Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

സമവായ ചർച്ചകൾക്ക് വഴങ്ങാതെ പാലാ നഗരസഭയിലെ കോൺഗ്രസ്‌ കൗൺസിലർമാർ

കോട്ടയം: പാലാ നഗരസഭയിൽ ചർച്ചകൾക്ക് വഴങ്ങാതെ കൗൺസിലോർമാർ. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി. സ്വതന്ത്ര കൂട്ടായ്മയിലെ ചെയർപേഴ്സണിലും സംവിധാനത്തിലും വിശ്വാസമില്ലെന്നും, ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സഹകരണം തുടരുമെന്നും കോൺഗ്രസ് കൗൺസിലർമാർ അറിയിച്ചു. നേതൃ ചർച്ചകളിൽ എല്ലാ കാര്യങ്ങളും അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ പറഞ്ഞു. കോൺഗ്രസ് കൗൺസിലർമാർ ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. മാണി സി കാപ്പന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും തീരുമാനമാകാത്തതിനെ തുടർന്ന് പ്രശ്നം തുടരുകയാണ്. […]
Read more

ആറുവയസ്സുകാരിയുടെ കൊലപാതകം; ഒളിവിലായിരുന്ന അമ്മയും പിടിയിൽ

ബെംഗളൂരു: ആറുവയസ്സുകാരിയായ വെണ്ണിലയുടെ മരണവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിൽ ഒളിവിലായിരുന്ന അമ്മയും അഭിഭാഷകയുമായ പ്രിയങ്ക (44) അറസ്റ്റിലായി. ഹാസൻ ജില്ലയിലെ സക്ലേശ്പുരിലെ ഒരു ഫാംഹൗസിൽ നിന്നാണ് ബെംഗളൂരു പോലീസ് പ്രിയങ്കയെ പിടികൂടിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രിയങ്ക വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രിയങ്കയുടെ സുഹൃത്തും സഹവാസിയുമായ ജി.എൻ. മോഹനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ കുട്ടിയെ മർദിക്കുകയും കരച്ചിൽ നിർത്താൻ വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്തതായി […]
Read more

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രോഗിയെ കാണാതായതായി റിപ്പോര്‍ട്ട്. ആശുപത്രിയിലെ ഫോറൻസിക് വാർഡിൽ അല്ലെങ്കിൽ പ്രത്യേക നിരീക്ഷണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. മലപ്പുറം കുറ്റിപ്പുറം പോലീസിന്റെ അപേക്ഷ പ്രകാരം തിരൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവിലൂടെ കഴിഞ്ഞ മാസം 19 മുതലാണ് ഇവരെ കേന്ദ്രത്തിൽ നിരീക്ഷണത്തിനും ചികിത്സയ്ക്കുമായി എത്തിച്ചത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗികൾ ചാടിപ്പോകുന്നത് ഇതാദ്യമായല്ല. മുമ്പും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്; അന്തേവാസികൾ മതിൽ ചാടിയും, സുരക്ഷാ […]
Read more

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവുമെല്ലാം കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒരു മാസത്തിനകം മുദ്രവച്ച കവറിൽ ഈ തെളിവുകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലൂടെ ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നാണ് നിർദേശം. തെളിവുകൾ നേരിട്ട് ഹൈക്കോടതി രജിസ്ട്രിയിലും ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ എസ്‌ഐടി അന്വേഷണം ആവശ്യപ്പെടുന്നത് പ്രാഥമികമായി നിലനിൽക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ വിഷയത്തിൽ പ്രോസിക്യൂഷൻ നിലപാട് […]
Read more

ഒരേ മോഡൽ ബസുകൾക്ക് പല വില; KSRTC പർച്ചേസിൽ ദുരൂഹത

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ കോടികളുടെ വമ്പൻ തട്ടിപ്പ് നടന്നെന്ന ആരോപണം ഉയരുന്നു. ഒരേ ദിവസം, ഒരേ മോഡൽ ബസുകൾ ഒരേ ഡീലറിൽ നിന്ന് വ്യത്യസ്ത വിലകളിൽ വാങ്ങിയതിന്റെ രേഖകൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. പർച്ചേസ് വിവരങ്ങൾ പരിശോധിക്കുമ്പോൾ കോടികളുടെ ക്രമക്കേടാണ് നടന്നതെന്നാണ് ആരോപണം. ടാറ്റയുടെ 181 ബസുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട കണക്കുകളിലാണ് പ്രധാന പൊരുത്തക്കേടുകൾ കണ്ടെത്തിയത്. 2025 നവംബർ 21-ന് എട്ട് ബസുകൾ വീതം 29,82,015 രൂപ നിരക്കിൽ വാങ്ങിയപ്പോൾ, അതേ ദിവസം തന്നെയാണ് ഇതേ […]
Read more

കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ വര്‍ധിക്കുന്നു. വയനാട് കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16ആയി. ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 114 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ, ഈ വർഷത്തേത് അസാധാരണ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. കോളയാടി മേഖലയിൽ നിലവിൽ 502 കുട്ടികൾ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. […]
Read more

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; ഷൗക്കത്തലി കോഴിക്കോട് കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലത്തിൽ വൻ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയനെ നിയമിച്ചു. എസ്. ശ്രീജിത്തിനെ ജയിൽ മേധാവിയായി നിയോഗിച്ചു. എച്ച്. വെങ്കടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായി മാത്രം നിലനിർത്തിയിരിക്കുകയാണ്. അദ്ദേഹം ഇനി ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുണ്ടാകില്ല. ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപിനെയും സായുധ പൊലീസ് ബറ്റാലിയൻ എഡിജിപിയായി ബൽറാം കുമാർ ഉപാധ്യായയെയും നിയമിച്ചു. തിരുവനന്തപുരം പൊലീസ് കമ്മീഷണറായി അരുണ്‍ ബി. കൃഷ്ണയെ നിയമിച്ചിട്ടുണ്ട്. ഇന്റലിജൻസ് ഐജിയായി ആർ. നിശാന്തിനിയെ നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ […]
Read more

കൊറിയയുടെ കിടിലൻ കംബാക്ക്; ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചത് 2-1ന്

ഗ്വാഡലഹാറ: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയക്ക് വിജയത്തുടക്കം. എസ്റ്റാഡിയോ അക്രോണിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കൊറിയയുടെ ജയം. ഹ്വാങ് ഇംബിയോം, ഹ്യോങ് ഗ്യു ഓഹ് എന്നിവർ കൊറിയക്കായും ലാഡിസ്ലാവ് ക്രെയ്ച്ചി ചെക്കിയക്കായും ഗോൾ നേടി. തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയത് ദക്ഷിണ കൊറിയയാണ്. എന്നാൽ ആദ്യ പകുതി ഗോൾരഹിതമായി തന്നെ നിന്നു. ഹ്വങ് മിൻ സണിന് ആദ്യ പകുതിയിൽ അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ചെക്ക് […]
Read more

പൊലീസ് ഹെലികോപ്റ്ററിന്റെ വാടകകരാർ പുതുക്കില്ല

തിരുവനന്തപുരം: പൊലീസിന്റെ വാടക ഹെലികോപ്റ്റര്‍ കരാർ പുതുക്കിയേക്കില്ല. വാടക ഹെലികോപ്റ്ററിന്റെ കരാറില്‍ മറ്റ് സാധ്യതകള്‍ തേടുകയാണ് സര്‍ക്കാര്‍. നിലവിലെ സംവിധാനത്തിന് പകരമായി വ്യോമസേനയുടെയും നാവികസേനയുടെയും ഹെലികോപ്റ്ററുകൾ ആവശ്യാനുസരണം വാടകയ്‌ക്കെടുക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിലും അവയവദാനവുമായി ബന്ധപ്പെട്ട ദൗത്യങ്ങൾക്കുമായി ഹെലികോപ്റ്റർ ലഭ്യമാക്കുന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് സർക്കാർ നീക്കം. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടാൽ സൈനിക ഹെലികോപ്റ്ററുകൾ വാടകയ്ക്ക് ലഭ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള ഹെലികോപ്റ്ററിന് പ്രതിമാസം 80 ലക്ഷം രൂപയാണ് വാടക. മാസം 25 മണിക്കൂർ വരെ […]
Read more

സിഎംആർഎൽ- എക്‌സാലോജിക് കേസ്: വീണയെ അടുത്തയാഴ്ച ചോദ്യം ചെയ്യും

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വീണ ടിയെ അടുത്ത ആഴ്ച ഇ ഡി ചോദ്യം ചെയ്യും. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് വീണ പറഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സമൻസ് അയക്കാൻ തീരുമാനം ചോദ്യം ചെയ്യലിന് തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ വീണയ്ക്ക് നിർദ്ദേശം നൽകി. നേരത്തേ വെള്ളിയാഴ്ച ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും, ബുധനാഴ്ച വീണയുടെ അഭിഭാഷകന്റെ മുഖേന രേഖകളും മറുപടികളും സമര്‍പ്പിക്കാമെന്ന് ഇമെയിലിലൂടെ അറിയിച്ചു. ഇതാദ്യമായാണ് വീണയെ സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ ഇഡി നേരിട്ട് […]
Read more
Advertisement
WhiteswanTV Footer