Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

പാറശ്ശാലയിൽ 6000 കിലോ റേഷൻ അരി പിടികൂടി

തിരുവനന്തപുരം: പാറശ്ശാല കാരാളിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6000 കിലോ റേഷൻ അരി പിടികൂടി. ഭക്ഷ്യവകുപ്പും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് അരി കണ്ടെത്തിയത്. പാറശ്ശാല കാരാളി കുളത്തിന് സമീപമുള്ള ആളൊഴിഞ്ഞ വാടകവീട് ഗോഡൗണാക്കി മാറ്റിയാണ് അരി സൂക്ഷിച്ചിരുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും റേഷൻ കടകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന അരി പോളിഷ് ചെയ്ത് ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. താലൂക്ക് സപ്ലൈ ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50 കിലോ വീതമുള്ള […]
Read more

‘ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’; EDയെ വെല്ലുവിളിച്ച് സതീഷ് ജാര്‍ക്കിഹോളി

ബെംഗളുരു: തനിക്കെതിരെ ഇഡി പരാതി നൽകിയ വ്യക്തിയെക്കുറിച്ച് അറിയാമെന്ന് കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായി ബന്ധമുള്ളതും എന്നാൽ ബിജെപിക്ക് വോട്ട് ചെയ്യുന്ന അനുയായികളുള്ളതുമായ വ്യക്തിയാണ് തനിക്കെതിരെ നീങ്ങിയതെന്നാണ് ജാർക്കിഹോളിയുടെ ആരോപണം. എന്നാൽ കോൺഗ്രസിനുള്ളിൽ തന്നെയുള്ള വ്യക്തിയാണോ പരാതിക്ക് പിന്നിലെന്ന കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. വിഷയം മുഖ്യമന്ത്രി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആർക്കും ആരെക്കുറിച്ചും എന്ത് […]
Read more

കട്ടപ്പനയിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഇടുക്കി: കട്ടപ്പനയിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കല്ലുകുന്ന് പീടികപുരയിടത്തിൽ അഖിൽ സുരേഷ് (30) ആണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി കഞ്ചാവുമായി കട്ടപ്പനയിലെത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. കട്ടപ്പന എസ്.ഐ. എബി ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഖിൽ സുരേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ഇയാളെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Read more

ബലാഘാട്ടിൽ അഭിജിത് ദിപ്കെയ്‌ക്കെതിരെ പ്രതിഷേധം

ഭോപ്പാൽ: മധ്യപ്രദേശിലെ ബലാഘാട്ടിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കെതിരെ പ്രതിഷേധം. രോഗബാധയെ തുടർന്ന് ആദിവാസി കുട്ടികൾ മരിച്ച പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴാണ് ഒരു സംഘം ആളുകൾ അദ്ദേഹത്തെ ചോദ്യം ചെയ്തത്. രാഷ്ട്രീയ നേട്ടത്തിനായാണോ ഇവിടെ എത്തിയതെന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. സ്വയം സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരെന്ന് വിശേഷിപ്പിക്കുന്നവരാണ് ദിപ്കെയെ ചോദ്യം ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാംക്രമിക രോഗങ്ങളെ തുടർന്ന് ബലാഘാട്ടിൽ നിരവധി ആദിവാസി വിദ്യാർഥികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് 30-ലധികം കുട്ടികൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. […]
Read more

ഇന്ത്യ-അഫ്​ഗാൻ പരമ്പരയ്ക്ക് ഇന്ന് തുടക്കം, ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ഇന്ത്യ സന്ദർശക ടീം

ന്യൂഡൽഹി: ഇന്ത്യയും അഫ്​ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും അരങ്ങേറുക. മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ എന്നിവർ ടീമിലുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത അപൂര്‍വതയ്ക്കും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിക്കും. പരമ്പരയില്‍ ഇന്ത്യൻ ടീം ഉപയോഗിക്കുക അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ സന്ദര്‍ശകർക്കുള്ള ഡ്രസിങ് […]
Read more

സ്വകാര്യ ബസുകൾ ഏറ്റെടുത്ത് ഓടിക്കണം; KSRTC യോട് ആവശ്യവുമായി ബസുടമകൾ

ആലപ്പുഴ: സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന സർക്കാരിന് കത്ത് നൽകി. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസ് മേഖല കൂടുതൽ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത് നൽകിയത്. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം പഠിക്കാൻ സർക്കാർ നിയോഗിച്ച മുൻ ഡി.ജി.പി. കെ. പദ്മകുമാർ അധ്യക്ഷനായ സമിതിക്ക് മുന്നിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ബസുടമകൾ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ബോർഡ് സ്ഥാപിച്ച് സർക്കാർ നിയന്ത്രണത്തിൽ […]
Read more

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയും വാഹന ഗതാഗതത്തിന് പൂർണ നിയന്ത്രണമുണ്ടാകും. നിയന്ത്രണം ഏർപ്പെടുത്തുന്ന മേഖലകളിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പൊലീസ് ബദൽ ഗതാഗത മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്. വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി–ബാലുശ്ശേരി–നന്മണ്ട–എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പടനിലം–കളരിക്കണ്ടി–വരട്ട്യാക്ക്–പെരിങ്ങളം വഴിയും കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം. മുക്കം ഭാഗത്തുനിന്നുള്ളവർ ചെത്തുകടവ്–പെരിങ്ങളം വഴിയും കണ്ണൂർ […]
Read more

രാഷ്ട്രീയ തെറ്റുകൾ തിരുത്തും മുമ്പ് ടി.പി. ചന്ദ്രശേഖരൻ വധം ഏറ്റുപറയണം: കെ.കെ. രമ

കോഴിക്കോട്: നേതൃത്വം ചെയ്ത രാഷ്ട്രീയ, സംഘടനാപരമായ തെറ്റുകൾ തിരുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയണമെന്ന് കെ.കെ. രമ. കോഴിക്കോട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് കെ.കെ. രമയുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളെ പിന്തുണച്ചതിനും പാർട്ടിയുടെ തെറ്റുകൾക്കെതിരെ ശക്തമായി പ്രതികരിച്ചതിനുമാണ് ടി.പി. ചന്ദ്രശേഖരനെ സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതെന്നാണ് കെ.കെ. […]
Read more

തന്നിലൂടെ പാർട്ടിയെ തകർക്കാൻ EDയെന്ന് ആവർത്തിക്കുന്ന പിണറായി, വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് മാസ്റ്റർ സ്ട്രോക്ക്; തിരുത്താൻ തയ്യാറാകുമോ പാർട്ടി?

സിപിഎം വിശാല സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടികള്‍ വിലയിരുത്തുന്നതും തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതുമെല്ലാം സമ്മേളനത്തിന്റെ പ്രധാന അജണ്ടയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് മേല്‍ വരാതിരിക്കാന്‍ ചര്‍ച്ചകളില്‍ കരുതലോടെയുള്ള നീക്കങ്ങളാണ് നേതൃത്വം നടത്തിയത്. ഇതിന്റെ ഭാഗമായി, പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ നിന്ന് സംസ്ഥാന സമിതി അംഗങ്ങളെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വര്‍ഗ-ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന് തൊട്ടു തലേന്ന് മാസപ്പടിക്കേസിൽ തനിക്കും കുടുംബത്തിനും […]
Read more

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് 551.50 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ 551.50 കോടി രൂപ അനുവദിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ നിർമാണ, അറ്റകുറ്റപ്പണി പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചത്. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച നിർദേശത്തിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകി. തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. 2025-26 സാമ്പത്തിക വർഷത്തിൽ 377.80 കോടി രൂപയും 2024-25ൽ 326.97 കോടി രൂപയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി സർക്കാർ അനുവദിച്ചിരുന്നത്. ഈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix