ആംബുലൻസ് ഇല്ല; നട്ടെല്ലിന് പരിക്കേറ്റ 12-കാരനെ സ്ട്രെച്ചറിൽ തള്ളി ഒരു കിലോമീറ്റർ നടന്ന് മാതാപിതാക്കൾ
ഇൻഡോർ: ആംബുലൻസ് സൗകര്യം ലഭിക്കാതിരുന്നതിനെ തുടർന്ന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ 12-കാരനെ സ്ട്രെച്ചറിൽ കിടത്തിക്കൊണ്ട് മാതാപിതാക്കൾ ഏകദേശം ഒരു കിലോമീറ്റർ ദൂരം നടന്ന് ആശുപത്രിയിലെത്തിച്ച സംഭവം മധ്യപ്രദേശിലെ ഇൻഡോറിൽ വിവാദമായി. ഇൻഡോറിലെ എം.വൈ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദർശ് എന്ന 12-കാരനെ കൂടുതൽ പരിശോധനകൾക്കായി സമീപത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ കുട്ടിയെ മാറ്റുന്നതിനാവശ്യമായ ആംബുലൻസ് സൗകര്യം ആശുപത്രി അധികൃതർ ഒരുക്കിയില്ലെന്നാണ് ആരോപണം. തുടർന്ന് കടുത്ത ചൂടിനിടെ കുട്ടിയുടെ അച്ഛൻ തന്നെ സ്ട്രെച്ചർ തള്ളിയും […]
Read more



