Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

പാക് അധീന കാശ്മീരിൽ കലാപം; പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്, 19 മരണം

ന്യൂഡൽഹി: പാകിസ്ഥാൻ അധീന കാശ്മീരിലെ റാവൽകോട്ട് നഗരത്തിൽ ജനകീയ പ്രക്ഷോഭത്തിനിടെ വൻ സംഘർഷം. ഭക്ഷ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വില, അമിത വൈദ്യുതി ബിൽ, ഉയർന്ന നികുതി ഭാരം എന്നിവയ്‌ക്കെതിരെ മാസങ്ങളായി തുടരുന്ന പ്രതിഷേധം പാക് സുരക്ഷാസേനയുടെ വെടിവെപ്പിൽ കലാശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’യുടെ നേതൃത്വത്തിൽ നടന്ന സമരത്തിനുനേരെ പാക് റേഞ്ചേഴ്സും പൊലീസും നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഉണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും എഴുപതിലധികം […]
Read more

ലോകകപ്പ് കാണാം ഈ ചാനലിലും ഒടിടിയിലും; ചില മത്സരങ്ങൾ ഡിഡി സ്‌പോർട്‌സിലും

2026 ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും ഉയരുമ്പോൾ, ഇന്ത്യയിലെ ഫുട്‌ബോൾ ആരാധകരും കിക്കോഫിനായി കാത്തിരിപ്പിലാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ പിന്തുണയ്ക്കാനുള്ള ആവേശത്തിലാണ് ആരാധകർ. ഈ പശ്ചാത്തലത്തിൽ സീ എന്റർടെയിൻമെന്റ് ഇന്ത്യയിൽ ടൂർണമെന്റ് തത്സമയം സംപ്രേഷണം ചെയ്യും. സീ കമ്പനിക്ക് 2034 വരെയുള്ള 38 അധിക ഫിഫ മത്സരങ്ങളുടെ അവകാശവും ലഭിച്ചിട്ടുണ്ട്. ഇതോടെ സീ ഗ്രൂപ്പ് അന്താരാഷ്ട്ര ഫുട്‌ബോൾ സംപ്രേഷണ രംഗത്ത് ശക്തമായി നിലനിൽക്കും. കായികരംഗത്തെ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ സീ നാലു പുതിയ സ്‌പോർട്‌സ് ചാനലുകൾ ആരംഭിച്ചിട്ടുണ്ട്: […]
Read more

ആറുവയസ്സുകാരിയെ കൊന്നത് അമ്മയുടെ ആൺസുഹൃത്ത്; അമ്മ ഒളിവിൽ

ബെംഗളൂരു: ആറുവയസ്സുകാരിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് കണ്ടെത്തിയതായി പോലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ആൺസുഹൃത്തായ ബെംഗളൂരു സ്വദേശിയും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ ജി.എൻ. മോഹനെ അറസ്റ്റ് ചെയ്തു. ഐസ്‌ക്രീം കാറിനുള്ളിൽ വീണതിനെ തുടർന്ന് കുട്ടിയെ മർദിക്കുകയും വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്തതാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ദാവണഗെരെ സ്വദേശികളായ പ്രവീണിന്റെയും അഭിഭാഷകയായ പ്രിയങ്കയുടെയും മകൾ വെണ്ണില (6) മാർച്ച് 24-നാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഈ വർഷം ആദ്യം […]
Read more

രാജാവായി മാറിയ പെലെ, ദൈവവും ചെകുത്താനുമായ മറഡോണ… ചരിത്രമുറങ്ങുകയാണ് ആസ്ടെക്കയിൽ

മെക്സിക്കോ സിറ്റി: മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടനമത്സരത്തിന് പന്തുരുണ്ടു തുടങ്ങുമ്പോൾ മൂന്ന് ലോകകപ്പുകൾക്ക് വേദിയാകുന്ന ലോകത്തിലെ ആദ്യ സ്‌റ്റേഡിയമെന്ന ചരിത്രനേട്ടമാണ് മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ ആസ്ടെക്ക സ്വന്തമാക്കുക. അതിനും 90 മിനിറ്റുമുൻപ്‌ ഉദ്ഘാടനച്ചടങ്ങിൽ കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണാ ബോയും ചേർന്ന് ഈ ലോകകപ്പിന്റെ ഗാനമായ ‘ഡായ്, ഡായ്’ പെർഫോം ചെയ്യും. ഫുട്ബോൾ ലോകകപ്പ് വേദിയിൽ ആസ്ടെക്ക സ്റ്റേഡിയത്തിന് മറ്റാർക്കുമില്ലാത്ത സ്ഥാനമാണുള്ളത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സ്‌റ്റേഡിയങ്ങളിലൊന്നായ ആസ്‌ടെക്കയുടെ പുൽനാമ്പുകളിൽ ലോകഫുട്‌ബോളിന്റെ ചരിത്രം […]
Read more

ഹരിപ്പാട് ഭിക്ഷാടനം; കർശന നടപടി എടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

ഹരിപ്പാട്: ഹരിപ്പാട് നടന്ന ബാല ഭി​ക്ഷാടനത്തിനെതിരെ പ്രതികരണവുമായി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കേരളം പോലൊരു സംസ്ഥാനത്ത് കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നത് അങ്ങേയറ്റം അപാകതയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേസിൽ കുട്ടികളെ തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിൽ നിന്ന് കൊണ്ടുവരുകയും, ഹോസ്റ്റൽ സൗകര്യവും വിദ്യാഭ്യാസവുമായ കാഴ്ചപ്പാടിൽ റാക്കറ്റുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തതായി മൊഴികളിൽ വെളിപ്പെട്ടിട്ടുണ്ട്. ഹരിപ്പാടിൽ മാത്രം 20-ലധികം കുട്ടികൾ ഈ ഘടകത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തൽ. ഹരിപ്പാട് ഭിക്ഷാടന മാഫിയയെ പിടിക്കൂടിയ സംഭവത്തിൽ ആലപ്പുഴ […]
Read more

കപ്പൽ ജീവനക്കാർ മരിച്ച സംഭവം: യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: ഗൾഫ് മേഖലയിലെ ഇന്ത്യൻ കപ്പൽ ജീവനക്കാർക്കെതിരെ നടന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ സംഭവങ്ങൾ അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഒമാൻ തീരത്ത് യുഎസ് സേന നടത്തിയ ആക്രമണത്തിനിടെ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മേഖലയിൽ ഇന്ത്യയുടെ ആശങ്ക കൂടുതൽ വർധിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പശ്ചിമേഷ്യയിൽ ഇന്ത്യൻ നാവികർ ഉൾപ്പെട്ട […]
Read more

ടോണി തൈപ്പറമ്പിൽ പാലാ ന​ഗരസഭ കോൺ​ഗ്രസ് പാർണമെന്ററി പാർട്ടി ലീഡർ

പാലാ: കോൺഗ്രസ്‌ പാർലമെന്റ് പാർട്ടി ലീഡർ ആയി ടോണി തൈപ്പറമ്പിലിനെ പാലാ നഗര സഭ കോൺഗ്രസ്‌ കൗൺസിലേർസ് പാർലമെന്റ് പാർട്ടി ചേർന്ന് തെരഞ്ഞെടുത്തു. യുഡിഫ് ജില്ല കോൺവീനർ ഫിൽസൺ മാത്യൂസ്, യുഡിഫ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ സതീഷ് ചോളനി, ഡി സി സി വൈസ് പ്രസിഡന്റ്‌ ബിജു പുന്നത്തനം, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സുരേഷ്, കോൺഗ്രസ്‌ പാലാ മണ്ഡലം പ്രസിഡന്റ്‌ തോമസ്കുട്ടി നെച്ചികാടൻ, പാലാ നഗര സഭ കൌൺസിലേർസ് എന്നിവർ പങ്കെടുത്തു.
Read more

“പ്ലൂട്ടോ” വിതരണാവകാശം സെഞ്ച്വറി ഫിലിംസിന്

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത്, റെജു കുമാർ,രഷ്മി റെജു എന്നിവർ ചേർന്ന് ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ”പ്ലൂട്ടോ “. പ്രഖ്യാപനം മുതൽക്കേ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായ ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ സിനിമാ വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസ് സ്വന്തമാക്കി.​മലയാള സിനിമയിൽ ഒട്ടനവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സെഞ്ച്വറി ഫിലിംസ് ‘പ്ലൂട്ടോ’ തിയേറ്ററുകളിൽ എത്തിക്കാൻ വലിയൊരു റിലീസിനാണ് അണിയറ പ്രവർത്തകർ തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും മറ്റു വിവരങ്ങളും ഉടൻ തന്നെ ഔദ്യോഗികമായി […]
Read more

സ്‌കൂള്‍ ഗ്രൗണ്ടുകള്‍ കൂടുതല്‍ സമയം തുറന്നിടുന്നത് പരിഗണനയിൽ: ഒ ജെ ജനീഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ ഗ്രൗണ്ടുകൾ കൂടുതൽ സമയം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത് പരിഗണനയിലാണെന്ന് കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ്. പൊതുസമൂഹത്തിനും സ്കൂൾ ഗ്രൗണ്ടുകൾ ഉപയോഗിക്കാൻ അവസരം ഒരുക്കുമെന്നും, കളിക്കളങ്ങൾ അടച്ചിട്ട ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞകൾ എടുക്കുന്നതിൽ മാത്രം കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കളിക്കളങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എംഎൽഎ, എംപി ഫണ്ടുകൾ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ ധനസമാഹരണം നടത്തി കൂടുതൽ കളിയിടങ്ങൾ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളം […]
Read more

ലോകകപ്പിൽ മെസിയും റൊണാൾഡോയും നേർക്കുനേർ വരുമോ? സാധ്യതകൾ ഇങ്ങനെ

മെക്സിക്കോ സിറ്റി: കാൽപന്തിന്റെ കാർണിവലിന് ഇന്ന് തുടക്കമാവുകയാണ്. ഫുട്‌ബോൾ ലോകം ഏറെക്കാലമായി കാത്തിരിക്കുന്ന പോരാട്ടമാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസിയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ഏറ്റുമുട്ടൽ. ലോക ഫുട്‌ബോളിൽ രണ്ട് പതിറ്റാണ്ടായി ആധിപത്യം പുലർത്തുന്ന മെസി-റൊണാൾഡോ യുഗത്തിന്റെ അവസാന ലോകകപ്പ് കൂടിയാണ് ഇത്. ഇത്തവണത്തെ ഫിഫ ലോകകപ്പിൽ ഇരുവരും അവസാനമായി ഒരേ വേദിയിൽ ഏറ്റുമുട്ടാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ജെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് അർജന്റീനയും കെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് പോർച്ചുഗലും […]
Read more
Advertisement
WhiteswanTV Footer