെ കത്ത്. യുഡിഎഫ് ഭരണമെന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുകൾക്കോ യാതൊരു വിധ റോളുകളും […]
Read more

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രോഗിയുടെ നില ഗുരുതരമാണെന്നും അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗിയുമായി സമ്പർക്കപ്പട്ടികയിൽ 77 പേരെയാണ് ഇതുവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 14 കുടുംബാംഗങ്ങളും 58 ആരോഗ്യപ്രവർത്തകരുമുണ്ട്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ 13 പേരെ വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. രോഗവ്യാപനം തടയുന്നതിനായി […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; നാല് ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുമ്പ് എറണാകുളം, തൃശൂർ ജില്ലകൾക്ക് മാത്രമായിരുന്നു ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്, ഇപ്പോൾ എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട് നിലനിൽക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ […]
Read more
Advertisement
WhiteswanTV Footer