Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; സിഐഎ രേഖകൾ പുറത്ത്

ന്യൂയോർക്ക്: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് മുമ്പ് അൽ-ഖായിദ നേതാവ് ഒസാമ ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം പറയുന്നത്. ബിൻ ലാദനുമായി ബന്ധപ്പെട്ട എഴുപതോളം പ്രസിഡൻഷ്യൽ ഇന്റലിജൻസ് ബ്രീഫുകളാണ് സിഐഎ പുറത്തുവിട്ടത്. 1998 മുതൽ 2001 വരെ അന്നത്തെ യുഎസ് പ്രസിഡന്റുമാരായ ബിൽ ക്ലിന്റണും ജോർജ് ഡബ്ല്യു. ബുഷിനും സിഐഎ നൽകിയ വിവരങ്ങളാണ് […]
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: നടുവണ്ണൂർ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. പറമ്പത്ത് ഏലത്തിൽ സുബൈദയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. കുരുടിമുക്കിലെ സീബ്രാ ലൈനിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സുബൈദയെ ട്രാവലർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ യുവതിയുടെ കാലിലൂടെ ട്രാവലറിന്റെ മുൻവശത്തെ ടയർ കയറിയിറങ്ങി. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സീബ്രാ ലൈനിൽ സ്വകാര്യ ബസ് നിയമം ലംഘിച്ച് നിർത്തിയിട്ടിരുന്നതായും ട്രാവലർ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞു. […]
Read more

കള്ളുഷാപ്പിൽ സ്പിരിറ്റ് കച്ചവടം; ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

കോട്ടയം: കള്ളുവിൽപ്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിയെന്ന കേസിൽ ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ. കുറവിലങ്ങാട് കുടക്കച്ചിറയിലെ ടി.എസ്. നമ്പർ 78 ഷാപ്പ് നടത്തിപ്പുകാരൻ വെളിയന്നൂർ മുണ്ടത്താനത്ത് എം.കെ. മാത്യു (51), ജീവനക്കാരൻ ഇടുക്കി കൊന്നത്തടി പാറത്തോട് പുതുക്കുളത്തിൽ പ്രിൻസ് മാത്യു (40) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പരിശോധനയിൽ 127 ലിറ്റർ സ്പിരിറ്റും 57 ലിറ്റർ കള്ളും സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന വാഹനവും പിടിച്ചെടുത്തു. ഷാപ്പ് ലൈസൻസി ജോസഫ് മാത്യുവിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്കായി അന്വേഷണം […]
Read more

തെരഞ്ഞെടുപ്പിൽ വീഴ്ച സംഭവിച്ചത് പാർട്ടിക്ക്; ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു: തോമസ് ഐസക്ക്

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ല, സിപിഎമ്മിനാണ് വീഴ്ച സംഭവിച്ചതെന്ന് മുതിർന്ന നേതാവ് തോമസ് ഐസക്ക്. ജനങ്ങളെ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരുന്നതിൽ സിപിഎം വേണ്ടത്ര വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ഞായറാഴ്ച ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായാണ് തോമസ് ഐസക്ക് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി സ്വയം പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിലെ വീഴ്ചകളും താഴെത്തട്ടിലെ സംഘടനാ ദൗർബല്യങ്ങളും രേഖയിൽ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇത്തരം സ്വയംവിമർശനമാണ് തെറ്റുകൾ ആവർത്തിക്കില്ലെന്നതിന്റെ ഏറ്റവും വലിയ […]
Read more

അടിമാലിയിൽ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളിൽ ചെന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം

ഇടുക്കി: അടിമാലിയിൽ ഇരട്ടക്കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനി ഉള്ളിൽ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനിയുടെ അടിഭാഗം ദ്രവിച്ച് പുറത്തുവന്ന ദ്രാവകം കുട്ടികൾ അറിയാതെ കൈയിൽ തൊട്ട് വായിൽ വച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസിൽ തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം. ഇരുമ്പുപാലം ഒഴുവത്തടത്ത് വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിൽ […]
Read more

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന; രണ്ടുപേർ കൂടി അറസ്റ്റിൽ

തൃശ്ശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ കൂടി വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പഴുവിൽ കുറുമ്പിലാവ് കോട്ടം സ്വദേശി കളരിക്കൽ വീട്ടിൽ ശരത് കുമാർ (33), ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടിൽ വൈശാഖ് (32) എന്നിവരാണ് അറസ്റ്റിലായത്. തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയെ (30) കഴിഞ്ഞ മാർച്ച് 23ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]
Read more

1.39 കോടി രൂപയുടെ സ്വർണാഭരണ തട്ടിപ്പ്; ആഭരണങ്ങൾ കണ്ടെത്താതെ പൊലീസ്

കോഴിക്കോട്: കോഴിക്കോട് കമ്മത്ത് ലെയ്നിലെ സ്വർണവ്യാപാരികളെ കബളിപ്പിച്ച് 1.39 കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങളുമായി മുങ്ങിയ കേസിൽ പ്രതി സഫർനാസ് പിടിയിലായെങ്കിലും മോഷണം പോയ ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനായില്ല. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സ്വർണാഭരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. സഫർനാസിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് അടുത്ത ദിവസം അപേക്ഷ നൽകും. കഴിഞ്ഞ ദിവസമാണ് സഫർനാസിനെ പൊലീസ് പിടികൂടിയത്. ആകെ 948.010 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ കൈക്കലാക്കിയത്. ജ്വല്ലറി ജീവനക്കാരനായിരുന്ന സഫർനാസ്, സ്വന്തം […]
Read more

സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ഉറച്ച് കാന്തപുരം; തിരുത്തിപ്പറയേണ്ട ആവശ്യമില്ലെന്ന് നിലപാട്

മലപ്പുറം: സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ. രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി ഇസ്ലാമിക നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കാന്തപുരം വ്യക്തമാക്കി. ആരുടെയും അഭിപ്രായമോ ഇഷ്ടമോ പരിഗണിച്ചല്ല പണ്ഡിതന്മാർ മതവിധികൾ പറയുന്നത്. സമസ്ത മുന്നോട്ടുവച്ചിട്ടുള്ള നിലപാടുകളെല്ലാം കൃത്യമായി ആലോചിക്കുകയും പരിശോധിക്കുകയും ചെയ്ത ശേഷമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത പണ്ഡിതന്മാർക്ക് ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ പിന്നീട് തിരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. മലപ്പുറം ചെമ്മാട് ഖുത്തുബുസ്സമാൻ സ്കൂളിൽ നടന്ന സമസ്ത സെന്റിനറി സ്വാഗതസംഘ രൂപീകരണ […]
Read more

ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; ഒരാൾ മരിച്ചു

പാലക്കാട്: വടക്കഞ്ചേരി– മണ്ണുത്തി ദേശീയപാതയിൽ വാണിയംപാറയിൽ ബസ് കാത്തുനിന്ന നാല് പേരെ കാർ ഇടിച്ചുതെറിപ്പിച്ച് ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖാണ് മരിച്ചത്. റസാഖിന്റെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നാട്ടുകാർ ഉടൻ പരിക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ റസാഖിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടവുമായി ബന്ധപ്പെട്ട് […]
Read more

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തത്: കെ കെ ശൈലജ

കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പ്ലാനിങ്ങില്ലായ്മയാണെന്ന് മുൻ മന്ത്രി കെ കെ ശൈലജ. സർക്കാർ അധികാരത്തിലെത്തിയിട്ട് അധികനാളായിട്ടില്ലെന്ന് പറഞ്ഞ് പ്രതിസന്ധിയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വൈദ്യുതി പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ സംബന്ധിച്ചും കെ കെ ശൈലജ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ആയുധമാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് അവർ പറഞ്ഞു. ഇഡിക്ക് നൽകിയ മൊഴി മാധ്യമങ്ങൾക്ക് കൈമാറുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix