Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

പവർകട്ടിൽ സർക്കാരിനെ ട്രോളി കെ ടി ജലീൽ; ‘പൂക്കി കട്ട്’ അടക്കം നാല് കട്ടെന്ന് പരിഹാസം

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീൽ. മാറ്റത്തിന് വോട്ട് ചെയ്തവരെ ഇത്ര വേഗത്തിൽ മാറ്റം അനുഭവിപ്പിക്കാൻ ‘പൂക്കി’ സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലെ പരിഹാസം. ദിവസവും രാത്രിയിൽ നാല് തവണ വൈദ്യുതി മുടങ്ങുന്നുണ്ടെന്നും അവയ്ക്ക് ‘ഇന്ദിരാ കട്ട്, പൂക്കി കട്ട്, രാഹുൽ കട്ട്, പാണക്കാട് കട്ട്’ എന്നിങ്ങനെ പേരിട്ടിട്ടുണ്ടെന്നുമാണ് ജലീലിന്റെ പരിഹാസം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്താൻ ‘യാസീൻ’ ഓതിയവർ ഇപ്പോൾ ‘പൂക്കി സർക്കാർ’ പോകാൻ ‘ഖത്തം’ […]
Read more

കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല; പിഎം ശ്രീയെ എതിർത്ത് യൂത്ത് ലീഗ്

ദുബായ്: കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ്. പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. വെറും കേന്ദ്ര ഫണ്ട് ലഭിക്കുന്നതിന്റെ ഭാഗമായല്ല, കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പാക്കുന്നതിനുള്ള പദ്ധതിയാണെങ്കിൽ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. മന്ത്രിസഭാ ഉപസമിതി […]
Read more

ഭീകരവാദത്തിനെതിരെ സീറോ ടോളറൻസ്; പഹൽഗാം ആക്രമണത്തെ അപലപിച്ച് ബ്രിക്‌സ്

ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണത്തെയും ശക്തമായി അപലപിച്ച് അംഗരാജ്യങ്ങൾ. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയാണ് ബ്രിക്‌സ് രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചത്. ഏത് സാഹചര്യത്തിലായാലും ഏത് ലക്ഷ്യത്തോടെയായാലും ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും കുറ്റകരമായി കണ്ട് അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അംഗരാജ്യങ്ങൾ വ്യക്തമാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് ഒഴിവാക്കി ‘സീറോ ടോളറൻസ്’ നിലപാട് സ്വീകരിക്കണമെന്നും സംയുക്ത പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു. […]
Read more

ബ്രിക്‌സ് ഉച്ചകോടി; ഡൽഹിയിലെ ചേരികൾ തുണികെട്ടി മറച്ചു

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിലെ ചേരി പ്രദേശങ്ങൾ തുണികെട്ടി മറച്ചതായി ആരോപണം. വസന്ത് വിഹാറിലെ ചേരി പ്രദേശമാണ് വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിൽ തുണികൊണ്ട് മറച്ചത്. വിദേശ രാജ്യതലവന്മാർ ഉൾപ്പെടെയുള്ള ഉന്നത പ്രതിനിധികൾ ഇതുവഴി കടന്നുപോകുന്നതിനാലാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. ചേരികൾ തുണികൊണ്ട് മറയ്ക്കാനാകുമെങ്കിലും സത്യത്തെ മറയ്ക്കാനാകില്ലെന്നാണ് എഎപിയുടെ വിമർശനം. നടപടിയെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണും പാർട്ടി പങ്കുവെച്ചു. ‘വിഷൻ 2024’ എന്ന് എഴുതിയ കണ്ണാടിയിൽ നരേന്ദ്ര […]
Read more

ഏകപക്ഷീയ ആക്രമണങ്ങൾ അം​ഗീകരിക്കില്ല; ബ്രിക്സ് സംയുക്ത പ്രസ്താവനയിൽ സമവായം

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതില്‍ സമവായത്തിലെത്തി അംഗരാജ്യങ്ങള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷം നിലനില്‍ക്കെ ശനിയാഴ്ച പുലര്‍ച്ചെ നാല് മണിവരെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അംഗരാജ്യങ്ങള്‍ അനുരഞ്ജനത്തിലെത്തിയത്. ഇത് ഇന്ത്യയുടെ നയതന്ത്രമുന്നേറ്റമായി വിശേഷിപ്പിക്കപ്പെടുന്നു. ഇതോടെ ബ്രിക്‌സ് ആദ്യ സെഷന് സമാപനമായി. അവസാന സെഷന്‍ നാളെ അവസാനിക്കും. അടുത്ത ബ്രിക്‌സ് ഉച്ചകോടി ചൈനയില്‍ നടത്താനും ധാരണയായി. ആദ്യം അഭിപ്രായ ഭിന്നതകളുണ്ടായിരുന്നെങ്കിലും സമവായ ചർച്ചകളിലൂടെ എല്ലാ അം​ഗങ്ങളും ‘ന്യൂഡൽഹി പ്രഖ്യാപനം’ അം​ഗീകരിക്കുകയായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് […]
Read more

ഇറാഖിൽ നിന്ന് സൗദിയുടെ എണ്ണ പൈപ്പ്‌ലൈനിലേക്ക് ഡ്രോൺ ആക്രമണം; യുഎഇ ശക്തമായി അപലപിച്ചു

അബുദാബി: ഇറാഖിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് സൗദി അറേബ്യയിലെ പ്രധാന എണ്ണ പൈപ്പ്‌ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന തന്ത്രപ്രധാനമായ പൈപ്പ്‌ലൈനുകൾക്ക് നേരെയാണ് ശത്രുതാപരമായ ആക്രമണമുണ്ടായത്. സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അയൽരാജ്യങ്ങളുടെ സുരക്ഷയെയും മേഖലയുടെ സ്ഥിരതയെയും ബാധിക്കുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രാലയം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ജനങ്ങളുടെ ജീവനും […]
Read more

ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കെഎസ്ആർടിസി വോൾവോ

തിരുവനന്തപുരം: വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കേരളത്തിന്റെ കെഎസ്ആർടിസി വോൾവോ ബസ്. തിരുവനന്തപുരം– എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വെറും 505 രൂപയാണ് യാത്രാനിരക്ക്. ഏകദേശം നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിച്ചേരാം എന്നതും ബസിന്റെ പ്രധാന പ്രത്യേകതയാണ്. സുഖകരമായ സീറ്റുകളും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ബസിന്റെ വീഡിയോ വ്യവസായി ഹർഷ് ഗോയങ്ക സെപ്റ്റംബർ 11ന് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് കെഎസ്ആർടിസി വോൾവോ സർവീസ് […]
Read more

ചുട്ട് പൊള്ളും; താപനില 4 ഡിഗ്രി വരെ ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷം ദുർബലമായതും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് ചൂട് വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. പകൽ 11 മുതൽ […]
Read more

റെയിൽ വൺ ആപ്പിൽ പുതിയ സൗകര്യം; ഇനി ആറ് പേർക്ക് ഒരുമിച്ച് സീസൺ ടിക്കറ്റ്

ഡൽഹി: ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ ആശ്വാസമേകുന്ന പുതിയ ‘ഷെയേർഡ് സീസൺ ടിക്കറ്റ്’ സൗകര്യവുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ ‘റെയിൽ വൺ’ ആപ്പ് വഴി ഇനി ഒരു രജിസ്റ്റർ ചെയ്ത ഉപയോക്താവിന് സ്വന്തം പേരിന് പുറമെ അഞ്ച് പേർക്ക് കൂടി, ആകെ ആറ് പേർക്കായി സീസൺ ടിക്കറ്റ് ബുക്ക് ചെയ്യാം. കുടുംബാംഗങ്ങൾക്കോ ഒപ്പം യാത്ര ചെയ്യുന്ന സുഹൃത്തുക്കൾക്കോ വേണ്ടി സ്വന്തം അക്കൗണ്ടിൽനിന്ന് തന്നെ സീസൺ ടിക്കറ്റ് എടുക്കാനും പുതുക്കാനും ഇതുവഴി സാധിക്കും. നേരത്തെ ആപ്പ് ഉടമയ്ക്ക് സ്വന്തം പേരിൽ […]
Read more

ഹെയര്‍കട്ടിനിടെ പവർകട്ട്; ദുരിതത്തിലായി സലൂണുകള്‍

അടിമാലി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സലൂണുകളെയും ബ്യൂട്ടി പാർലറുകളെയും പ്രതിസന്ധിയിലാക്കുന്നു. കൃത്യമായ സമയക്രമമില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നത് ഉപഭോക്താക്കളെയും സ്ഥാപന ഉടമകളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. വൈദ്യുതി പോയാൽ പുനഃസ്ഥാപിക്കുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയാണ് പല സലൂണുകളിലും. ഇൻവെർട്ടറുകളും ജനറേറ്ററുകളും ഉപയോഗിക്കുന്ന സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും ചെലവ് കുത്തനെ ഉയർന്നതായി ഉടമകൾ പറയുന്നു. നേരത്തെ 500 രൂപയുടെ ഇന്ധനം നിറച്ചിരുന്ന ജനറേറ്ററുകളിൽ ഇപ്പോൾ 2,000 മുതൽ 3,000 രൂപ വരെ ചെലവാക്കി ഇന്ധനം നിറയ്ക്കേണ്ട സാഹചര്യമാണെന്നും ഉടമകൾ പറയുന്നു. കൃത്യമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix