Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

H1B വിസ; ജോലി പോയാലുടൻ അമേരിക്ക വിടണം, കനത്ത തിരിച്ചടി

വാഷിങ്ടൻ: വീസ കാലാവധി തീരുംമുൻപേ ജോലി നഷ്ടമായാൽ പുതിയതു കണ്ടെത്താൻ 60 ദിവസം വരെ രാജ്യത്തു തുടരാൻ ഇളവനുവദിക്കുന്ന നിയമം റദ്ദാക്കാനൊരുങ്ങി യുഎസ്എ. എച്ച്1ബി വീസയ്ക്കുകൂടി ബാധകമായ ഈ ഭേദഗതിയുടെ കരടു ശുപാർശ പ്രസിദ്ധീകരിച്ചു. നിയമമായാൽ, ജോലി നഷ്ടമാകുന്ന എച്ച്1ബി വീസക്കാരടക്കം ഉടൻ യുഎസ് വിടണം. ടെക് കമ്പനികളിൽ ജോലിയെടുക്കുന്ന ഇന്ത്യക്കാർക്ക് ഏറ്റവും തിരിച്ചടിയാകുന്ന ശുപാർശയിൽ പൊതുജനാഭിപ്രായം തേടി 2 മാസത്തിനകമാണു നിയമമാക്കുക. ചില വിദഗ്ധ തൊഴിൽമേഖലകളിലാണ് നിയമം കർശനമാകുക. നിലവിൽ ഇ1, ഇ2, ഇ3, എച്ച്1ബി, […]
Read more

എല്‍ നിനോ പ്രതിഭാസം മത്സ്യസമ്പത്തും കവര്‍ന്നെടുക്കുമെന്ന് ഐഎസ്ആര്‍ഒ

തിരുവനന്തപുരം: എൽ നിനോ പ്രതിഭാസം കടലിലെ മത്സ്യസമ്പത്തിൽ കുറവുണ്ടാക്കാൻ ഇടയാക്കുമെന്ന് ഐഎസ്ആർഒ. ഐഎസ്ആർഒ വിക്ഷേപിച്ച ഓഷ്യൻസാറ്റ്-3 ഉപഗ്രഹത്തിൽനിന്നുള്ള നിരീക്ഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. എൽ നിനോയുടെ ഭാഗമായി കടലിലെ സൂക്ഷ്മ സസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളർച്ച കുറഞ്ഞതാണ് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കാനുള്ള പ്രധാന കാരണം. കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പസഫിക് സമുദ്രഭാഗത്ത് സമുദ്രോപരിതല താപനില അസാധാരണമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. സമുദ്രത്തിലെ അധിക താപവർധന അന്തരീക്ഷത്തിലെ കാറ്റിന്റെയും സമുദ്രജല പ്രവാഹങ്ങളുടെയും […]
Read more

കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ

കാസർകോട്: കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന യുവതിയെയും യുവാവിനെയും വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാൽ എയ്യള സ്വദേശി മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തസ്‌ലിം ഫർസാന (24) എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർക്കളയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം നാലേകാലോടെ കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചെർക്കള മേൽപ്പാലത്തിന് സമീപം എത്തിയപ്പോൾ പൊലീസ് വാഹനം കണ്ടതോടെ തിരിച്ച് അമിതവേഗത്തിൽ കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്നു. സംശയം […]
Read more

‘വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു’; അനിൽ വി. നാഗേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. ഏറെ വേദനയോടെ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. ‘വസന്തത്തിന്റെ കനൽവഴികളിൽ’ എന്ന മലയാള ചിത്രവും ‘വീരവണക്കം’ എന്ന തമിഴ് ചിത്രവും പുറത്തിറക്കിയ അനിൽ വി. നാഗേന്ദ്രൻ, മുപ്പത് വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളും ഓഡിയോ, വീഡിയോ പരിപാടികളും യാതൊരു ലാഭേച്ഛയുമില്ലാതെ പുറത്തിറക്കിയതായി പറഞ്ഞു. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. സഹായിച്ചില്ലെങ്കിലും പിന്തുടർന്ന് ദ്രോഹിക്കുന്ന […]
Read more

‘ട്രാക്ക് ആൻഡ് ട്രേസ്’ ആപ്പുമായി എക്സൈസ്; ഉല്‍പാദനം മുതല്‍ ഉപഭോഗം വരെ നിരീക്ഷിക്കും

തിരുവനന്തപുരം: കള്ളിന്റെ ഉൽപാദനം മുതൽ ഉപഭോഗം വരെയുള്ള നടപടികൾ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി എക്സൈസ് വകുപ്പ്. ‘ട്രാക്ക് ആൻഡ് ട്രേസ്’ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാനാണ് തീരുമാനം. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന കള്ള് ചെത്തൽ വർഷം മുതൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. ചെത്താൻ ഉദ്ദേശിക്കുന്ന എല്ലാ മരങ്ങൾക്കും സെപ്റ്റംബർ 20നകം നമ്പർ നൽകണമെന്നാണ് നിർദേശം. ഓരോ മരത്തിന്റെയും വിവരങ്ങൾ ‘ട്രാക്ക് ആൻഡ് ട്രേസ്’ ആപ്പിൽ രേഖപ്പെടുത്തി ജിയോ ടാഗ് ചെയ്യണം. ഇത്തരത്തിൽ ഡാറ്റാബേസ് തയ്യാറാക്കിയ ശേഷമേ […]
Read more

അവയവദാനത്തിലൂടെ ഏഴ് പേർക്ക് പുതുജീവൻ നൽകി യുവസൈനികൻ

കൊല്ലം: മരണത്തിലും മാതൃകയായി യുവസൈനികൻ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി രാഹുൽ രാജീവ് (30) അവയവദാനത്തിലൂടെ ഏഴ് പേർക്ക് പുതുജീവൻ നൽകി. ഏറെക്കാലമായി ഹിമാചൽപ്രദേശിൽ ആർമി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന രാഹുൽ അടുത്തിടെയാണ് നാട്ടിലെത്തിയത്. ബുധനാഴ്ച ഈഞ്ചയ്ക്കലിലെ എസ്.പി. മെഡി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുലിന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. നേരത്തെ മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരുന്ന രാഹുലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബവും തീരുമാനിക്കുകയായിരുന്നു. വൃക്കകൾ, കരൾ, ഹൃദയവാൽവുകൾ, ത്വക്ക്, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. […]
Read more

എയർ കാർഗോ സർവീസ് നിർത്തിവെച്ചെന്ന പ്രചാരണം തെറ്റ്; കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സിന്റെ എയർ കാർഗോ സർവീസുകൾ നിർത്തിവെച്ചെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു. കാർഗോ പ്രവർത്തനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നെന്ന റിപ്പോർട്ടുകളും അടിസ്ഥാനരഹിതമാണെന്ന് ദേശീയ വിമാനക്കമ്പനി വ്യക്തമാക്കി. അംഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ പാലിച്ചും ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചുമാണ് എയർ കാർഗോ സർവീസുകൾ സാധാരണ നിലയിൽ തുടരുന്നതെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ചാണ് കാർഗോ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ […]
Read more

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ദിവസങ്ങളിലായി നിരവധി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് പൊതുവിൽ ചൂട് വർധിച്ചുവരുന്നതിനാൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ […]
Read more

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പി.എസ്.വി.പി.എം. എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്. സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിലെ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കോന്നി കൊന്നപ്പാറ, പയ്യനാമൺ സ്വദേശികളാണ് മരിച്ച വിദ്യാർത്ഥികൾ. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 98 കിലോ കഞ്ചാവ് പിടികൂടി; നാല് പേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രണ്ട് വ്യത്യസ്ത പരിശോധനകളിലായി 98 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പൊലീസും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചേർന്ന് ട്രെയിനിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തുന്നതിനിടെയാണ് 27 കിലോ കഞ്ചാവ് കണ്ടെത്തിയത്. വിവേക് എക്സ്പ്രസിന്റെ ജനറൽ കോച്ചിലെ ശുചിമുറിയിൽ രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗുകൾ ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു. ബാഗുകളുടെ ഉടമയെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരും അവകാശപ്പെട്ടില്ല. തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix