Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ; പങ്കെടുത്ത് പ്രതിഷേധം അറിയിക്കാൻ സിപിഎമ്മും ജെഎംഎമ്മും

ന്യൂഡൽഹി: കോൺഗ്രസ് വിളിച്ച നാളത്തെ ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എ ഐ സി സി വക്താവ് ജയറാം രമേശ്. ചില പാർട്ടികൾ അസൗകര്യങ്ങൾ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. യോഗം പന്ത്രണ്ട് മണിക്ക് ദില്ലി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേരും. പശ്ചിമബംഗാളിലെ തൃണമൂൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം, കോൺഗ്രസ് നയങ്ങളെ വിമർശിച്ച് ചില ഘടകകക്ഷികൾ രൂക്ഷമായ അഭിപ്രായം പ്രകടിപ്പിക്കാൻ സജ്ജമാണ്. യോഗത്തിൽ പങ്കെടുക്കാൻ മമത ബാനർജി ദില്ലിയിലെത്തിയിട്ടുണ്ട്. സി.പി.എം. മുൻകൂട്ടി പ്രഖ്യാപിച്ച പ്രകാരം […]
Read more

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ കേസിലെ മുഖ്യകണ്ണിയെ ദില്ലിയിലെത്തി പൊക്കി കേരള പൊലീസ്

പത്തനംതിട്ട: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ലഹരി കടത്തിലെ മുഖ്യകണ്ണിയായ നൈജീരിയൻ പൗരനെ പൊലീസ് പിടികൂടി. സാമുവേൽ ക്ലിഫ്സൺ എന്നയാളാണ് പിടിയിലായത്. പന്തളത്ത് ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിലായ എംഡിഎംഎ കേസിലെ മുഖ്യകണ്ണിയാണ്. ദില്ലിയിൽ എത്തി സാഹസികമായി കേരള പൊലീസ് ഇയാളെ പിടികൂടിയത്. പത്തനംതിട്ട എസ്.പി. രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഡൽഹിയിൽ എത്തി പ്രതിയെ സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ആഴ്ച പന്തളത്ത് 300 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് പ്രധാന ശൃംഖലയെ കുറിച്ചുള്ള നിർണായക […]
Read more

കാര്യവട്ടത്ത് കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കാര്യവട്ടത്ത് കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവ് (50) ആണ് മരിച്ചത്. കാറിനുള്ളിൽ എസിയിട്ട് ഉറങ്ങിയിരിക്കാമെന്നതാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Read more

കളി കഴിഞ്ഞാൽ ഉടൻ മടങ്ങണം; ഇറാൻ ടീമിന് അസാധാരണ നിയന്ത്രണങ്ങളുമായി അമേരിക്ക

കാലിഫോർണിയ: അമേരിക്കയിൽ നടക്കുന്ന 2026-ലെ ഫിഫ ലോകകപ്പിനിടെ ഇറാൻ ദേശീയ ഫുട്ബോൾ ടീം നേരിടാനിരിക്കുന്നത് കടുത്ത യാത്ര നിയന്ത്രണങ്ങൾ. മത്സര ദിവസം മാത്രമേ കളിക്കാർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുണ്ടാകൂ എന്നും, കളി കഴിഞ്ഞയുടൻ അവർ മടങ്ങേണ്ടിവരുമെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. മെക്സിക്കോയിലെ ഇറാന്റെ അംബാസഡറായ അബുൽഫസൽ പസന്ദീദെയാണ് ഇക്കാര്യം പറഞ്ഞത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ഇറാൻ ടീമിന് പ്രത്യേക പ്രവേശന നിബന്ധനകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. […]
Read more

പ്രണയത്തിൽ നിന്നും പിന്മാറിയ ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്നും പിൻവാങ്ങിയതിലുള്ള വിരോധം കാരണം യുവതിയെ ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ നെല്ലിവിള സുബിൻ ഭവനിൽ സുബിൻ (39) ആണ് പിടിയിലായത്. വെങ്ങാനൂർ സ്വദേശിനിയായ യുവതിയുമായി പ്രതി മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ യുവതി ഈ ബന്ധത്തിൽ നിന്നും പിൻവാങ്ങിയതോടെ പ്രതി വൈരാഗ്യ ബുദ്ധിയോടെ പെരുമാറിയിരുന്നു. തുടർന്ന് യുവതിയുടെ ഭർത്താവിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് അപകീർത്തികരമായ സന്ദേശങ്ങളും ചിത്രങ്ങളും മൊബൈൽ ഫോണിലൂടെ […]
Read more

ദേശീയ ഗ്രാപ്പ്‌ലിങ് ചാമ്പ്യൻഷിപ്പ്; കേരളത്തിന് 20 സ്വർണം ഉൾപ്പെടെ 35 മെഡലുകൾ

ഗുവാഹത്തി: അസമിലെ ഗുവാഹട്ടിയിൽ നടന്ന 19-ാമത് ജി.എഫ്.ഐ ദേശീയ ഗ്രാപ്പ്‌ലിങ് ചാമ്പ്യൻഷിപ്പിൽ കേരള ടീം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് വൻ നേട്ടം സ്വന്തമാക്കി. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 400 താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ കേരളം 20 സ്വർണം, 10 വെള്ളി, അഞ്ച് വെങ്കലം ഉൾപ്പെടെ ആകെ 35 മെഡലുകൾ കരസ്ഥമാക്കി. 17 അംഗ സംഘവുമായി മത്സരത്തിനെത്തിയ കേരളം മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഓവറോൾ ഫസ്റ്റ് റണ്ണർ-അപ്പ് ട്രോഫിയും സ്വന്തമാക്കി. ഗ്രാപ്പ്‌ലിങ് രംഗത്ത് സംസ്ഥാനത്തിന്റെ വളർച്ചയെ […]
Read more

കറൻസി എക്സ്ചേഞ്ച് കമ്പനിയിൽ നിന്ന് 64 ലക്ഷം രൂപ മോഷ്ടിച്ച പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: കറൻസി എക്സ്ചേഞ്ച് കമ്പനിയിൽ നിന്ന് 21,000 കുവൈത്തി ദിനാർ (ഏകദേശം 64 ലക്ഷം ഇന്ത്യൻ രൂപ) മോഷ്ടിച്ച കേസിൽ ഫിലിപ്പീൻസ് സ്വദേശിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പരാതി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. മോഷ്ടിക്കപ്പെട്ട തുകയുടെ ഒരു ഭാഗം പ്രതിയുടെ കൈവശത്തിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. […]
Read more

ഒരു വീട് വേണം, വലുതാകുമ്പോൾ പൈസ തരാം; മുഖ്യമന്ത്രിയോട് അപേക്ഷയുമായി ആറുവയസുകാരി

തിരുവനന്തപുരം: അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു വീടിനായി മുഖ്യമന്ത്രിയോട് സഹായം അഭ്യർഥിച്ച് ആറുവയസ്സുകാരിയുടെ ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വിഴിഞ്ഞം എൽ.പി. സ്കൂളിലെ വിദ്യാർത്ഥിനിയായ റുവാനിയയാണ് കുടുംബത്തിന് ഒരു പുതിയ വീട് നിർമ്മിച്ചു നൽകണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയത്. തങ്ങൾ ഇപ്പോൾ താമസിക്കുന്നത് പഴക്കമേറിയതും സുരക്ഷിതമല്ലാത്തതുമായ വീടിലാണെന്നും മഴ പെയ്യുന്ന രാത്രികളിൽ പേടി കാരണം ഉറങ്ങാൻ കഴിയാറില്ലെന്നും റുവാനിയ വീഡിയോയിൽ പറയുന്നു. “മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചു തരണം. ഞാൻ പഠിച്ച് വലുതാകുമ്പോൾ അതിന്റെ പണം […]
Read more

ഗോഡ്സില്ല എൽ നിനോ’ ആഞ്ഞടിച്ചേക്കാം; രാജ്യത്ത് കനത്ത വരൾച്ചയ്ക്കും സാധ്യത

കേരള തീരത്ത് ജൂൺ നാലിന് തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയെക്കാൾ മൂന്ന് ദിവസം വൈകിയാണ് എത്തിയത്. ഇപ്പോൾ മഴ വടക്കോട്ട് നീങ്ങുകയാണ്. എന്നാൽ മൺസൂണിനൊപ്പം ആശങ്കയുണ്ടാക്കുന്ന പുതിയ കാലാവസ്ഥാ പ്രവചനം പുറത്തുവന്നു. പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ‘എൽ നിനോ’ ഇതു വരെയുളള ഏറ്റവും ശക്തമായതാകാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശാസ്ത്രലോകത്തിൽ ഇതിനെ ഗോഡ്സില്ല എൽ നിനോ എന്നും വിളിക്കുന്നു. നിലവിൽ സമുദ്രത്തിലെ ജല താപനില സാധാരണയെക്കാൾ 0.9 ഡിഗ്രി സെൽഷ്യസ് ഉയർന്നിരിക്കുകയാണ്. വരാനിരിക്കുന്ന സെപ്റ്റംബറോടെ ഇത് മുഴുവൻ ശക്തിയിൽ […]
Read more

പരീക്ഷകളുടെ ചോദ്യപേപ്പറുകൾ തയാറാക്കുന്ന രീതി പരിഷ്കരിക്കാൻ എൻടിഎ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ പരീക്ഷാ രീതികളിൽ അടിമുടി മാറ്റത്തിനൊരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയിൽ വലിയ മാറ്റമാണ് നിർദേശിക്കുന്നത്. പരീക്ഷാ പ്രക്രിയയുടെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഘട്ടത്തിലെ സുരക്ഷാ വീഴ്ചകൾ തിരിച്ചറിഞ്ഞതോടെയാണ് ഈ നീക്കം. ഇതോടെ കാലഹരണപ്പെട്ട രീതികൾ മാറും. 2024 ൽ ചോദ്യ പേപ്പർ ചോർച്ച സംഭവിച്ചപ്പോൾ തന്നെ ഇത് ചൂണ്ടി കാണിക്കപ്പെട്ടിരുന്നതാണ്. അന്ന് അന്വേഷണത്തിനായി രാധാകൃഷ്ണൻ കമ്മീഷനെ നിയമിക്കയും അവർ പഠന റിപ്പോർട് സമർപ്പിക്കയും ചെയ്തിരുന്നു. പക്ഷേ കേന്ദ്ര […]
Read more
Advertisement
WhiteswanTV Footer